ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ ’ആരോഗ്യ’ത്തിൽ ഒരു മാനസികാരോഗ്യ വിലയിരുത്തൽ നടത്തൂ

നിങ്ങൾക്ക് എങ്ങനെ അനുഭവപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും വിഷാദം അല്ലെങ്കിൽ ഉത്കണ്ഠയ്ക്കുള്ള നിങ്ങളുടെ നിലവിലെ അപകടസാധ്യത കാണാനും നിങ്ങൾക്ക് പ്രായത്തിന് അനുയോജ്യമായ മാനകീകൃത മാനസികാരോഗ്യ വിലയിരുത്തലുകൾ നടത്താം. നിങ്ങളുടെ ഡോക്ടറോട് സംസാരിക്കേണ്ടതുണ്ടോ എന്ന് മനസിലാക്കാൻ ഈ ചോദ്യാവലി നിങ്ങളെ സഹായിക്കും, കൂടാതെ നിങ്ങൾക്ക് പങ്കിടാവുന്ന ഫലങ്ങളുടെ ഒരു PDF നിങ്ങൾക്ക് ലഭിക്കും. ഫലങ്ങളും റിസോഴ്സുകളും വിവര ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്, അത് ഒരു ഡോക്ടറോ മറ്റ് യോഗ്യതയുള്ള ഹെൽത്ത് കെയർ പ്രൊഫഷണലോ നൽകുന്ന ഉപദേശത്തിന് പകരമാവില്ല.

കുറിപ്പ്: 13 വയസും അതിൽ കൂടുതലുമുള്ളവർക്ക് ഉത്കണ്ഠാ സാധ്യത വിലയിരുത്തൽ ലഭ്യമാണ്. 18 വയസും അതിൽ കൂടുതലുമുള്ളവർക്ക് വിഷാദ സാധ്യത വിലയിരുത്തൽ ലഭ്യമാണ്.

മാനസികാരോഗ്യ വിലയിരുത്തൽ നടത്തൂ

‘ആരോഗ്യം’ ആപ്പിലെ ഒരു സ്ക്രീൻ ഒരു മാനസികാരോഗ്യ ചോദ്യാവലിയുടെ ഫലങ്ങൾ കാണിക്കുന്നു.
  1. നിങ്ങളുടെ iPad-ലെ ‘ആരോഗ്യം’ ആപ്പിലേക്ക് പോകൂ.

  2. ‘തിരയൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘മാനസിക സൗഖ്യം’ എന്നതിൽ ടാപ്പ് ചെയ്യൂ.

  3. താഴെപ്പറയുന്നവയിലൊന്ന് ചെയ്യൂ:

    • ഉത്കണ്ഠ അല്ലെങ്കിൽ വിഷാദം സംബന്ധിച്ച ഒരു വിലയിരുത്തൽ നടത്തൂ: ഉത്കണ്ഠാ സാധ്യത അല്ലെങ്കിൽ വിഷാദരോഗ സാധ്യത ടാപ്പ് ചെയ്യൂ, തുടർന്ന് ‘ചോദ്യാവലി എടുക്കൂ’ ടാപ്പ് ചെയ്യൂ.

    • ഉത്കണ്ഠയ്ക്കും വിഷാദത്തിനും ഒരു വിലയിരുത്തൽ നടത്തൂ: ’ആരോഗ്യത്തിൽ നിന്ന് കൂടുതൽ നേടൂ’ എന്നതിന് താഴേക്ക് സ്ക്രോൾ ചെയ്യൂ, തുടർന്ന് ’ചോദ്യാവലി എടുക്കൂ’ ടാപ്പ് ചെയ്യൂ.

  4. ‘ആരംഭിക്കൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് പ്രോംപ്റ്റുകൾക്ക് ഉത്തരം നൽകൂ.

  5. പൂർത്തിയാകുമ്പോൾ ‘പൂർത്തിയായി’ ടാപ്പ് ചെയ്യൂ. തുടർന്ന് നിങ്ങൾക്ക് താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യാം:

    • നിങ്ങളുടെ ഫലങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ: നിങ്ങളുടെ ലെവലിനോ അപകടസാധ്യതയ്ക്കോ അടുത്തുള്ള ‘കൂടുതൽ വിവരങ്ങൾ’ ബട്ടൺ ടാപ്പ് ചെയ്യൂ.

    • നിങ്ങളുടെ ഫലങ്ങൾ PDF ആയി എക്സ്പോർട്ട് ചെയ്യാൻ: ’PDF എക്സ്പോർട്ട് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

    • ലേഖനങ്ങളിലേക്കും വിഷമഘട്ട റിസോഴ്സുകളിലേക്കും ആക്സസ് നേടൂ: കൂടുതൽ അറിയാൻ താഴേക്ക് സ്ക്രോൾ ചെയ്യൂ, തുടർന്ന് ഒരു ഓപ്ഷൻ ടാപ്പ് ചെയ്യൂ.

  6. നിങ്ങളുടെ ഫലങ്ങൾ കണ്ടുകഴിഞ്ഞാൽ ‘കഴിഞ്ഞു’ ടാപ്പ് ചെയ്യൂ.

കുറിപ്പ്: പേഷ്യന്റ് ഹെൽത്ത് ചോദ്യാവലി-9 (PHQ-9), പൊതുവായ ഉത്കണ്ഠാ വൈകല്യം-7 (GAD-7) എന്നിവ ഡോക്ടർമാർ തയ്യാറാക്കിയതാണ്. ഡോ. റോബർട്ട് എൽ. സ്പിറ്റ്സർ, ഡോ. ജാനറ്റ് ബി. ഡബ്ല്യൂ. വില്യംസ്, ഡോ. കേർട്ട് ക്രോൻകെ എന്നിവരും സഹപ്രവർത്തകരും Pfizer Inc.-ന്റെ വിദ്യാഭ്യാസ ഗ്രാന്റോടെ വികസിപ്പിച്ച ഇത്, നിങ്ങൾക്ക് വിഷാദം, ഉത്കണ്ഠ എന്നിവയ്ക്കുള്ള സാധ്യതയുണ്ടോ എന്ന് തിരിച്ചറിയാൻ സഹായിക്കുന്ന ഉപയോഗപ്രദമായ ഉപകരണങ്ങളാകാം. അവ ആരോഗ്യ ഇൻഫർമേഷൻ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്, ഫലങ്ങൾ ഒരു രോഗനിർണയമല്ല. ചില രാജ്യങ്ങളിലും ഭാഷകളിലും മാത്രമേ വിലയിരുത്തലുകൾ വൈദ്യശാസ്ത്രപരമായി സാധൂകരിക്കപ്പെടുന്നുള്ളൂ. നിങ്ങളുടെ മാനസികാരോഗ്യത്തെക്കുറിച്ച് നിങ്ങൾക്ക് ആശങ്കകളുണ്ടെങ്കിൽ, നിങ്ങൾ ഒരു ക്ലിനിഷ്യനെ സമീപിക്കണം.

മാനസികാരോഗ്യ വിലയിരുത്തൽ ക്രമീകരണങ്ങൾ മാനേജ് ചെയ്യൂ

  1. നിങ്ങളുടെ iPad-ലെ ‘ആരോഗ്യം’ ആപ്പിലേക്ക് പോകൂ.

  2. ‘തിരയൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘മാനസിക സൗഖ്യം’ എന്നതിൽ ടാപ്പ് ചെയ്യൂ.

  3. ഉത്കണ്ഠാ സാധ്യത അല്ലെങ്കിൽ വിഷാദ സാധ്യത ടാപ്പ് ചെയ്യൂ, സ്ക്രീനിന്റെ താഴേക്ക് സ്ക്രോൾ ചെയ്യൂ, തുടർന്ന് ‘PDF എക്സ്പോർട്ട് ചെയ്യൂ’ എന്നതിന് താഴെയുള്ള ഓപ്ഷനുകൾ ടാപ്പ് ചെയ്യൂ.

  4. താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • നിങ്ങൾക്ക് മാനസികാരോഗ്യ ചോദ്യാവലി എത്ര തവണ എടുക്കണമെന്നത് മാറ്റാൻ: ആവൃത്തി ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു ഓപ്ഷൻ തിരഞ്ഞെടുക്കൂ.

    • ഒരു ചോദ്യാവലി എടുക്കാൻ അറിയിക്കണമോ എന്ന് തിരഞ്ഞെടുക്കാൻ: അറിയിപ്പുകൾ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യൂ.

    • സുഖകരമല്ലാത്ത മാനസികനിലകളുടെ ഒരു പാറ്റേണിന് ശേഷം ഒരു ചോദ്യാവലി എടുക്കാൻ പ്രോംപ്റ്റുകൾ സ്വീകരിക്കൂ: ‘അസുഖകരം’ സംബന്ധിച്ച ലോഗിങ് ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യൂ.

നിങ്ങൾ ആനുകാലിക ചോദ്യാവലിയും ‘അസുഖകരം’ സംബന്ധിച്ച ലോഗിങ്ങും ഓണാക്കുമ്പോൾ, വർഷത്തിൽ ഒന്നുരണ്ട് തവണ അല്ലെങ്കിൽ നിങ്ങൾക്ക് അസുഖകരമായ മാനസികാവസ്ഥകളുള്ളപ്പോൾ ഒരു ചോദ്യാവലി എടുക്കാൻ നിങ്ങൾക്ക് ഒരു പ്രോംപ്റ്റ് ലഭിക്കും.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.