ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-നൊപ്പമുള്ള Apple എക്സ്റ്റേണൽ കീബോർഡിനുള്ള ടൈപ്പിങ് സഹായ ഓപ്ഷനുകൾ മാറ്റൂ

ഓട്ടോ-കറക്ഷൻ, സ്മാർട്ട് പങ്ച്വേഷൻ എന്നിവയ്ക്കും മറ്റുമുള്ള ഓപ്ഷനുകൾ നിങ്ങൾക്ക് മാറ്റാം.

ഒരു എക്സറ്റേണൽ കീബോർഡിനുള്ള ടൈപ്പിങ് സഹായ ഓപ്ഷനുകൾ മാറ്റൂ

ക്രമീകരണം  > പൊതുവായവ > കീബോർഡ് > ഹാർഡ്‌വെയർ കീബോർഡ് എന്നതിലേക്ക് പോയതിന് ശേഷം ഇവയിലേതെങ്കിലും ചെയ്യൂ:

  • ഓട്ടോ-കാപിറ്റലൈസേഷൻ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യൂ: ഈ ഓപ്ഷൻ സെലക്റ്റ് ചെയ്യുമ്പോൾ, ഈ ഫീച്ചറിനെ പിന്തുണയ്ക്കുന്ന ഒരു ആപ്പ് നിങ്ങൾ ടൈപ്പ് ചെയ്യുമ്പോഴെല്ലാം സംജ്ഞാനാമങ്ങളെയും വാക്യങ്ങളിലെ ആദ്യ വാക്കുകളെയും കാപിറ്റലൈസ് ചെയ്യുന്നു.

  • ഓട്ടോ-കറക്ഷൻ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യൂ: ഈ ഓപ്ഷൻ സെലക്റ്റ് ചെയ്യുമ്പോൾ, ഈ ഫീച്ചറിനെ പിന്തുണയ്ക്കുന്ന ഒരു ആപ്പ് നിങ്ങൾ ടൈപ്പ് ചെയ്യുന്നതിനനുസരിച്ച് സ്പെല്ലിങ് ശരിയാക്കുന്നു.

  • “.” ഷോർട്ട്കട്ട് ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യൂ: ഈ ഓപ്ഷൻ സെലക്റ്റ് ചെയ്യുമ്പോൾ, സ്പേസ് ബാറിൽ ഇരട്ട ടാപ്പ് ചെയ്യുന്നത് ഒരു പൂർണ്ണവിരാമവും തുടർന്നൊരു സ്പേസും ഇൻസേർട്ട് ചെയ്യുന്നു.

എല്ലാ കീബോർഡുകളുടെയും ടൈപ്പിങ് സഹായ ഓപ്ഷനുകൾ മാറ്റൂ

നിങ്ങൾ ടൈപ്പ് ചെയ്യുമ്പോൾ നിങ്ങളെ സഹായിക്കുന്ന—പ്രവചനാത്മക ടെക്സ്റ്റ് സ്മാർട്ട് പങ്ച്വേഷനും—പോലുള്ള പ്രത്യേക ടൈപ്പിങ് ഫീച്ചറുകൾ ഓണാക്കാനോ ഓഫാക്കാനോ കഴിയും. ഈ ക്രമീകരണങ്ങൾ നിങ്ങളുടെ ഓൺസ്ക്രീൻ കീബോർഡിനും എക്സ്റ്റേണൽ കീബോർഡിനും ബാധകമാണ്.

  1. ക്രമീകരണം > പൊതുവായവ എന്നതിലേക്ക് പോയി കീബോർഡ് ടാപ്പ് ചെയ്യൂ.

  2. എല്ലാ കീബോർഡുകൾക്കും താഴെയുള്ള ലിസ്റ്റിലെ ടൈപ്പിങ് ഫീച്ചറുകൾ ഓണാക്കൂ അല്ലെങ്കിൽ ഓഫാക്കൂ.

ക്രമീകരണം  > പൊതുവായവ > കീബോർഡ് > ഹാർഡ്‌വെയർ കീബോർഡ് എന്നതിൽ നിങ്ങളുടെ എക്സ്റ്റേണൽ കീബോർഡിനുള്ള ഓട്ടോ-കറക്ഷനും ഓട്ടോ-ക്യാപിറ്റലൈസേഷനും ഉൾപ്പെടെ നിരവധി ഓപ്ഷനുകൾക്കായി വ്യത്യസ്ത ക്രമീകരണങ്ങൾ നിർദേശിക്കാം.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.