ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ൽ നിങ്ങൾ വിശ്വസിക്കുന്ന ആളുകളുമായി പാസ്‌വേഡുകളും പാസ്കീകളും പങ്കിടൂ

നിങ്ങളുടെ കുടുംബവുമായും വിശ്വസിക്കുന്ന കോൺടാക്റ്റുകളുമായും പാസ്‌വേഡുകളും പാസ്കീകളും പങ്കിടാനുള്ള എളുപ്പവും സുരക്ഷിതവുമായ മാർഗമാണ് പങ്കിട്ട പാസ്‌വേഡ് ഗ്രൂപ്പുകൾ.

ഗ്രൂപ്പിലെ ആർക്കും പാസ്‌വേഡുകളും പാസ്കീകളും ചേർക്കാൻ കഴിയും. പങ്കിട്ട പാസ്‌വേഡ് മാറുമ്പോൾ, അത് എല്ലാവരുടെയും ഡിവൈസിൽ മാറുന്നു.

ഒരു ഗ്രൂപ്പ് സൃഷ്ടിക്കൂ

കുറിപ്പ്: ഒരു പങ്കിട്ട പാസ്‌വേഡ് ഗ്രൂപ്പ് സൃഷ്ടിക്കാൻ, നിങ്ങളുടെ Apple അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്തിരിക്കണം.

  1. നിങ്ങളുടെ iPad-ലെ പാസ്‌വേഡ്സ് ആപ്പിലേക്ക് പോകൂ.

  2. ‘പുതിയ പങ്കിട്ട ഗ്രൂപ്പ്’ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. ഗ്രൂപ്പിനായി ഒരു പേര് നൽകൂ, എന്നിട്ട് ‘ആളുകളെ ചേർക്കൂ’ ടാപ്പ് ചെയ്യൂ.

  4. നിങ്ങൾ ചേർക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ പേര്, ഇ-മെയിൽ വിലാസം, ഫോൺ നമ്പർ എന്നിവ ടൈപ്പ് ചെയ്യൂ, തുടർന്ന് ‘ചേർക്കൂ’ ടാപ്പ് ചെയ്യൂ.

    കുറിപ്പ്: നിങ്ങളുടെ ഗ്രൂപ്പിലേക്ക് ആരെയെങ്കിലും ചേർക്കാൻ, അവർ നിങ്ങളുടെ കോൺടാക്റ്റുകളിൽ ഉണ്ടായിരിക്കണം കൂടാതെ iOS 17, iPadOS 17, macOS 14, അല്ലെങ്കിൽ അതിനുശേഷമുള്ളത് ഉള്ള ഒരു iPhone, iPad, അല്ലെങ്കിൽ Mac ഉണ്ടായിരിക്കണം. അവരെ ഗ്രൂപ്പിലേക്ക് ചേർക്കാൻ കഴിയുമെങ്കിൽ, അവരുടെ കോൺടാക്റ്റ് വിവരങ്ങൾ നീല നിറത്തിൽ ദൃശ്യമാകും. ഇത് ചാരനിറത്തിലാണ് ദൃശ്യമാകുന്നതെങ്കിൽ, അവരുടെ iPad, iPhone, അല്ലെങ്കിൽ Mac പങ്കിട്ട പാസ്‌വേഡ് ഗ്രൂപ്പുകളെ പിന്തുണയ്ക്കില്ലായിരിക്കാം.

  5. ‘സൃഷ്ടിക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  6. ഗ്രൂപ്പുമായി പങ്കിടാനാഗ്രഹിക്കുന്ന പാസ്‌വേഡുകൾ സെലക്റ്റ് ചെയ്ത ശേഷം മുകളിൽ വലത് കോണിലുള്ള ‘നീക്കൂ’ ടാപ്പ് ചെയ്യൂ.

    ഏതെങ്കിലും പാസ്‌വേഡുകൾ പങ്കിടാൻ നിങ്ങൾ ഇനിയും ആഗ്രഹിക്കുന്നില്ലെങ്കിൽ, മുകളിൽ-ഇടത് കോണിലുള്ള ‘ഇപ്പോൾ വേണ്ട’ ടാപ്പ് ചെയ്യൂ.

    നിങ്ങൾ ഗ്രൂപ്പിലേക്ക് ക്ഷണിച്ച ആളുകളെ നിങ്ങൾക്ക് അറിയിക്കാനാവും, കൂടാതെ അവർക്ക് പാസ്‌വേഡുകൾ > ഗ്രൂപ്പ് ക്ഷണങ്ങൾ എന്നതിലും ക്ഷണം കാണാനാകും.

നിങ്ങളുടെ പങ്കിട്ട പാസ്‌വേഡുകൾ iCloud കീചെയിനിൽ സേവ് ചെയ്യപ്പെടുന്നു, നിങ്ങൾക്ക് അവ മറ്റ് ഏതൊരു സേവ് ചെയ്ത പാസ്‌വേഡ് പോലെയും ഉപയോഗിക്കാം.

ഗ്രൂപ്പിലേക്ക് മറ്റാരെയെങ്കിലും ക്ഷണിക്കുമ്പോഴെല്ലാം നിങ്ങൾക്ക് ഒരു അറിയിപ്പ് ലഭിക്കുന്നു.

ഒരു ഗ്രൂപ്പ് മാനേജ് ചെയ്യൂ

നിങ്ങൾ ഒരു ഗ്രൂപ്പ് സൃഷ്ടിക്കുകയാണെങ്കിൽ, നിങ്ങൾക്ക് മറ്റ് അംഗങ്ങളെ ചേർക്കാനോ നീക്കം ചെയ്യാനോ ഗ്രൂപ്പ് ഡിലീറ്റ് ചെയ്യാനോ കഴിയും. ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്ക് ഈ ഓപ്ഷനുകളില്ല, എങ്കിലും അവർക്ക് എപ്പോൾ വേണമെങ്കിലും വിട്ടുപോകാൻ തിരഞ്ഞെടുക്കാം.

  1. നിങ്ങളുടെ iPad-ലെ പാസ്‌വേഡ്സ് ആപ്പിലേക്ക് പോകൂ.

  2. നിങ്ങളുടെ ഗ്രൂപ്പിന്റെ പേര് ടാപ്പ് ചെയ്യൂ.

  3. ഇനിപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • ഗ്രൂപ്പിലേക്ക് ഒരു അംഗത്തെ ചേർക്കാൻ: നിങ്ങളുടെ പേര് ടാപ്പ് ചെയ്യൂ, തുടർന്ന് ‘ആളുകളെ ചേർക്കൂ’ ടാപ്പ് ചെയ്യൂ.

    • ഗ്രൂപ്പിൽ നിന്ന് ഒരു അംഗത്തെ നീക്കം ചെയ്യാൻ: അംഗത്തിന്റെ പേര് ടാപ്പ് ചെയ്യൂ, എന്നിട്ട് ‘ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്യൂ’ ടാപ്പ് ചെയ്യൂ.

    • ഗ്രൂപ്പിൽ നിന്ന് പങ്കിട്ട ഒരു പാസ്‌വേഡോ പാസ്കീയോ നീക്കം ചെയ്യാൻ: ‘സെലക്റ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, പങ്കിട്ട പാസ്‌വേഡോ പാസ്കീയോ ഉള്ള പങ്കിട്ട അക്കൗണ്ട് സെലക്റ്റ് ചെയ്യൂ, തുടർന്ന് ‘ഡിലീറ്റ് ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

    • ഗ്രൂപ്പ് ഡിലീറ്റ് ചെയ്യാൻ: നിങ്ങളുടെ പേരിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ഗ്രൂപ്പ് ഡിലീറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

  4. നിങ്ങൾ മാറ്റങ്ങൾ വരുത്തിയതിനുശേഷം, ‘കഴിഞ്ഞു’ ബട്ടൺ ടാപ്പ് ചെയ്യൂ.

ഒരു ഗ്രൂപ്പിൽ ചേരാനുള്ള ക്ഷണത്തോട് പ്രതികരിക്കൂ

  1. നിങ്ങളുടെ iPad-ലെ പാസ്‌വേഡ്സ് ആപ്പിലേക്ക് പോകൂ.

  2. ക്ഷണത്തിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ഗ്രൂപ്പിൽ ചേരാൻ ‘അംഗീകരിക്കൂ’ ടാപ്പ് ചെയ്യൂ. നിങ്ങൾക്ക് ക്ഷണം നിരസിക്കാനുമാകും.

പ്രധാനപ്പെട്ടത്: അയച്ചയാളെ നിങ്ങൾ തിരിച്ചറിയുന്നില്ലെങ്കിൽ ക്ഷണം സ്വീകരിക്കരുത്.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.