ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad ഹോം സ്ക്രീനിലെ ആപ്പുകളും വിജറ്റുകളും നീക്കൂ

നിങ്ങൾക്ക് നിങ്ങളുടെ ഹോം സ്ക്രീനിന്റെ ലേഔട്ട് മാറ്റാം—നിങ്ങളുടെ വാൾപേപ്പർ ഫ്രെയിം ചെയ്യാൻ സ്ക്രീനിലെവിടെയും ആപ്പുകളും വിജറ്റുകളും നീക്കുകയോ അല്ലെങ്കിൽ അവ മറ്റ് ഹോം സ്ക്രീൻ പേജുകളിലേക്ക് വലിക്കുകയോ ചെയ്യാം. നിങ്ങൾക്ക് ഒന്നിലധികം ഹോം സ്ക്രീൻ പേജുകൾ ഉണ്ടെങ്കിൽ, ഓരോന്നിനും ഒരു സവിശേഷ ലേഔട്ട് ഉണ്ടാവാം. നിങ്ങൾക്ക് ഹോം സ്ക്രീൻ പേജുകൾ താൽക്കാലികമായി മറയ്ക്കുകയും പുതിയ ആപ്പുകൾ ഡൗൺലോഡ് ചെയ്യേണ്ട സ്ഥലം മാറ്റുകയും മറ്റും ചെയ്യാം.

നുറുങ്ങ്: ഒരു പ്രത്യേക ഫോക്കസുമായി (ഉദാഹരണത്തിന്, നിങ്ങളുടെ വർക്ക് ഫോക്കസ്) ബന്ധപ്പെട്ട നിങ്ങളുടെ എല്ലാ ആപ്പുകളും വിജറ്റുകളും നിങ്ങൾക്ക് ഒരു ഹോം സ്ക്രീൻ പേജിലേക്ക് നീക്കുകയും ആ ഫോക്കസ് സമയത്ത് ആ പേജ് ആക്സസ് ചെയ്യാവുന്നതാക്കുകയും ചെയ്യാം.

നിങ്ങളുടെ ഹോം സ്ക്രീനിന് ചുറ്റും ആപ്പുകളും വിജറ്റുകളും നീക്കൂ

  1. ഹോം സ്ക്രീനിലേക്ക് പോകൂ.

  2. ഇനങ്ങൾ കുലുങ്ങാൻ തുടങ്ങുന്നതുവരെ ഹോം സ്ക്രീൻ പശ്ചാത്തലം തൊട്ടുപിടിക്കൂ.

  3. താഴെപറയുന്ന ലൊക്കേഷനുകളിലൊന്നിലേക്ക് ആപ്പോ വിജറ്റോ വലിച്ചിടൂ:

    • അതേ പേജിലെ മറ്റൊരു ലൊക്കേഷൻ—സ്ക്രീനിന്റെ മുകളിലോ, താഴെയോ, വശത്തോ ഉൾപ്പെടെ

    • മറ്റൊരു ഹോം സ്ക്രീൻ പേജ്

      സ്ക്രീനിന്റെ വലത് വശത്തേക്ക് ആപ്പ് അല്ലെങ്കിൽ വിജറ്റ് വലിച്ചിടൂ. പുതിയ പേജ് ദൃശ്യമാകാൻ നിങ്ങൾ ഒരു നിമിഷം കാത്തിരിക്കേണ്ടി വന്നേക്കാം. Dock-ന് മുകളിലുള്ള ഡോട്ടുകൾ നിങ്ങളുടെ പക്കൽ എത്ര പേജുകളുണ്ടെന്നും നിങ്ങൾ ഏത് പേജാണ് കാണുന്നതെന്നും കാണിക്കുന്നു.

      ഒരു ആപ്പ് അടുത്ത പേജിലേക്ക് വലിച്ചിടുന്നത് കാണിക്കുന്ന അമ്പടയാളത്തിനൊപ്പം ഹോം സ്ക്രീനിൽ കുലുങ്ങുന്ന ആപ്പുകൾ.

      നുറുങ്ങ്: സ്ക്രീനിന്റെ താഴെയുള്ള Dock-ലേക്ക് നിങ്ങൾക്ക് ഒരു ആപ്പ് വലിക്കാനുമാകും.

  4. പൂർത്തിയാകുമ്പോൾ, മുകളിൽ വലത് വശത്തുള്ള ’കഴിഞ്ഞു’ ടാപ്പ് ചെയ്യൂ.

നിങ്ങളുടെ ഹോം സ്ക്രീനിൽ നിന്ന് ഒരു വിജറ്റ് നീക്കം ചെയ്യൂ

  1. ഹോം സ്ക്രീനിലേക്ക് പോകൂ.

  2. ദ്രുത പ്രവർത്തനങ്ങൾ മെനു തുറക്കാൻ വിജറ്റിൽ തൊട്ടുപിടിക്കൂ.

  3. താഴെ പറയുന്നവയിലൊന്ന് ചെയ്യൂ:

    • ഒരു വിജറ്റ് നീക്കം ചെയ്യാൻ: ‘വിജറ്റ് നീക്കം ചെയ്യൂ’ ടാപ്പ് ചെയ്യൂ.

    • ഒരു സ്മാർട്ട് സ്റ്റാക്ക് നീക്കം ചെയ്യാൻ: ‘സ്റ്റാക്ക് നീക്കം ചെയ്യൂ’ ടാപ്പ് ചെയ്യൂ.

ഹോം സ്ക്രീനും ആപ്പുകളും അവയുടെ ഒറിജിനൽ ലേഔട്ടിലേക്ക് റീസെറ്റ് ചെയ്യൂ

  1. ക്രമീകരണം  >പൊതുവായവ > iPad ട്രാൻസ്ഫർ/റീസെറ്റ് ചെയ്യൂ എന്നതിലേക്ക് പോകൂ.

  2. ‘റീസെറ്റ് ചെയ്യൂ’ ടാപ്പ് ചെയ്ത് ‘ഹോം സ്ക്രീൻ ലേഔട്ട് റീസെറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

    നിങ്ങൾ സൃഷ്ടിച്ച ഫോൾഡറുകൾ നീക്കം ചെയ്യപ്പെടുകയും നിങ്ങൾ ഡൗൺലോഡ് ചെയ്ത ആപ്പുകൾ നിങ്ങളുടെ iPad-നൊപ്പം വരുന്ന ആപ്പുകൾക്ക് ശേഷം അക്ഷരമാലാക്രമത്തിൽ ഓർഡർ ചെയ്യപ്പെടുകയും ചെയ്യുന്നു.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.