ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ ഫോട്ടോ പശ്ചാത്തലത്തിൽ നിന്ന് ഒരു സബ്ജക്റ്റ് ഉയർത്തൂ

നിങ്ങൾക്ക് ഒരു ഫോട്ടോ അല്ലെങ്കിൽ വീഡിയോ ഫ്രെയിമിന്റെ സബ്ജക്റ്റ് അതിന്റെ പശ്ചാത്തലത്തിൽ നിന്ന് വേർതിരിക്കുകയും ശേഷം മറ്റ് ഡോക്യുമെന്റുകളിലും ആപ്പുകളിലും കോപ്പി ചെയ്യുകയോ പങ്കിടുകയോ ചെയ്യാം.

നിങ്ങൾക്ക് ഫോട്ടോസ്, Safari, ക്വിക്ക് ലുക്ക് എന്നിവയിലും മറ്റും ഈ ഫീച്ചർ ഉപയോഗിക്കാം.

കുറിപ്പ്: ഈ ഫീച്ചർ iPad (എട്ടാം ജനറേഷൻ)-ൽ പിന്തുണയ്ക്കുന്നില്ല.

‘ഫോട്ടോസ്’ ആപ്പ് ലൈബ്രറിയിൽ ഒരു ഫോട്ടോ തുറന്നിരിക്കുന്നു. ഫോട്ടോയുടെ മധ്യഭാഗത്തുള്ള സബ്ജക്റ്റ് ഔട്ട്ലൈൻ ചെയ്യുകയും അതിന് മുകളിൽ കോപ്പി, നോക്കിയെടുക്കൽ, സ്റ്റിക്കർ ചേർക്കൂ, പങ്കിടൂ ബട്ടണുകൾ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.
  1. ഒരു ഫോട്ടോ ഫുൾ സ്ക്രീനിൽ തുറക്കൂ, അല്ലെങ്കിൽ ഏതെങ്കിലും ഫ്രെയിമിൽ ഒരു വീഡിയോ പോസ് ചെയ്യൂ.

  2. സബ്ജക്റ്റ് തൊട്ടുപിടിക്കൂ. സബ്ജക്റ്റിന് ചുറ്റും ഒരു ഔട്ട്ലൈൻ ദൃശ്യമാകുമ്പോൾ, താഴെപ്പറയുന്നവയിൽ ഒന്ന് ചെയ്യൂ:

    • സബ്ജക്റ്റിൽ തൊട്ടുകൊണ്ടിരിക്കൂ, ശേഷം സബ്ജക്റ്റിനെ മറ്റൊരു ഡോക്യുമെന്റിലേക്ക് വലിക്കൂ.

    • ‘കോപ്പി’ അല്ലെങ്കിൽ ‘സബ്ജക്റ്റിനെ കോപ്പി ചെയ്യൂ’ ടാപ്പ് ചെയ്ത് സബ്ജക്റ്റിനെ ഒരു ഇ-മെയിൽ, ടെക്സ്റ്റ് സന്ദേശം അല്ലെങ്കിൽ കുറിപ്പിലേക്ക് പേസ്റ്റ് ചെയ്യൂ.

    • സബ്ജക്റ്റിനെ കുറിച്ച് കൂടുതൽ അറിയാൻ ‘നോക്കിയെടുക്കൽ’ ടാപ്പ് ചെയ്യൂ.

    • ‘സ്റ്റിക്കർ ചേർക്കൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ഫോട്ടോകൾ, ഇ-മെയിൽ, ടെക്സ്റ്റ് സന്ദേശങ്ങൾ എന്നിവയിലും മറ്റും ഉപയോഗിക്കാൻ സ്റ്റിക്കർ സേവ് ചെയ്യൂ.

    • ‘പങ്കിടൂ’ എന്നതിൽ ടാപ്പ് ചെയ്യൂ, തുടർന്ന് AirDrop, സന്ദേശങ്ങൾ അല്ലെങ്കിൽ Mail പോലുള്ള ഒരു പങ്കിടൽ ഓപ്ഷൻ തിരഞ്ഞെടുക്കൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.