ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ ‘ഓർമപ്പെടുത്തലി’ൽ ‘സ്മാർട്ട് ലിസ്റ്റുകൾ’ ഉപയോഗിക്കൂ

ഓർമപ്പെടുത്തൽ ആപ്പിൽ, ‘സ്മാർട്ട് ലിസ്റ്റുകൾ’ ഉപയോഗിച്ച് ലിസ്റ്റുകളിലുടനീളം നിങ്ങളുടെ ഇനങ്ങൾ എളുപ്പത്തിൽ ഫിൽട്ടർ ചെയ്യാം. ടാഗുകൾ, തീയതികൾ, സമയം, ലൊക്കേഷനുകൾ, ഫ്ലാഗുകൾ, മുൻഗണന എന്നിവ ഉപയോഗിച്ച് ഫിൽട്ടർ ചെയ്ത ഇനങ്ങൾ ഓട്ടോമാറ്റിക്കായി ഉൾപ്പെടുത്തുന്നതിന് നിങ്ങൾക്ക് ഇഷാടാനുസൃത ‘സ്മാർട്ട് ലിസ്റ്റുകൾ’ സൃഷ്ടിക്കാം. നിങ്ങൾക്ക് ഒന്നിലധികം ടാഗുകൾ തിരഞ്ഞെടുക്കാനും (#ഗാർഡനിങ്, #ദൗത്യങ്ങൾ എന്നിവ പോലെ) അവയെ മറ്റ് ഫിൽട്ടറുകളുമായി സംയോജിപ്പിക്കാനും കഴിയും.

ഫ്ലാഗ് ചെയ്ത എല്ലാ ഇനങ്ങളും ഉൾക്കൊള്ളുന്ന ‘സ്മാർട്ട് ലിസ്റ്റ്’ കാണിക്കുന്ന ‘ഓർമപ്പെടുത്തൽ’ സ്ക്രീൻ.

കുറിപ്പ്: ഈ ഗൈഡിൽ വിവരിച്ചിരിക്കുന്ന എല്ലാ ഓർമപ്പെടുത്തൽ ഫീച്ചറുകളും നിങ്ങൾ അപ്ഡേറ്റ് ചെയ്ത ഓർമപ്പെടുത്തലുകൾ ഉപയോഗിക്കുമ്പോൾ ലഭ്യമായിരിക്കും. മറ്റ് അക്കൗണ്ടുകൾ ഉപയോഗിക്കുമ്പോൾ ചില ഫീച്ചറുകൾ ലഭ്യമല്ല.

ഡിഫോൾട്ട് ‘സ്മാർട്ട് ലിസ്റ്റുകൾ’ ഉപയോഗിച്ച് ഇനങ്ങൾ ഓട്ടോമാറ്റിക്കായി ഓർഗനൈസ് ചെയ്യൂ

  1. നിങ്ങളുടെ iPad-ലെ ഓർമപ്പെടുത്തൽ ആപ്പിലേക്ക് പോകൂ.

  2. ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്ത് ‘ലിസ്റ്റുകൾ എഡിറ്റ് ചെയ്യൂ' ടാപ്പ് ചെയ്യൂ.

  3. താഴെപ്പറയുന്ന ‘സ്മാർട്ട് ലിസ്റ്റുകൾ’ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യൂ:

    • ഇന്ന്: ഇന്നത്തേക്ക് ഷെഡ്യൂൾ ചെയ്ത ഇനങ്ങളും കാലഹരണപ്പെട്ട ഇനങ്ങളും

    • ഷെഡ്യൂൾ ചെയ്തവ: തീയതി അല്ലെങ്കിൽ സമയം അനുസരിച്ച് ഷെഡ്യൂൾ ചെയ്ത ഇനങ്ങൾ

    • എല്ലാം: നിങ്ങളുടെ എല്ലാ ലിസ്റ്റുകളിലുമുള്ള എല്ലാ ഇനങ്ങളും

    • ഫ്ലാഗ് ചെയ്തവ: ഫ്ലാഗുള്ള ഇനങ്ങൾ

    • പൂർത്തിയായവ: ചെക്ക്മാർക്ക് ഉള്ള ഇനങ്ങൾ

    • എനിക്ക് അസൈൻ ചെയ്തവ: പങ്കിട്ട ലിസ്റ്റുകളിൽ നിങ്ങൾക്ക് അസൈൻ ചെയ്ത ഇനങ്ങൾ

    • പലചരക്കുകൾ: പലചരക്ക് ഇനങ്ങൾ

    • Siri നിർദേശങ്ങൾ: Mail, ‘സന്ദേശങ്ങൾ’ എന്നിവയിൽ കണ്ടെത്തിയ നിർദേശിക്കപ്പെട്ട ഇനങ്ങൾ

ഒരു ഇഷ്ടാനുസൃത ‘സ്മാർട്ട് ലിസ്റ്റ്’ ഉണ്ടാക്കൂ

  1. നിങ്ങളുടെ iPad-ലെ ഓർമപ്പെടുത്തൽ ആപ്പിലേക്ക് പോകൂ.

  2. ‘ലിസ്റ്റ് ചേർക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. ഒരു പേര് നൽകൂ, ലിസ്റ്റ് തരം ടാപ്പ് ചെയ്യൂ, തുടർന്ന് സ്മാർട്ട് ലിസ്റ്റ് തിരഞ്ഞെടുക്കൂ.

  4. ‘ഫിൽട്ടറുകൾ എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, ഒന്നോ അതിലധികമോ ഫിൽട്ടറുകൾ തിരഞ്ഞെടുത്തതിന് ശേഷം ഏതെങ്കിലും അല്ലെങ്കിൽ സെലക്റ്റ് ചെയ്ത എല്ലാ ഫിൽട്ടറുകളുമായും പൊരുത്തപ്പെടുന്ന ഇനങ്ങൾ ഉൾപ്പെടുത്താൻ തിരഞ്ഞെടുക്കൂ. ടാഗുകൾ, തീയതികൾ, ലൊക്കേഷനുകൾ എന്നിവയും മറ്റും ഉപയോഗിച്ച് നിങ്ങൾക്ക് ഫിൽട്ടർ ചെയ്യാം.

  5. ലിസ്റ്റിനായി ഒരു നിറവും ചിഹ്നവും തിരഞ്ഞെടുക്കൂ (ഓപ്ഷണൽ).

  6. ‘കഴിഞ്ഞു’ ബട്ടൺ ടാപ്പ് ചെയ്യൂ.

ഒരു ലിസ്റ്റിനെ ‘സ്മാർട്ട് ലിസ്റ്റി’ലേക്ക് പരിവർത്തനം ചെയ്യൂ

നിങ്ങൾ ഒരു ലിസ്റ്റ് പരിവർത്തനം ചെയ്യുമ്പോൾ, അതിലെ ഇനങ്ങൾ ഡിഫോർട്ട് ലിസ്റ്റിന്റെ മുകളിലേക്ക് നീക്കപ്പെടുകയും ‘സ്മാർട്ട് ലിസ്റ്റി’ന്റെ പേരിനൊപ്പം ടാഗ് ചെയ്യപ്പെടുകയും ചെയ്യും.

കുറിപ്പ്: പങ്കിട്ട ലിസ്റ്റ് നിങ്ങൾക്ക് പരിവർത്തനം ചെയ്യാനാവില്ല.

  1. നിങ്ങളുടെ iPad-ലെ ഓർമപ്പെടുത്തൽ ആപ്പിലേക്ക് പോകൂ.

  2. നിങ്ങൾക്ക് പരിവർത്തനം ചെയ്യേണ്ട ലിസ്റ്റ് കാണൂ.

  3. ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്ത്, ‘ലിസ്റ്റ് വിവരങ്ങൾ കാണിക്കൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് താഴേക്ക് സ്ക്രോൾ ചെയ്ത് ‘സ്മാർട്ട് ലിസ്റ്റിലേക്ക് പരിവർത്തനം ചെയ്യൂ’ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.