ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ൽ Apple Intelligence-നൊപ്പം Siri ഉപയോഗിക്കൂ

ദൈനംദിന ജോലികൾ ലളിതമാക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനുമായി നിങ്ങളുടെ iPad -ൽ നിർമ്മിച്ചിരിക്കുന്ന ഇന്റലിജന്റ് അസിസ്റ്റന്റാണ് Siri. Apple Intelligence* ഉള്ളപ്പോൾ, Siri-ക്ക് ഒരു പുതിയ ഡിസൈനുണ്ട്, അത് കൂടുതൽ സ്വാഭാവികവും സഹായകരവുമാണ്. Siri സജീവമായിരിക്കുമ്പോൾ, Siri തിരയൽ ഫീൽഡ് ദൃശ്യമാകുകയും അടയ്ക്കുന്നതുവരെ അത് നിലനിൽക്കുകയും ചെയ്യും, അതിനാൽ Siri-യുമായി സംസാരിക്കുമ്പോൾ നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ തുടരാം.

അഭ്യർഥന നടത്തവേ നിങ്ങളുടെ വാക്കുകളിൽ ഇടർച്ച വന്നാലും Siri മനസ്സിലാക്കും. ഉദാഹരണത്തിന്, 'Siri, set an alarm—wait no, sorry, I meant a timer for 10 minutes—actually, let’s make that 15.’ എന്ന് നിങ്ങൾ പറഞ്ഞേക്കാം. Siri നിങ്ങൾ ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലാക്കുകയും 15 മിനിറ്റിനുള്ള ഒരു ടൈമർ ആരംഭിക്കുകയും ചെയ്യുന്നു.

നിങ്ങളുടെ ശബ്ദം ഉപയോഗിക്കുന്നതിനു പുറമേ, Siri-യിലേക്ക് നിങ്ങൾക്ക് അഭ്യർഥനകൾ ടൈപ്പ് ചെയ്യാം. നിങ്ങളുടെ Apple ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ലഭിക്കാൻ ‘Siri-യുടെ ഉൽപ്പന്ന പരിജ്ഞാനം’ എന്നതിലും നിങ്ങൾക്ക് ടാപ്പ് ചെയ്യാം.

നിങ്ങളുടെ അനുമതിയോടെ, കൂടുതൽ വൈദഗ്ധ്യം നേടുന്നതിന് Siri-ക്ക് ChatGPT പ്രയോജനപ്പെടുത്താനാകും. Apple Intelligence-നൊപ്പം ChatGPT ഉപയോഗിക്കൂ എന്നത് കാണൂ.

കുറിപ്പുകൾ ആപ്പിൽ ഒരു കുറിപ്പും ടെക്സ്റ്റ് വലുതാക്കുന്നതിനുള്ള Siri നൽകുന്ന ഘട്ടങ്ങളും കാണിക്കുന്ന ഒരു iPad.

കുറിപ്പ്: Apple Intelligence എല്ലാ iPad മോഡലുകളിലും അല്ലെങ്കിൽ എല്ലാ ഭാഷകളിലും പ്രദേശങ്ങളിലും ലഭ്യമല്ല. ** ഏറ്റവും പുതിയ ലഭ്യമായ ഫീച്ചറുകൾ ആക്സസ് ചെയ്യാൻ, iPadOS-ന്റെ ഏറ്റവും പുതിയ പതിപ്പാണ് നിങ്ങൾ ഉപയോഗിക്കുന്നതെന്നും Apple Intelligence ഓൺ ചെയ്തിട്ടുണ്ടെന്നും ഉറപ്പാക്കൂ. Siri ലഭ്യതയും ഫീച്ചറുകളും ഭാഷയും രാജ്യവും പ്രദേശവും അനുസരിച്ച് വ്യത്യാസപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്, iOS, iPadOS ഫീച്ചർ ലഭ്യതാ വെബ്സൈറ്റ് കാണൂ.

Siri-യോട് ടൈപ്പ് ചെയ്ത് സംസാരിക്കൂ

ലോക്ക് സ്ക്രീനിൽ കീബോർഡ് കാണിക്കുന്ന ഒരു iPad. കീബോർഡിന്റെ മുകളിൽ ദൃശ്യമാകുന്ന ഒരു Siri അഭ്യർഥന.

ഉച്ചത്തിൽ സംസാരിക്കാൻ താൽപ്പര്യമില്ലാത്തപ്പോൾ നിങ്ങൾക്ക് Siri-യിലേക്ക് ടൈപ്പ് ചെയ്യാം—ഉദാഹരണത്തിന്, നിങ്ങൾ ഒരു മീറ്റിങ്ങോ ലൈബ്രറിയോ പോലെയുള്ള ശാന്തമായ ഒരു സ്ഥലത്തായിരിക്കുമ്പോൾ.

Siri-യിലേക്ക് വേഗത്തിൽ ടൈപ്പ് ചെയ്യാൻ, സ്ക്രീനിന്റെ താഴെ ഇരട്ട-ടാപ്പ് ചെയ്ത് നിങ്ങളുടെ അഭ്യർഥന നൽകൂ.

നിങ്ങളുടെ ഭാഷയിലോ പ്രദേശത്തോ Apple Intelligence ഓഫാക്കുകയോ ലഭ്യമല്ലാതിരിക്കുകയോ ചെയ്താൽ, ആക്സസബിലിറ്റി ക്രമീകരണങ്ങൾ മാറ്റിക്കൊണ്ട് നിങ്ങൾക്ക് ഇപ്പോഴും Siri-യിലേക്ക് ടൈപ്പ് ചെയ്യാം. Siri ആക്സസബിലിറ്റി ക്രമീകരണങ്ങൾ മാറ്റൂ എന്നത് കാണൂ.

Siri-യോട് സന്ദർഭോചിതമായ അഭ്യർഥനകൾ ചെയ്യൂ

Apple Intelligence-നൊപ്പം, നിങ്ങൾ ഇപ്പോൾ പറഞ്ഞതിന് സന്ദർഭോചിതമായി, നിങ്ങളുടെ മുമ്പത്തെ അഭ്യർഥനകൾക്കനുസൃതമായി Siri-യോട് നിങ്ങൾക്ക് അഭ്യർഥനകൾ നടത്താം.

ഉദാഹരണത്തിന്, ‘How are the San Francisco Giants doing this season?’ എന്നതുപോലുള്ള എന്തെങ്കിലും പറയാനോ ടൈപ്പ് ചെയ്യാനോ കഴിയും. എന്നിട്ട് ഇങ്ങനെ ചോദിക്കൂ, ’When are they playing next?’ ഒടുവിൽ: “Add that to my calendar.”

  1. Siri സജീവമാക്കൂ, തുടർന്ന് ഒരു അഭ്യർഥന നടത്തൂ.

  2. നിങ്ങൾ അഭ്യർഥിച്ചതിന് തൊട്ടുപിന്നാലെ, മറ്റൊന്ന് നടത്തൂ.

നിങ്ങളുടെ Apple ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ Siri-യോട് ചോദിക്കൂ

നിങ്ങളുടെ iPad-നെയും iPhone, Mac, Apple TV 4K, Apple Watch, AirPods, HomePod പോലുള്ള മറ്റ് Apple ഉൽപ്പന്നങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്നതിന് Siri-യുടെ ഉൽപ്പന്ന പരിജ്ഞാനം നിങ്ങൾക്ക് പ്രയോജനപ്പെടുത്താം.

Siri സജീവമാക്കൂ തുടർന്ന് പിന്തുണയ്ക്കുന്ന ഒരു ഭാഷയിൽ, ഇതുപോലുള്ള എന്തെങ്കിലും പറയൂ, അല്ലെങ്കിൽ ടൈപ്പ് ചെയ്യൂ:

  • “How do I take a screenshot on my iPad?”

  • “How do I unlock an iPad?”

  • “How do I download podcasts on iPad?”

  • “How do I FaceTime on iPad?”

  • “How do I screen record on iPad?”

  • “How do I turn off my iPad?”

  • “How do I play sound from my TV through HomePod?”

  • “How do I fix a photo if I caught someone blinking?”

  • ‘How do I use Apple Pencil on iPad?’

കുറിപ്പ്: Apple Intelligence-നെയും സ്വകാര്യതയെയും കുറിച്ച് കൂടുതലറിയാൻ Apple Intelligence-ഉം സ്വകാര്യതയും കാണൂ. സ്വകാര്യതയും Siri-യും എന്നതിനെ കുറിച്ച് കൂടുതലറിയാൻ Siri, കേട്ടെഴുത്ത്, സ്വകാര്യത കാണൂ.

*Apple Intelligence ജനറേറ്റീവ് മോഡലുകൾ ഉപയോഗിക്കുന്നു, ഔട്ട്പുട്ടുകൾ വ്യത്യാസപ്പെട്ടേക്കാം. കൃത്യതയ്ക്കായി പ്രധാനപ്പെട്ട വിവരങ്ങൾ പരിശോധിക്കൂ.
**Apple Intelligence ഇനിപ്പറയുന്ന ഭാഷകൾക്കുള്ള പിന്തുണയുമായി ബീറ്റയിൽ ലഭ്യമാണ്: ഇംഗ്ലീഷ്, ഡാനിഷ്, ഡച്ച്, ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, നോർവീജിയൻ, പോർച്ചുഗീസ്, സ്പാനിഷ്, സ്വീഡിഷ്, ടർക്കിഷ്, ചൈനീസ് (ലളിതമാക്കിയത്), ചൈനീസ് (പരമ്പരാഗതം), ജാപ്പനീസ്, കൊറിയൻ, വിയറ്റ്നാമീസ്. ചില ഫീച്ചറുകൾ എല്ലാ ഭാഷകളിലും പ്രദേശങ്ങളിലും ലഭ്യമല്ലായിരിക്കാം. ഭാഷ, ഫീച്ചർ ലഭ്യത, സിസ്റ്റം ആവശ്യകതകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് Apple Intelligence എങ്ങനെ ലഭിക്കും എന്ന Apple പിന്തുണ ലേഖനം കാണൂ.
Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.