ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ ‘സന്ദേശങ്ങളി’ൽ ഒരു ഗ്രൂപ്പ് സംഭാഷണം നടത്തൂ

നിങ്ങൾക്ക് ഒരു ഗ്രൂപ്പ് ടെക്സ്റ്റ് സന്ദേശം അയയ്ക്കാനും അതിന് പേര് നൽകാനും അത് കൂടുതൽ എളുപ്പത്തിൽ കണ്ടെത്താൻ ഒരു ഐക്കൺ അസൈൻ ചെയ്യാനും കഴിയും. ഒരു ഗ്രൂപ്പ് സംഭാഷണത്തിൽ, നിങ്ങൾക്ക് പ്രത്യേക സന്ദേശങ്ങളിലേക്ക് ആളുകളുടെ ശ്രദ്ധ ക്ഷണിക്കുകയും പ്രോജക്റ്റുകളിൽ കൂട്ടുപ്രവർത്തനം നടത്തുകയും ചെയ്യാം.

iPad-ലെ ‘സന്ദേശങ്ങളി’ലെ ഒരു ഗ്രൂപ്പ് സംഭാഷണം. ഇടതുവശത്ത്, സംഭാഷണങ്ങളുടെ ലിസ്റ്റിൽ ഒരു പിൻ ചെയ്ത സംഭാഷണം സെലക്റ്റ് ചെയ്തിരിക്കുന്നു. വലതുവശത്ത്, പങ്കിട്ട ഫയലുകൾ ഉൾപ്പെടുന്ന ഒരു സംഭാഷണ ട്രാൻസ്ക്രിപ്റ്റ് ഉണ്ട്.

ഒരു ഗ്രൂപ്പ് സംഭാഷണം തുടങ്ങൂ

ഒരു ഗ്രൂപ്പ് സംഭാഷണം ആരംഭിക്കാൻ നിങ്ങൾക്ക് ഒന്നിലധികം ആളുകൾക്ക് ഒരു സന്ദേശം അയയ്ക്കാവുന്നതാണ്.

  1. നിങ്ങളുടെ iPad-ലെ സന്ദേശങ്ങൾ ആപ്പിലേക്ക് പോകൂ.

  2. സംഭാഷണ ലിസ്റ്റിൽ, സ്ക്രീനിന്റെ മുകളിലുള്ള ‘എഴുതൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. ‘സ്വീകർത്താവ്’ ഫീൽഡിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ഓരോ സ്വീകർത്താവിന്റെയും ഫോൺ നമ്പർ, കോൺടാക്റ്റ് നെയിം അല്ലെങ്കിൽ Apple അക്കൗണ്ട് നൽകൂ.

    നിങ്ങളുടെ കോൺടാക്റ്റുകളിൽ നിന്ന് ഗ്രൂപ്പ് അംഗങ്ങളെ തിരഞ്ഞെടുക്കാൻ, ‘സ്വീകർത്താവ്’ ഫീൽഡിലെ കോൺടാക്റ്റ് ചേർക്കൂ ബട്ടൺ ടാപ്പ് ചെയ്യൂ.

    കുറിപ്പ്: നിങ്ങളുടെ സ്വീകർത്താക്കളിൽ ഒന്നോ അതിലധികമോ ആളുകൾ iMessage ഉപയോഗിക്കുന്നില്ലെങ്കിൽ, സന്ദേശങ്ങൾ നീലയ്ക്ക് പകരം പച്ച ബബിളുകളിൽ ദൃശ്യമാകും.

  4. ടെക്സ്റ്റ് ഫീൽഡ് ടാപ്പ് ചെയ്യൂ, iMessage ആപ്പുകൾ ഉപയോഗിച്ച് ഒരു ഫോട്ടോ, വീഡിയോ, പോൾ അല്ലെങ്കിൽ മറ്റൊരു ഇനം അയയ്ക്കാൻ, ഒരു സന്ദേശം നൽകുകയോ ‘ചേർക്കൂ’ ബട്ടൺ (ടെക്സ്റ്റ് ഫീൽഡിന്റെ ഇടത് വശത്തുള്ള) ടാപ്പ് ചെയ്യുകയോ ചെയ്യൂ.

  5. അയയ്ക്കൂ ബട്ടൺ ടാപ്പ് ചെയ്യൂ.

നിലവിലുള്ള ഒരു ഗ്രൂപ്പ് സംഭാഷണത്തിലേക്ക് ആരെയെങ്കിലും ചേർക്കൂ

ഒരു ഗ്രൂപ്പ് സംഭാഷണത്തിൽ നിങ്ങൾക്ക് കുറഞ്ഞത് മറ്റ് രണ്ട് പേരെങ്കിലും ഉണ്ടെങ്കിൽ, നിങ്ങൾക്ക് അധിക കോൺടാക്റ്റുകൾ ചേർക്കാൻ കഴിയും.

  1. നിങ്ങളുടെ iPad-ലെ സന്ദേശങ്ങൾ ആപ്പിലേക്ക് പോകൂ.

  2. ആരെയെങ്കിലും ചേർക്കാൻ ആഗ്രഹിക്കുന്ന ഗ്രൂപ്പ് സംഭാഷണം ടാപ്പ് ചെയ്യൂ.

  3. സംഭാഷണത്തിന്റെ മുകളിലുള്ള ‘ഗ്രൂപ്പ്’ ഐക്കണിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ചേർക്കൂ’ ടാപ്പ് ചെയ്യൂ.

  4. ഓരോ സ്വീകർത്താവിന്റെയും ഫോൺ നമ്പർ, കോൺടാക്റ്റ് നെയിം, അല്ലെങ്കിൽ Apple അക്കൗണ്ട് നൽകൂ.

    നിങ്ങളുടെ കോൺടാക്റ്റുകളിൽ നിന്ന് ഗ്രൂപ്പ് അംഗങ്ങളെ ചേർക്കാൻ, ’സ്വീകർത്താവ്’ ഫീൽഡിലെകോൺടാക്റ്റ് ചേർക്കൂ ബട്ടൺ ടാപ്പ് ചെയ്യൂ.

  5. നിങ്ങളുടെ മാറ്റങ്ങൾ സേവ് ചെയ്യാൻ ‘കഴിഞ്ഞു’ ബട്ടൺ ടാപ്പ് ചെയ്യൂ.

സന്ദേശങ്ങളിലെ ഒരു ഗ്രൂപ്പ് സംഭാഷണം ഇടതുവശത്തും ഗ്രൂപ്പിനായുള്ള സംഭാഷണ വിശദാംശങ്ങൾ വലതുവശത്തും തുറന്നിരിക്കുന്നു.

കുറിപ്പ്: iMessage ഓൺ ചെയ്യാത്ത ഒരാൾ ഗ്രൂപ്പിൽ ഉൾപ്പെടുന്നുവെങ്കിൽ, ഒരു പുതിയ ഗ്രൂപ്പ് ആരംഭിക്കാൻ സ്ക്രീനിലെ നിർദേശങ്ങൾ പിന്തുടരൂ.

നിങ്ങൾക്ക് സംഭാഷണത്തിൽ മറ്റൊരു വ്യക്തി മാത്രമേ ഉള്ളൂവെങ്കിൽ, മറ്റൊരാളെ ചേർക്കാൻ നിങ്ങൾ ഒരു പുതിയ ഗ്രൂപ്പ് സംഭാഷണം ആരംഭിക്കേണ്ടതുണ്ട്.

iMessage-ലെ ഒരു ഗ്രൂപ്പ് സംഭാഷണത്തിൽ നിന്ന് ആരെയെങ്കിലും നീക്കം ചെയ്യാൻ, അവരുടെ ഐക്കൺ തൊട്ടുപിടിക്കൂ, തുടർന്ന് ‘ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

iPadOS 26 അല്ലെങ്കിൽ അതിനുശേഷമുള്ളതിൽ, ഗ്രൂപ്പ് സംഭാഷണങ്ങളിൽ പരിചയപ്പെടുത്തിയ പുതിയ കോൺടാക്റ്റുകൾ നിങ്ങൾക്ക് ചേർക്കാൻ കഴിയും. ഒരു കോൺടാക്റ്റ് സൃഷ്ടിക്കൂ കാണൂ.

ഒരു ഗ്രൂപ്പ് സംഭാഷണം വിട്ടുപോകൂ

സംഭാഷണത്തിൽ കുറഞ്ഞത് മറ്റ് മൂന്ന് പങ്കെടുക്കുന്നവർ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഒരു ഗ്രൂപ്പ് ചാറ്റ് വിട്ടുപോകാം.

  1. നിങ്ങളുടെ iPad-ലെ സന്ദേശങ്ങൾ ആപ്പിലേക്ക് പോകൂ.

  2. നിങ്ങൾ വിട്ടുപോകാൻ ആഗ്രഹിക്കുന്ന ഗ്രൂപ്പ് സംഭാഷണം ടാപ്പ് ചെയ്യൂ.

  3. സംഭാഷണത്തിന്റെ മുകളിലുള്ള ‘ഗ്രൂപ്പ്’ ഐക്കണിൽ ടാപ്പ് ചെയ്യൂ.

  4. താഴേക്ക് സ്ക്രോൾ ചെയ്ത് ’ഈ സംഭാഷണം വിട്ടുപോകൂ’ ടാപ്പ് ചെയ്യൂ, അല്ലെങ്കിൽ ഈ സംഭാഷണം ഡിലീറ്റ് ചെയ്ത് ബ്ലോക്ക് ചെയ്യൂ. (സംഭാഷണങ്ങൾ ഡിലീറ്റ് ചെയ്യുന്നതിനെ കുറിച്ചും ബ്ലോക്ക് ചെയ്യുന്നതിനെ കുറിച്ചും കൂടുതൽ അറിയൂ.)

    ബ്ലോക്ക് ചെയ്ത സംഭാഷണങ്ങൾ ‘അടുത്തിടെ ഡിലീറ്റ് ചെയ്ത’ ഫോൾഡറിലേക്ക് നീങ്ങുന്നു, അവിടെ നിങ്ങൾക്ക് അവ റിക്കവർ ചെയ്യാം.

നിങ്ങൾ ഒരു ഗ്രൂപ്പ് ചാറ്റിൽ തുടരാനും അതിന്റെ അറിയിപ്പുകൾ സ്വീകരിക്കാതിരിക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ, സംഭാഷണം മ്യൂട്ട് ചെയ്യൂ.

ഒരു ഗ്രൂപ്പ് സംഭാഷണത്തിൽ ആളുകളെ പരാമർശിക്കൂ

ഒരു പ്രത്യേക സന്ദേശത്തിലേക്ക് ഒരാളുടെ ശ്രദ്ധ ക്ഷണിക്കാൻ നിങ്ങൾക്ക് ഒരു ഗ്രൂപ്പ് സംഭാഷണത്തിൽ ആ ആളിന്റെ പേര് പരാമർശിക്കാം, അപ്പോൾ അവർക്ക് ഒരു അറിയിപ്പ് ലഭിക്കും. നിങ്ങൾ പരാമർശിക്കുന്ന വ്യക്തിയുടെ ക്രമീകരണങ്ങളെ ആശ്രയിച്ച്, അവർ സംഭാഷണം മ്യൂട്ട് ചെയ്തിട്ടുണ്ടെങ്കിലും അറിയിപ്പ് ലഭിച്ചേക്കാം.

  1. നിങ്ങളുടെ iPad-ലെ സന്ദേശങ്ങൾ ആപ്പിലേക്ക് പോകൂ.

  2. ഒരു സംഭാഷണത്തിൽ, ടെക്സ്റ്റ് ഫീൽഡിൽ ഒരു കോൺടാക്റ്റിന്റെ പേര് ടൈപ്പ് ചെയ്യാൻ തുടങ്ങൂ.

  3. കോൺടാക്റ്റിന്റെ പേര് പ്രത്യക്ഷമാകുമ്പോൾ അത് ടാപ്പ് ചെയ്യൂ.

    @ ടൈപ്പ് ചെയ്ത് കോൺടാക്റ്റിന്റെ പേര് ടൈപ്പ് ചെയ്തും നിങ്ങൾക്ക് സന്ദേശത്തിൽ ഒരു കോൺടാക്റ്റിനെ പരാമർശിക്കാം.

    ‘സന്ദേശങ്ങളി’ൽ നിങ്ങളുടെ പേര് പരാമർശിക്കപ്പെടുമ്പോൾ നിങ്ങൾക്ക് അറിയിപ്പുകൾ ലഭിക്കണോ എന്നത് മാറ്റാൻ, ക്രമീകരണം  > ആപ്പുകൾ > സന്ദേശങ്ങൾ എന്നതിലേക്ക് പോകൂ, തുടർന്ന് ‘എന്നെ അറിയിക്കൂ’ ഓൺ അല്ലെങ്കിൽ ഓഫ് ചെയ്യൂ.

ഒരു ഗ്രൂപ്പ് സംഭാഷണത്തിന് പേര് നൽകൂ

നിങ്ങൾക്ക് ഒരു ഗ്രൂപ്പ് ചാറ്റിന് പേര് നൽകാനും സംഭാഷണത്തെ പ്രതിനിധീകരിക്കുന്ന ഒരു ഐക്കൺ* തിരഞ്ഞെടുക്കാനും കഴിയും. iMessage ഓൺ ചെയ്ത എല്ലാവരും പുതിയ പേരും ഇമേജും കാണും.

  1. നിങ്ങളുടെ iPad-ലെ സന്ദേശങ്ങൾ ആപ്പിലേക്ക് പോകൂ.

  2. സംഭാഷണത്തിന്റെ മുകളിലുള്ള ‘ഗ്രൂപ്പ്’ ഐക്കണിൽ ടാപ്പ് ചെയ്യൂ.

  3. ‘എഡിറ്റ് ചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്യൂ, ‘പേരും ഫോട്ടോയും എഡിറ്റ് ചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു ഓപ്ഷൻ തിരഞ്ഞെടുക്കൂ.

പണം അയയ്ക്കുകയോ അഭ്യർഥിക്കുകയോ ചെയ്യൂ

iPadOS 26 അല്ലെങ്കിൽ അതിനുശേഷമുള്ളതിലെ ഗ്രൂപ്പ് iMessage സംഭാഷണങ്ങളിൽ, നിങ്ങൾക്ക് ഒരു ഗ്രൂപ്പ് ചാറ്റിലെ ഒരാൾക്ക് പണം അയയ്ക്കാനോ, ബില്ലുകൾ വിഭജിക്കാൻ ഗ്രൂപ്പിനോട് അഭ്യർഥിക്കാനോ, സമ്മാനങ്ങൾ ഓർഗനൈസ് ചെയ്യാനോ, മറ്റൊരാൾക്ക് പണം തിരികെ നൽകാനോ, തുടർന്ന് വാലറ്റ് ആപ്പിലെ പേയ്മെന്റുകൾ ട്രാക്ക് ചെയ്യാനും കഴിയും. സന്ദേശങ്ങളിൽ Apple Cash ഉപയോഗിച്ച് പേയ്മെന്റുകൾ അയയ്ക്കുകയും അഭ്യർഥിക്കുകയും സ്വീകരിക്കുകയും ചെയ്യൂ കാണൂ.

*പ്രദേശത്തിനനുസരിച്ച് ലഭ്യത വ്യത്യാസപ്പെടുന്നു.
Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.