ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad ഹോം സ്ക്രീനിലെ ആപ്പുകളും വിജറ്റുകളും ഇഷ്ടാനുസൃതമാക്കൂ

ക്ലിയർ ആപ്പ് ഐക്കണുകളുള്ള iPad ഹോം സ്ക്രീൻ.

നിറം മാറ്റിയും നിറം ചേർത്തും വലുതോ ചെറുതോ ആക്കിയും ആപ്പിന്റെ പേര് നീക്കം ചെയ്തും മറ്റും ഹോം സ്ക്രീനിലെ ഐക്കണുകളും വിജറ്റുകളും നിങ്ങൾക്ക് ഇഷ്ടാനുസൃതമാക്കാം.

  1. ഹോം സ്ക്രീനിലേക്ക് പോകൂ.

  2. ഐക്കണുകൾ കുലുങ്ങാൻ തുടങ്ങുന്നതുവരെ ഹോം സ്ക്രീൻ പശ്ചാത്തലം തൊട്ടുപിടിക്കൂ.

  3. സ്ക്രീനിന്റെ മുകളിലുള്ള ‘എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്ത് ‘ഇഷ്ടാനുസൃതമാക്കൂ’ തിരഞ്ഞെടുക്കൂ.

  4. താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • ഐക്കണുകൾ വലുതാക്കൂ: LargeAppIcons ബട്ടൺ ടാപ്പ് ചെയ്യൂ. (വലുതാകുമ്പോൾ, ആപ്പുകളുടെ പേരുകൾ അപ്രത്യക്ഷമാകും.)

    • ഐക്കണുകൾക്കും വിജറ്റുകൾക്കുമായി ഒരു ഡാർക്ക് ദൃശ്യരീതി തിരഞ്ഞെടുക്കാൻ: ‘ഡാർക്കി’ൽ ടാപ്പ് ചെയ്യൂ. ഐക്കണുകളും വിജറ്റുകളും രാത്രിയിൽ ഡാർക്ക് ദൃശ്യരീതിയിലും പകൽ സമയത്ത് ലൈറ്റ് ദൃശ്യരീതിയിലും കാണിക്കാൻ ‘ഓട്ടോ’ ടാപ്പ് ചെയ്യൂ.

    • ഐക്കണുകൾക്ക് വ്യക്തമായ രൂപം നൽകാൻ: ഐക്കണുകൾ അർധതാര്യമാക്കാൻ ‘ക്ലിയർ’ ടാപ്പ് ചെയ്യൂ, തുടർന്ന് ലൈറ്റ്, ഡാർക്ക് അല്ലെങ്കിൽ ഓട്ടോ എന്നിവയിൽ ഒന്ന് തിരഞ്ഞെടുക്കൂ.

    • ഐക്കണുകളിലും വിജറ്റുകളിലും ഒരു നിറം ചേർക്കൂ: ‘ടിന്റഡ്’ ടാപ്പ് ചെയ്യൂ. നിറവും സാച്ചുറേഷനും തിരഞ്ഞെടുക്കാൻ സ്ലൈഡറുകൾ ഉപയോഗിക്കൂ (അല്ലെങ്കിൽ നിങ്ങളുടെ വാൾപേപ്പറിൽ ഒരു നിറം തിരഞ്ഞെടുക്കാൻ വാൾപേപ്പർ ഉപയോഗിക്കൂ). തുടർന്ന് ലൈറ്റ്, ഡാർക്ക് അല്ലെങ്കിൽ ഓട്ടോ തിരഞ്ഞെടുക്കൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.