ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ൽ കുറിപ്പുകൾ സൃഷ്ടിക്കുകയും ഫോർമാറ്റ് ചെയ്യുകയും ചെയ്യൂ

ചെക്ക്ലിസ്റ്റുകൾ, ഇമേജുകൾ, വെബ് ലിങ്കുകൾ, സ്കാൻ ചെയ്ത ഡോക്യുമെന്റുകൾ, കൈയെഴുത്ത് കുറിപ്പുകൾ, സ്കെച്ചുകൾ എന്നിവ ഉപയോഗിച്ച് പെട്ടെന്നുള്ള ചിന്തകൾ രേഖപ്പെടുത്താനോ വിശദ വിവരങ്ങൾ ഓർഗനൈസ് ചെയ്യാനോ ‘കുറിപ്പുകൾ’ ആപ്പ് ഉപയോഗിക്കൂ. സെക്ഷനുകളും ഹെഡിങ്ങുകളും ഉപയോഗിച്ചും നിങ്ങളുടെ കുറിപ്പ് ഓർഗനൈസ് ചെയ്യാനാകും.

#school and #kine210 എന്നിങ്ങനെയുള്ള ടാഗുകളുള്ള ഒരു ക്ലാസ് ബ്രെയിൻസ്റ്റോമിങ്ങിനായുള്ള ഒരു കുറിപ്പ്. നാല് ഘട്ടങ്ങളുള്ള ശ്വാസോച്ഛ്വാസ ചക്രം വിശദീകരിക്കുന്ന ബോക്സ് ബ്രീത്തിങ് വ്യായാമത്തിന്റെ കൈകൊണ്ട് വരച്ച ഡയഗ്രം കുറിപ്പിൽ ഫീച്ചർ ചെയ്യുന്നു.

ഒരു പുതിയ കുറിപ്പ് സൃഷ്ടിക്കാൻ

  1. നിങ്ങളുടെ iPad-ലെ ‘കുറിപ്പുകൾ’ ആപ്പിലേക്ക് പോകൂ.

  2. ‘പുതിയ കുറിപ്പ്’ ബട്ടൺ ടാപ്പ് ചെയ്ത ശേഷം നിങ്ങളുടെ ടെക്സ്റ്റ് നൽകൂ.

    കുറിപ്പിന്റെ ആദ്യ വരി കുറിപ്പിന്റെ ടൈറ്റിൽ ആയി മാറുന്നു.

ഫോർമാറ്റിംഗ്, ചെക്ക്ലിസ്റ്റുകൾ, ടേബിളുകൾ എന്നിവ ചേർക്കാൻ

  1. നിങ്ങളുടെ iPad-ലെ ‘കുറിപ്പുകൾ’ ആപ്പിലേക്ക് പോകൂ.

  2. ഒരു കുറിപ്പ് എഴുതുമ്പോൾ, താഴെപ്പറയുന്നവയിലൊന്ന് ചെയ്യൂ:

    • ടെക്സ്റ്റ് ഫോർമാറ്റ് ചെയ്യാൻ: ഫോർമാറ്റ് ബട്ടൺ ടാപ്പ് ചെയ്ത ശേഷം ഹെഡിങ്, ബോൾഡ് അല്ലെങ്കിൽ ഇറ്റാലിക് ഫോണ്ട്, ഹൈലൈറ്റ് തുടങ്ങിയവ പോലുള്ള സ്റ്റൈൽ തിരഞ്ഞെടുക്കൂ.

    • ഒരു ചെക്ക്ലിസ്റ്റ് ഉണ്ടാക്കാൻ: ചെക്ക്ലിസ്റ്റ് ബട്ടൺ ടാപ്പ് ചെയ്യൂ.

    • ഒരു ടേബിൾ ചേർക്കാൻ: ‘ടേബിൾ ചേർക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

സെക്ഷനുകളും ഹെഡിങ്ങുകളും ഉള്ള ഒരു കുറിപ്പ് ഓർഗനൈസ് ചെയ്യൂ

നീളമുള്ള കുറിപ്പുകൾ മാനേജ് ചെയ്യാനും ഔട്ട്ലൈൻ ചെയ്യാനും എളുപ്പമാക്കുന്ന തരത്തിൽ നിങ്ങൾക്ക് സെക്ഷനുകൾ ചുരുക്കുകയും വിപുലീകരിക്കുകയും ചെയ്യാം.

ചുരുക്കാവുന്ന ഹെഡിങ്ങുകൾ സ്ക്രീനിന്റെ മുകളിൽ വരുന്ന കുറിപ്പുകൾ ആപ്പിലെ ഒരു കുറിപ്പ്.
  1. നിങ്ങളുടെ iPad-ലെ ‘കുറിപ്പുകൾ’ ആപ്പിലേക്ക് പോകൂ.

  2. ഒരു കുറിപ്പിൽ, ഹെഡിങ്ങിനായുള്ള ടെക്സ്റ്റ് സെലക്റ്റ് ചെയ്യൂ.

  3. ഫോർമാറ്റ് ബട്ടൺ ടാപ്പ് ചെയ്ത ശേഷം ഹെഡിങ്ങിലോ സബ്ഹെഡിങ്ങിലോ ടാപ്പ് ചെയ്യൂ.

  4. സെക്ഷനിലേക്ക് ഉള്ളടക്കം ചേർത്ത് താഴെപ്പറയുന്നവയിൽ ഒന്ന് ചെയ്യൂ:

    • ഒരു സെക്ഷൻ ചുരുക്കൂ: ചുരുക്കാനുള്ള ബട്ടൺ ടാപ്പ് ചെയ്യൂ.

    • ഒരു സെക്ഷൻ വിപുലീകരിക്കൂ: ‘വിപുലീകരിക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

കുറിപ്പുകളിൽ എഴുത്ത് ഉപകരണങ്ങൾ ഉപയോഗിക്കൂ

Apple Intelligence* ഉപയോഗിച്ച്, ഒരു ടാപ്പ് കൊണ്ട് സെലക്റ്റ് ചെയ്ത ടെക്സ്റ്റ് സമ്മറൈസ് ചെയ്യാനും നിങ്ങളുടെ വർക്ക് പ്രൂഫ് റീഡ് ചെയ്യാനും ശരിയായ വാക്കുകളും ടോണും കണ്ടെത്താൻ സഹായിക്കുന്നതിന് ഒരേ ടെക്സ്റ്റിന്റെ വ്യത്യസ്ത പതിപ്പുകൾ സൃഷ്ടിക്കാനും നിങ്ങൾക്ക് എഴുത്ത് ഉപകരണങ്ങൾ ഉപയോഗിക്കാം. എഴുത്ത് ഉപകരണങ്ങൾ Apple Intelligence-നൊപ്പം ഉപയോഗിക്കൂ എന്നത് കാണൂ.

*Apple Intelligence ഇനിപ്പറയുന്ന ഭാഷകൾക്കുള്ള പിന്തുണയുമായി ബീറ്റയിൽ ലഭ്യമാണ്: ഇംഗ്ലീഷ്, ഡാനിഷ്, ഡച്ച്, ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, നോർവീജിയൻ, പോർച്ചുഗീസ്, സ്പാനിഷ്, സ്വീഡിഷ്, ടർക്കിഷ്, ചൈനീസ് (ലളിതമാക്കിയത്), ചൈനീസ് (പരമ്പരാഗതം), ജാപ്പനീസ്, കൊറിയൻ, വിയറ്റ്നാമീസ്. ചില ഫീച്ചറുകൾ എല്ലാ ഭാഷകളിലും പ്രദേശങ്ങളിലും ലഭ്യമല്ലായിരിക്കാം. ഭാഷ, ഫീച്ചർ ലഭ്യത, സിസ്റ്റം ആവശ്യകതകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് Apple Intelligence എങ്ങനെ ലഭിക്കും എന്ന Apple പിന്തുണ ലേഖനം കാണൂ.
Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.