iPad-ൽ Apple TV-യോ ഒരു Apple TV ചാനലോ സബ്സ്ക്രൈബ് ചെയ്യൂ

Apple TV ആപ്പിൽ, നിങ്ങൾക്ക് Apple TV, Apple TV ചാനലുകൾ എന്നിവ സബ്സ്ക്രൈബ് ചെയ്യാം. iPhone, iPad, Mac, Apple TV 4K, Apple Vision Pro എന്നിവയിലെയും പിന്തുണയ്ക്കുന്ന സ്മാർട്ട് ടിവികളിലെയും സ്ട്രീമിങ് ഡിവൈസുകളിലെയും ആവശ്യമുള്ള ഉള്ളടക്കത്തിലേക്ക് ഒരു സബ്സ്ക്രിപ്ഷൻ നിങ്ങൾക്ക് ആക്സസ് നൽകുന്നു. iPhone, iPad, Mac എന്നിവയിൽ ഓഫ്‌ലൈനായി കാണാൻ നിങ്ങൾക്ക് ഉള്ളടക്കം ഡൗൺലോഡ് ചെയ്യാനും കഴിയും.

Apple One സബ്സ്ക്രൈബ് ചെയ്തുകൊണ്ട് നിങ്ങളുടെ Apple TV സബ്സ്ക്രിപ്ഷൻ മറ്റ് Apple സേവനങ്ങളുമായി ബണ്ടിൽ ചെയ്യാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. Apple One-നൊപ്പം Apple സബ്സ്ക്രിപ്ഷനുകൾ ബണ്ടിൽ ചെയ്യൂ എന്ന Apple പിന്തുണ ലേഖനം കാണൂ.

യുണൈറ്റഡ് സ്റ്റേറ്റ്സിൽ Apple TV-യും Peacock-ഉം ബണ്ടിൽ ചെയ്ത സബ്സ്ക്രിപ്ഷനായും ലഭ്യമാണ്.

കുറിപ്പ്: Apple TV, MLS Season Pass, ഫോർമുല 1, Apple TV ചാനലുകൾ, Apple One എന്നിവ എല്ലാ രാജ്യങ്ങളിലും അല്ലെങ്കിൽ പ്രദേശങ്ങളിലും ലഭ്യമല്ല. Apple മീഡിയ സേവനങ്ങളുടെ ലഭ്യത എന്ന Apple പിന്തുണ ലേഖനം കാണൂ.

Apple TV സബ്സ്ക്രൈബ് ചെയ്യൂ

Apple TV എന്നത് അവാർഡ് നേടിയ സീരീസുകൾ, ശ്രദ്ധേയമായ സിനിമകൾ, മികച്ച ഡോക്യുമെന്ററികൾ, കുട്ടികൾക്കായുള്ള വിനോദപരിപാടികൾ, കോമഡി സിനിമകൾ എന്നിവയും മറ്റും പോലുള്ള Apple Originals ഫീച്ചർ ചെയ്യുന്ന ഒരു സബ്സ്ക്രിപ്ഷൻ സ്ട്രീമിങ് സേവനമാണ്, എല്ലാ മാസവും പുതിയ ഇനങ്ങൾ ഇതിലേക്ക് ചേർക്കുന്നു. ചില രാജ്യങ്ങൾ അല്ലെങ്കിൽ പ്രദേശങ്ങളിൽ, മേജർ ലീഗ് സോക്കർ (MLS), ‘ഫ്രൈഡേ നൈറ്റ് ബേസ്ബോൾ’ ഡബിൾഹെഡറുകൾ, ഫോർമുല 1 റേസുകൾ എന്നിവയും സബ്സ്ക്രിപ്ഷനോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.

  1. നിങ്ങളുടെ iPad-ലെ Apple TV ആപ്പിലേക്ക് പോകൂ.

  2. Apple TV ടാപ്പ് ചെയ്യൂ, തുടർന്ന് സബ്സ്ക്രിപ്ഷൻ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. സൗജന്യ ട്രയൽ (യോഗ്യതയുണ്ടെങ്കിൽ), സബ്സ്ക്രിപ്ഷൻ വിശദാംശങ്ങൾ എന്നിവ റിവ്യൂ ചെയ്യൂ, തുടർന്ന് സ്ക്രീനിലെ നിർദേശങ്ങൾ പാലിക്കൂ.

Apple TV ചാനലുകളും ആപ്പുകളും സബ്സ്ക്രൈബ് ചെയ്യൂ

ഒരു ആപ്പും ഡൗൺലോഡ് ചെയ്യാതെ തന്നെ നിങ്ങൾക്ക് ആവശ്യമുള്ള ഷോകൾ ലഭിക്കാൻ Apple TV ചാനലുകൾ സബ്സ്ക്രൈബ് ചെയ്യാം.

നുറുങ്ങ്: യുണൈറ്റഡ് സ്റ്റേറ്റ്സിൽ Apple TV-യും Peacock-ഉം ബണ്ടിൽ ചെയ്ത സബ്സ്ക്രിപ്ഷനായി ലഭ്യമാണ്.

  1. നിങ്ങളുടെ iPad-ലെ Apple TV ആപ്പിലേക്ക് പോകൂ.

  2. ‘ഹോം’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ചാനലുകളും ആപ്പുകളും’ റോയിലേക്ക് താഴേക്ക് സ്ക്രോൾ ചെയ്യൂ.

  3. ബ്രൗസ് ചെയ്യാൻ ഇടത്തേക്ക് സ്വൈപ്പ് ചെയ്യൂ, തുടർന്ന് ഒരു ഇനം ടാപ്പ് ചെയ്യൂ.

  4. സബ്സ്ക്രിപ്ഷൻ ബട്ടൺ ടാപ്പ് ചെയ്യൂ, സൗജന്യ ട്രയൽ (യോഗ്യതയുണ്ടെങ്കിൽ), സബ്സ്ക്രിപ്ഷൻ വിശദാംശങ്ങൾ എന്നിവ റിവ്യൂ ചെയ്യൂ, തുടർന്ന് സ്ക്രീനിലെ നിർദേശങ്ങൾ പാലിക്കൂ.

പിന്തുണയ്ക്കുന്ന സ്ട്രീമിങ് ആപ്പുകളെ ഡിസ്കണക്റ്റ് ചെയ്യാൻ, സൈഡ്ബാർ ബട്ടൺ ടാപ്പ് ചെയ്ത് താഴെ ഇടത് വശത്തുള്ള നിങ്ങളുടെ ചിത്രത്തിലോ ഇനീഷ്യലുകളിലോ ടാപ്പ് ചെയ്യൂ, തുടർന്ന് ‘കണക്റ്റ് ചെയ്ത ആപ്പുകൾ’ ടാപ്പ് ചെയ്ത് ഡിസ്കണക്റ്റ് ചെയ്യാൻ സ്ട്രീമിങ് ആപ്പിന് അടുത്തുള്ള ബട്ടൺ ടാപ്പ് ചെയ്യൂ.

Apple TV-യിലെയോ Apple TV ചാനലുകളിലെയോ സബ്സ്ക്രിപ്ഷനുകൾ മാറ്റുകയോ റദ്ദാക്കുകയോ ചെയ്യൂ

  1. നിങ്ങളുടെ iPad-ലെ Apple TV ആപ്പിലേക്ക് പോകൂ.

  2. സൈഡ്ബാർ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് താഴെ ഇടതുവശത്തുള്ള നിങ്ങളുടെ ചിത്രമോ ഇനീഷ്യലുകളോ ടാപ്പ് ചെയ്യൂ.

  3. ‘സബ്സ്ക്രിപ്ഷനുകൾ’ ടാപ്പ് ചെയ്യൂ അല്ലെങ്കിൽ നിങ്ങളുടെ പേരിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ‘സബ്സ്ക്രിപ്ഷനുകൾ’ ടാപ്പ് ചെയ്യൂ.

  4. നിങ്ങളുടെ സബ്സ്ക്രിപ്ഷൻ മാറ്റാനോ റദ്ദാക്കാനോ സ്ക്രീനിലെ നിർദേശങ്ങൾ പാലിക്കൂ.

കുടുംബാംഗങ്ങളുമായി Apple TV-യും Apple TV ചാനലുകളും പങ്കിടൂ

Apple TV, Apple TV ചാനലുകൾ, Apple One എന്നിവയിലേതെങ്കിലും സബ്സ്ക്രൈബ് ചെയ്യുമ്പോൾ, നിങ്ങളുടെ സബ്സ്ക്രിപ്ഷനുകൾ മറ്റ് അഞ്ച് കുടുംബാംഗങ്ങളുമായി വരെ പങ്കിടാൻ നിങ്ങൾക്ക് കുടുംബ പങ്കിടൽ ഉപയോഗിക്കാം. നിങ്ങളുടെ കുടുംബ ഗ്രൂപ്പ് അംഗങ്ങൾ ഒന്നും ചെയ്യേണ്ടതില്ല, നിങ്ങളുടെ സബ്സ്ക്രിപ്ഷൻ ആരംഭിച്ചതിന് ശേഷം Apple TV ആപ്പ് ആദ്യമായി തുറക്കുമ്പോൾ ഒരു പങ്കിട്ട സബ്സ്ക്രിപ്ഷൻ അവർക്ക് ലഭ്യമാകും.

നിങ്ങൾ Apple TV, Apple TV ചാനലുകൾ, Apple One എന്നിവയിലേതെങ്കിലും സബ്സ്ക്രൈബ് ചെയ്യുന്ന ഒരു കുടുംബ ഗ്രൂപ്പിൽ ചേരുകയും, നിങ്ങൾ അതിനകം സബ്സ്ക്രൈബ് ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ അടുത്ത ബില്ലിങ് തീയതിയിൽ നിങ്ങളുടെ സബ്സ്ക്രിപ്ഷൻ പുതുക്കപ്പെടില്ല; പകരം, നിങ്ങൾ ഗ്രൂപ്പിന്റെ സബ്സ്ക്രിപ്ഷനായിരിക്കും ഉപയോഗിക്കുക. സബ്സ്ക്രൈബ് ചെയ്യാത്ത ഒരു കുടുംബ ഗ്രൂപ്പിൽ നിങ്ങൾ ചേരുകയാണെങ്കിൽ, ഗ്രൂപ്പ് നിങ്ങളുടെ സബ്സ്ക്രിപ്ഷൻ ഉപയോഗിക്കുന്നു.

കുറിപ്പ്: ഒരു കുടുംബ ഗ്രൂപ്പുമായി നിങ്ങളുടെ സബ്സ്ക്രിപ്ഷൻ പങ്കിടുന്നത് നിറുത്താൻ, നിങ്ങൾക്ക് സബ്സ്ക്രിപ്ഷൻ റദ്ദാക്കുകയോ, പുറത്ത് പോകുകയോ ഒരു കുടുംബ പങ്കിടൽ ഗ്രൂപ്പിൽ നിന്ന് ഒരു അംഗത്തെ നീക്കം ചെയ്യുകയോ, അല്ലെങ്കിൽ (കുടുംബ ഗ്രൂപ്പ് ഓർഗനൈസർ ആണെങ്കിൽ), കുടുംബ പങ്കിടൽ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുകയോ ചെയ്യാം.

Apple TV-ക്ക് സബ്സ്ക്രിപ്ഷൻ ആവശ്യമാണ്. അതിൽ, ചില രാജ്യങ്ങളിലും പ്രദേശങ്ങളിലും, താഴെ പറയുന്നവയോ അല്ലെങ്കിൽ അവയിൽ ചിലതോ ഉൾപ്പെട്ടേക്കാം: ഫ്രൈഡേ നൈറ്റ് ബേസ്ബോൾ, മേജർ ലീഗ് സോക്കർ (MLS), ഫോർമുല 1 എന്നിവ. എല്ലാ ഫീച്ചറുകളും ഉള്ളടക്കവും എല്ലാ രാജ്യങ്ങളിലും പ്രദേശങ്ങളിലും ലഭ്യമല്ല. Apple TV സബ്സ്ക്രിപ്ഷനിൽ മൂന്നാം കക്ഷി ബ്രാൻഡഡ് സബ്‌സ്‌ക്രിപ്‌ഷൻ സേവനങ്ങളോ Apple TV ആപ്പിൽ വാടകയ്ക്കെടുക്കാനോ വാങ്ങാനോ ലഭ്യമായ ഉള്ളടക്കമോ ഉൾപ്പെടുന്നില്ല.
Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.