ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ൽ Apple Pencil ഉപയോഗിച്ച് ഒരു സ്ക്രീൻഷോട്ട് എടുത്ത് മാർക്ക് അപ്പ് ചെയ്യൂ

iPad സ്ക്രീനിന്റെ ഒരു ചിത്രം വേഗത്തിൽ എടുക്കാനും മറ്റുള്ളവരുമായി പങ്കിടാനോ ഡോക്യുമെന്റുകളിൽ ഉപയോഗിക്കാനോ നിങ്ങൾക്ക് Apple Pencil ഉപയോഗിക്കാം.

  1. സ്ക്രീൻ കാപ്ചർ ചെയ്യാൻ, നിങ്ങളുടെ iPad-ന്റെ താഴെയുള്ള ഏതെങ്കിലുമൊരു കോണിൽ നിന്നും Apple Pencil ഉപയോഗിച്ച് മുകളിലേക്ക് സ്വൈപ്പ് ചെയ്യൂ.

  2. സ്ക്രീൻഷോട്ട് മാർക്ക് അപ്പ് ചെയ്യാൻ, Apple Pencil ഉപയോഗിച്ച് വരയ്ക്കൂ.

    ഡ്രോയിങ് ടൂളുകൾ മാറ്റാൻ സ്ക്രീനിന്റെ താഴെയുള്ള ടൂൾ പാലറ്റ് ഉപയോഗിക്കൂ. iPad-ലെ മാർക്ക്അപ്പ് ഉപയോഗിച്ച് ഡോക്യുമെന്റുകളിൽ എഴുതുകയും വരയ്ക്കുകയും ചെയ്യൂ കാണൂ.

  3. മാർക്ക് ചെയ്ത സ്ക്രീൻഷോട്ട് മറ്റുള്ളവർക്ക് അയയ്ക്കാനോ (ഒരു സന്ദേശത്തിലെന്നപോലെ) അല്ലെങ്കിൽ ഒരു ഡോക്യുമെന്റിൽ സേവ് ചെയ്യാനോ (ഒരു കുറിപ്പിലെന്നപോലെ), ‘പങ്കിടൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു ഓപ്ഷൻ തിരഞ്ഞെടുക്കൂ.

  4. നിങ്ങൾ പൂർത്തിയാക്കിയാൽ, ‘കഴിഞ്ഞു’ എന്നതിൽ ടാപ്പ് ചെയ്ത് ഒരു ഓപ്ഷൻ തിരഞ്ഞെടുക്കൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.