ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ Mail-ൽ ‘എന്റെ ഇ-മെയിൽ മറയ്ക്കൂ’ ഉപയോഗിക്കൂ

iCloud+-ൽ സബ്സ്ക്രൈബ് ചെയ്യുമ്പോൾ, നിങ്ങളുടെ യഥാർഥ ഇ-മെയിൽ വിലാസം സ്വകാര്യമായി സൂക്ഷിക്കാനായി നിങ്ങളുടെ യഥാർഥ ഇ-മെയിൽ അക്കൗണ്ടിലേക്ക് ഫോർവേഡ് ചെയ്യുന്ന ഇ-മെയിൽ സന്ദേശങ്ങൾ അയയ്ക്കാനും സ്വീകരിക്കാനും ‘എന്റെ ഇ-മെയിൽ മറയ്ക്കൂ’ നിങ്ങളെ അനുവദിക്കുന്നു. Mail ആപ്പിലൂടെ നിങ്ങൾക്ക് ആവശ്യാനുസരണം സവിശേഷ ഇ-മെയിൽ വിലാസങ്ങളും ജനറേറ്റ് ചെയ്യാം.

‘എന്റെ ഇ-മെയിൽ മറയ്ക്കൂ’ ഉപയോഗിച്ച് ഒരു ഇ-മെയിൽ അയയ്ക്കൂ

  1. നിങ്ങളുടെ iPad-ലെ Mail ആപ്പിലേക്ക് പോകൂ.

  2. ‘എഴുതൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. നിങ്ങളുടെ സന്ദേശത്തിനായി ഒരു സ്വീകർത്താവിനെയും വിഷയവും ചേർക്കൂ.

    കുറിപ്പ്: ‘എന്റെ ഇ-മെയിൽ മറയ്ക്കൂ’ ഉപയോഗിച്ച് ഒരു സമയത്ത് ഒരു സ്വീകർത്താവിന് മാത്രമേ നിങ്ങൾക്ക് സന്ദേശം അയയ്ക്കാനാകൂ.

  4. ‘പ്രേഷകൻ’ ഫീൽഡിൽ ടാപ്പ് ചെയ്ത് അതിൽ വീണ്ടും ടാപ്പ് ചെയ്യൂ, എന്നിട്ട് ‘എന്റെ ഇ-മെയിൽ മറയ്ക്കൂ’ ടാപ്പ് ചെയ്യൂ. ‘പ്രേഷകൻ’ ഫീൽഡിൽ ഒരു പുതിയ, അദ്വിതീയ ഇ-മെയിൽ വിലാസം പ്രത്യക്ഷമാകുന്നു.

നുറുങ്ങ്: ‘എന്റെ ഇ-മെയിൽ മറയ്ക്കൂ’ ഉപയോഗിച്ച് നിങ്ങൾ അയച്ച ഒരു സന്ദേശത്തിന് സ്വീകർത്താവ് മറുപടി നൽകുമ്പോൾ, അവരുടെ മറുപടി നിങ്ങളുടെ യഥാർഥ ഇ-മെയിൽ വിലാസത്തിലേക്ക് ഫോർവേഡ് ചെയ്യപ്പെടും. ഒരു ‘ഇതിലേക്ക് ഫോർവേഡ് ചെയ്യൂ’ വിലാസം സജ്ജമാക്കാൻ, ക്രമീകരണത്തിൽ ‘എന്റെ ഇ-മെയിൽ മറയ്ക്കൂ’ സൃഷ്ടിക്കുകയും മാനേജ് ചെയ്യുകയും ചെയ്യൂ എന്നത് കാണൂ.

‘എന്റെ ഇ-മെയിൽ മറയ്ക്കൂ’ ഉപയോഗിച്ച് ഒരു ഇ-മെയിലിന് മറുപടി നൽകൂ

നിങ്ങളുടെ തനതും റാൻഡവുമായി വിലാസങ്ങളിലൊന്നിൽ ഒരു ഇ-മെയിൽ സന്ദേശം നിങ്ങൾക്ക് ലഭിക്കുമ്പോൾ, അതേ വിലാസം ഉപയോഗിച്ച് നിങ്ങൾക്ക് മറുപടി നൽകാം. ഇത് സംഭാഷണം തുടരാനും നിങ്ങളുടെ യഥാർഥ ഇ-മെയിൽ വിലാസം സ്വകാര്യമായി സൂക്ഷിക്കാനും നിങ്ങളെ അനുവദിക്കുന്നു. മറുപടി നൽകാൻ, താഴെപ്പറയുന്നവ ചെയ്യൂ:

  1. നിങ്ങളുടെ iPad-ലെ Mail ആപ്പിലേക്ക് പോകൂ.

  2. സന്ദേശം ടാപ്പ് ചെയ്യൂ, തുടർന്ന് സന്ദേശത്തിന് മുകളിലുള്ള മറുപടി നൽകൂ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. നിങ്ങളുടെ പ്രതികരണം ടൈപ്പ് ചെയ്യൂ.

    സ്വീകർത്താവ് കാണുന്ന ഇ-മെയിൽ വിലാസം കാണാൻ നിങ്ങൾക്ക് ’പ്രേഷകൻ’ ഫീൽഡിൽ ടാപ്പ് ചെയ്യാം.

‘എന്റെ ഇ-മെയിൽ മറയ്ക്കൂ’ ജനറേറ്റ് ചെയ്ത വിലാസങ്ങൾ മാനേജ് ചെയ്യൂ

‘എന്റെ ഇ-മെയിൽ മറയ്ക്കൂ’ ഉപയോഗിച്ച് നിങ്ങൾ സൃഷ്ടിക്കുന്ന റാൻഡം വിലാസങ്ങൾ നിങ്ങൾക്ക് സൃഷ്ടിക്കാനും സജീവമല്ലാതാക്കാനും വീണ്ടും സജീവമാക്കാനും മാനേജ് ചെയ്യാനും കഴിയും. ക്രമീകരണത്തിൽ ‘എന്റെ ഇ-മെയിൽ മറയ്ക്കൂ’ സൃഷ്ടിക്കുകയും മാനേജ് ചെയ്യുകയും ചെയ്യൂ കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.