ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ ഹോമിൽ മുഖം തിരിച്ചറിയൽ ഉപയോഗിക്കൂ

HomeKit സുരക്ഷിത വീഡിയോ ക്യാമറയോ ഡോർബെല്ലോ ഉപയോഗിച്ച്, നിങ്ങൾ ഫോട്ടോകൾ ആപ്പിൽ ടാഗ് ചെയ്ത ആളുകൾ നിങ്ങളുടെ വാതിൽക്കൽ എത്തുമ്പോൾ അറിയിപ്പുകൾ സ്വീകരിക്കാൻ നിങ്ങൾക്ക് ഹോം ആപ്പ് ഉപയോഗിക്കാം.

മുഖം തിരിച്ചറിയൽ സജ്ജീകരിക്കൂ

നിങ്ങളുടെ ഫോട്ടോ ലൈബ്രറിയിൽ ദൃശ്യമാകുന്ന മുഖങ്ങളോ നിങ്ങളുടെ ക്യാമറയോ ഡോർബെല്ലോ പകർത്തിയ സമീപകാല സന്ദർശകരുടെ ചിത്രങ്ങളോ ഉപയോഗിച്ച് ‘മുഖം തിരിച്ചറിയൽ’ ആളുകളെ തിരിച്ചറിയുന്നു.

നിങ്ങൾ ഒരു ക്യാമറയോ ഡോർബെല്ലോ ആദ്യമായി സജ്ജീകരിക്കുകയാണെങ്കിൽ, താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്യൂ:

  1. നിങ്ങളുടെ iPad-ലെ ഹോം ആപ്പിലേക്ക് പോകൂ.

  2. ഹോം ആപ്പിലേക്ക് ആക്സസറി ചേർക്കൂ.

  3. ‘പരിചിത മുഖങ്ങൾ തിരിച്ചറിയൽ’ കാർഡിൽ, ‘മുഖം തിരിച്ചറിയൽ’ ഓൺ ചെയ്യൂ, തുടർന്ന് ‘തുടരൂ’ ടാപ്പ് ചെയ്യൂ.

  4. നിങ്ങളുടെ ഫോട്ടോ ലൈബ്രറി ആർക്കൊക്കെ ആക്സസ് ചെയ്യാം എന്ന് തിരഞ്ഞെടുക്കൂ:

    • ആർക്കും വേണ്ട: ഹോം ആപ്പിലെ ക്ലിപ്പുകളിൽ നിന്ന് നിങ്ങൾ ചേർത്ത മുഖങ്ങൾ മാത്രമേ തിരിച്ചറിയുകയുള്ളൂ.

    • എനിക്ക് മാത്രം: നിങ്ങൾക്ക് ലഭിക്കുന്ന അറിയിപ്പുകളിൽ മാത്രമേ നിങ്ങളുടെ ഫോട്ടോ ലൈബ്രറിയിലെ ആളുകളുടെ പേരുകൾ ഉണ്ടാകൂ.

    • ഈ ഹോമിലെ എല്ലാവർക്കും: നിങ്ങളുടെ ഹോമിലെ എല്ലാവർക്കുമുള്ള അറിയിപ്പുകളിൽ നിങ്ങളുടെ ഫോട്ടോ ലൈബ്രറിയിലെ ആളുകളുടെ പേരുകൾ ഉണ്ട്.

  5. ‘തുടരൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ക്യാമറയോ ഡോർബെല്ലോ സജ്ജീകരിക്കുന്നത് പൂർത്തിയാക്കൂ.

നിങ്ങൾക്ക് നിലവിൽ ഒരു ഡോർബെല്ലോ ക്യാമറയോ ഉണ്ടെങ്കിൽ അത് സന്ദർശകരെ തിരിച്ചറിയാൻ ഉപയോഗിക്കണമെങ്കിൽ ഹോം ആപ്പിൽ ടാപ്പ് ചെയ്യൂ, ക്രമീകരണം ബട്ടൺ ടാപ്പ് ചെയ്യൂ, ‘മുഖം തിരിച്ചറിയൽ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘മുഖം തിരിച്ചറിയൽ’ ഓൺ ചെയ്യൂ. നിങ്ങളുടെ ഫോട്ടോ ലൈബ്രറിയിൽ ടാപ്പ് ചെയ്ത് ആർക്കൊക്കെ അത് ആക്സസ് ചെയ്യാനാകുമെന്ന് തിരഞ്ഞെടുക്കൂ.

കുറിപ്പ്: നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധമുള്ള ഏതെങ്കിലും ഡിവൈസുകളിൽ അറിയിപ്പുകൾ ദൃശ്യമാകും.

സമീപകാല സന്ദർശകരെ തിരിച്ചറിയൂ

നിങ്ങളുടെ ക്യാമറയോ ഡോർബെല്ലോ കാപ്ചർ ചെയ്ത ഒരു ചിത്രം ഉപയോഗിച്ച് നിങ്ങളുടെ ഫോട്ടോ ലൈബ്രറിയിൽ ഇല്ലാത്ത ആളുകളെ തിരിച്ചറിയാൻ സഹായിക്കുന്നതിന് നിങ്ങൾക്ക് ‘മുഖം തിരിച്ചറിയൽ’ ഉപയോഗിക്കാം.

  1. നിങ്ങളുടെ iPad-ലെ ഹോം ആപ്പിലേക്ക് പോകൂ.

  2. 'മുഖം തിരിച്ചറിയൽ' ഓൺ ചെയ്തിരിക്കുമ്പോൾ, സൈഡ്ബാറിലെ ഹോമിൽ ടാപ്പ് ചെയ്യൂ.

  3. ഹോം ടാബിൽ, ക്യാമറയോ ഡോർബെല്ലോ ടാപ്പ് ചെയ്യൂ, തുടർന്ന് ക്രമീകരണം ബട്ടൺ ടാപ്പ് ചെയ്യൂ.

  4. ‘മുഖം തിരിച്ചറിയൽ’ ടാപ്പ് ചെയ്യൂ, ‘അടുത്തിടെയുള്ളവ’ എന്നതിന്റെ താഴെ ലിസ്റ്റ് ചെയ്തിരിക്കുന്ന ഒരു തിരിച്ചറിയാത്ത വ്യക്തിയെ ടാപ്പ് ചെയ്യൂ, തുടർന്ന് ‘പേര് ചേർക്കൂ’ ടാപ്പ് ചെയ്യൂ.

  5. വ്യക്തിയുടെ പേരോ അവർക്ക് നിങ്ങളുമായുള്ള ബന്ധമോ ചേർക്കൂ, ഉദാഹരണത്തിന്, അമ്മ അല്ലെങ്കിൽ മെയിൽ കാരിയർ.

  6. നിങ്ങളുടെ ക്യാമറയോ ഡോർബെല്ലോ അവരെ കാണുമ്പോൾ അറിയിപ്പ് ലഭിക്കണോ എന്ന് തിരഞ്ഞെടുക്കൂ.

കുറിപ്പ്: ഫേസ് മാസ്ക് ധരിച്ച ആളുകൾ ഈ ലിസ്റ്റിൽ ദൃശ്യമാകില്ല.

നിങ്ങളുടെ വീട്ടിലെ ആളുകളായി മുഖങ്ങൾ പങ്കിടൂ

നിങ്ങളുടെ ഫോട്ടോ ലൈബ്രറിയിൽ തിരിച്ചറിയുന്ന സന്ദർശകരുടെ പേരുകൾ കാണാൻ നിങ്ങളുടെ വീട്ടിലെ അംഗങ്ങളെ നിങ്ങൾക്ക് അനുവദിക്കാം.

  1. നിങ്ങളുടെ iPad-ലെ ഹോം ആപ്പിലേക്ക് പോകൂ.

  2. 'മുഖം തിരിച്ചറിയൽ' ഓൺ ചെയ്തിരിക്കുമ്പോൾ, ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ഹോം ക്രമീകരണം ടാപ്പ് ചെയ്യൂ.

  3. ‘ക്യാമറകളും ഡോർബെല്ലുകളും’ ടാപ്പ് ചെയ്യൂ, തുടർന് ‘ മുഖം തിരിച്ചറിയൽ’ ടാപ്പ് ചെയ്യൂ.

  4. നിങ്ങളുടെ ഫോട്ടോ ലൈബ്രറിയിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ഈ ഹോമിലെ എല്ലാവരും’ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.