ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ ’ആരോഗ്യ’ത്തിൽ ആർത്തവചക്ര പ്രവചനങ്ങളും ചരിത്രവും കാണൂ

നിങ്ങൾ നിങ്ങളുടെ ആർത്തവചക്രം ലോഗ് ചെയ്യുമ്പോൾ, നിങ്ങളുടെ അടുത്ത ആർത്തവകാലത്തിനോ ഫെർട്ടൈൽ വിൻഡോയ്ക്കോ പ്രവചിച്ച തീയതി നിങ്ങൾക്ക് പരിശോധിക്കാനും നിങ്ങളുടെ അടുത്ത ആർത്തവകാലമോ ഫെർട്ടൈൽ വിൻഡോയോ എപ്പോൾ സമീപിക്കുമെന്നതിനെക്കുറിച്ചുള്ള അറിയിപ്പുകൾ സ്വീകരിക്കാനും നിങ്ങളുടെ ആർത്തവചക്ര ചരിത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ കാണാനും മറ്റും കഴിയും.

നിങ്ങളുടെ ആർത്തവ ചക്ര സമയക്രമം കാണൂ

‘തിരയൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ആർത്തവചക്ര ട്രാക്കിങ്’ എന്നതിൽ ടാപ്പ് ചെയ്യൂ.

സ്ക്രീനിന്റെ മുകളിൽ, ഒരു ടൈംലൈൻ താഴെപ്പറയുന്ന ഐക്കണുകൾ കാണിക്കുന്നു.

ഐക്കൺ

വിവരണം

ഒരു ഇളം ചുവപ്പ് വൃത്തം

ഒരു പ്രവചിച്ച ആർത്തവ ദിനം.

ഒരു ഇളം നീല ഓവൽ

നിങ്ങളുടെ ഫെർട്ടൈൽ വിൻഡോയുടെ ഒരു പ്രവചിച്ച ദിവസം.

ഇളം പർപ്പിൾ ഓവൽ

നിങ്ങൾക്ക് അണ്ഡോൽസർജനം നടന്നിരിക്കാവുന്ന ഒരു ദിവസം (Apple Watch Series 8 അല്ലെങ്കിൽ അതിനുശേഷമുള്ളത് അല്ലെങ്കിൽ ഏതെങ്കിലും Apple Watch Ultra മോഡൽ നിങ്ങളുടെ iPhone-മായി ജോഡിയാക്കേണ്ടതുണ്ട്; എല്ലാ പ്രദേശങ്ങളിലും ലഭ്യമല്ല).

ഒരു സോളിഡ് റെഡ് സർക്കിൾ

ഒരു ആർത്തവചക്രം നിങ്ങൾ ലോഗ് ചെയ്ത ദിവസം.

ഒരു പർപ്പിൾ ഡോട്ട്

നിങ്ങൾ വിവരങ്ങൾ ചേർത്ത ഒരു ദിവസം (ഉദാഹരണത്തിന്, തലവേദനയോ വയറ്റിലെ കോച്ചിപ്പിടുത്തമോ കുറിച്ചുവെക്കൽ).

വ്യത്യസ്ത ദിവസങ്ങൾ സെലക്റ്റ് ചെയ്യാൻ, ടൈംലൈൻ സ്വൈപ്പ് ചെയ്യൂ.

നിങ്ങൾ പ്രവചിച്ച അടുത്ത ആർത്തവകാലത്തിനും നിങ്ങളുടെ റിപ്പോർട്ട് ചെയ്യപ്പെട്ട അവസാന ആർത്തവകാലത്തിനുമുള്ള തീയതികൾ പരിശോധിക്കൂ

  1. നിങ്ങളുടെ iPad-ലെ ‘ആരോഗ്യം’ ആപ്പിലേക്ക് പോകൂ.

  2. ‘തിരയൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ആർത്തവചക്ര ട്രാക്കിങ്’ എന്നതിൽ ടാപ്പ് ചെയ്യൂ.

  3. നിങ്ങളുടെ അടുത്ത ആർത്തവകാലം എപ്പോൾ ആരംഭിക്കാൻ സാധ്യതയുണ്ടെന്നറിയാൻ ഹൈലൈറ്റുകളിലേക്ക് സ്ക്രോൾ ചെയ്യൂ.

    നിങ്ങൾ എസ്റ്റിമേറ്റ് കാണുന്നില്ലെങ്കിൽ, ‘ഹൈലൈറ്റുകൾ’ക്ക് അടുത്തുള്ള ‘എല്ലാം കാണിക്കൂ’ ടാപ്പ് ചെയ്യൂ.

  4. നിങ്ങളുടെ അവസാന ആർത്തവകാല തീയതിയും നിങ്ങളുടെ സാധാരണ ആർത്തവചക്ര ദൈർഘ്യവും കാണാൻ ‘സമ്മറി’യിലേക്ക് സ്ക്രോൾ ചെയ്യൂ.

നിങ്ങൾ ഒരു പിരീഡ് പ്രവചനം കാണുന്നില്ലെങ്കിൽ, ഓപ്ഷനുകളിൽ നിങ്ങളുടെ ആർത്തവ പ്രവചനങ്ങൾ ഓണാണെന്ന് ഉറപ്പാക്കൂ.

നിങ്ങളുടെ ആർത്തവചക്ര ചരിത്രം കാണൂ

  1. നിങ്ങളുടെ iPad-ലെ ‘ആരോഗ്യം’ ആപ്പിലേക്ക് പോകൂ.

  2. ‘തിരയൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ആർത്തവചക്ര ട്രാക്കിങ്’ എന്നതിൽ ടാപ്പ് ചെയ്യൂ.

  3. നിങ്ങളുടെ കഴിഞ്ഞ മൂന്ന് ആർത്തവചക്രങ്ങളുടെ സമ്മറി കാണാൻ, ‘സൈക്കിൾ ചരിത്ര’ത്തിലേക്ക് സ്ക്രോൾ ചെയ്യൂ.

  4. മുൻപത്തെ എല്ലാ ആർത്തവചക്രങ്ങളുടെയും സമ്മറികൾ കാണാൻ, ഒരു സൈക്കിൾ ടാപ്പ് ചെയ്യൂ.

    നിങ്ങളുടെ ആർത്തവചക്ര ചരിത്രത്തിന്റെ ഒരു PDF അയയ്ക്കാനോ സേവ് ചെയ്യാനോ, ‘PDF എക്സ്പോർട്ട് ചെയ്യൂ’ ടാപ്പ് ചെയ്യൂ, ‘പങ്കിടൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു ഓപ്ഷൻ തിരഞ്ഞെടുക്കൂ.

  5. ഒരു ആർത്തവചക്രത്തെ കുറിച്ചുള്ള വിശദാംശങ്ങൾ കാണാൻ, അതിൽ ടാപ്പ് ചെയ്യൂ.

    ആർത്തവചക്രത്തിന്റെ ഏതെങ്കിലും വിശദാംശങ്ങൾ മാറ്റാൻ, ‘എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

    ആർത്തവചക്ര വിശദാംശങ്ങളുടെ ഒരു PDF അയയ്ക്കാനോ സേവ് ചെയ്യാനോ, ‘PDF എക്സ്പോർട്ട് ചെയ്യൂ’ ടാപ്പ് ചെയ്യൂ, ‘പങ്കിടൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു ഓപ്ഷൻ തിരഞ്ഞെടുക്കൂ.

നിങ്ങൾക്ക് ഒരു ആർത്തവചക്ര വ്യതിയാന അറിയിപ്പ് ലഭിക്കുകയാണെങ്കിൽ

നിങ്ങളുടെ ലോഗ് ചെയ്ത ആർത്തവചക്ര ചരിത്രം ഒരു ആർത്തവചക്ര വ്യതിയാന സാധ്യത കാണിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഒരു അറിയിപ്പ് ലഭിക്കും ക്രമരഹിതമായ ആർത്തവകാലം, അപൂർവമായ ആർത്തവകാലം, ദീർഘകാല ആർത്തവങ്ങൾ, സ്ഥിരമായ സ്പോട്ടിങ് എന്നിവ ഒരു അന്തർലീനമായ രോഗാവസ്ഥയെ സൂചിപ്പിക്കുന്നതോ മറ്റ് ഘടകങ്ങൾ മൂലമുള്ളതോ ആയ സാധാരണ ആർത്തവചക്ര വ്യതിയാനങ്ങളാണ്.

നിങ്ങൾക്ക് ഒരു അറിയിപ്പ് ലഭിക്കുമ്പോൾ, നിങ്ങളുടെ ലോഗ് ചെയ്ത ആർത്തവചക്ര ചരിത്രം റിവ്യൂ ചെയ്യാൻ താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്യൂ:

  1. നിങ്ങളുടെ iPad-ലെ ‘ആരോഗ്യം’ ആപ്പിലേക്ക് പോകൂ.

  2. ‘സാധ്യതയുള്ള ആർത്തവചക്ര വ്യതിയാനം’ അറിയിപ്പിൽ ‘ആർത്തവചക്ര ചരിത്രം റിവ്യൂ ചെയ്യൂ’ ടാപ്പ് ചെയ്യൂ.

  3. നിങ്ങളുടെ ആർത്തചക്ര ചരിത്രത്തിലെ ഡാറ്റ സ്ഥിരീകരിക്കാനോ ചേർക്കാനോ എഡിറ്റ് ചെയ്യാനോ സ്ക്രീനിലെ നിർദേശങ്ങൾ പാലിക്കൂ.

ഒരു ആർത്തവചക്ര വ്യതിയാനം കണ്ടെത്തിയാൽ, അടുത്തതായി എന്തുചെയ്യണമെന്ന് ഒരു സ്ക്രീൻ നിർദേശിക്കുന്നു.

നിങ്ങളുടെ ആർത്തവചക്ര സമ്മറി കാണൂ

നിങ്ങളുടെ കഴിഞ്ഞ ആർത്തവ കാലത്തിന്റെ സമ്മറി, സാധാരണ ആർത്തവ ദൈർഘ്യം, സാധാരണ ആർത്തവചക്ര ദൈർഘ്യം, നിലവിലുള്ള ഘടകങ്ങൾ എന്നിവയും മറ്റും നിങ്ങൾക്ക് കാണാൻ കഴിയും.

  1. നിങ്ങളുടെ iPad-ലെ ‘ആരോഗ്യം’ ആപ്പിലേക്ക് പോകൂ.

  2. ‘തിരയൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ആർത്തവചക്ര ട്രാക്കിങ്’ എന്നതിൽ ടാപ്പ് ചെയ്യൂ.

  3. താഴേക്ക് സ്ക്രോൾ ചെയ്യൂ, തുടർന്ന് ‘സമ്മറി’ ടാപ്പ് ചെയ്യൂ.

  4. നിങ്ങളുടെ കഴിഞ്ഞ വർഷത്തെ ഡാറ്റയുടെ സ്ഥിതിവിവരക്കണക്കുകൾ കാണാൻ സ്ക്രോൾ ചെയ്യൂ.

സൈക്കിൾ ട്രാക്കിങ് അറിയിപ്പുകൾ, സൈക്കിൾ പ്രവചന ഡിസ്പ്ലേകൾ, മറ്റ് ഓപ്ഷനുകൾ എന്നിവ മാറ്റൂ

നിങ്ങൾക്ക് ആർത്തവകാലം, ഫെർട്ടിലിറ്റി, ആർത്തവചക്ര വ്യതിയാന അറിയിപ്പുകൾ എന്നിവ ഓഫ് ചെയ്യാനും ആർത്തവകാല, ഫെർട്ടിലിറ്റി പ്രവചനങ്ങളും മറ്റും മറയ്ക്കാനും കഴിയും. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഇവ വീണ്ടും ഓണാക്കാം.

  1. നിങ്ങളുടെ iPad-ലെ ‘ആരോഗ്യം’ ആപ്പിലേക്ക് പോകൂ.

  2. ‘തിരയൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ആർത്തവചക്ര ട്രാക്കിങ്’ എന്നതിൽ ടാപ്പ് ചെയ്യൂ.

  3. താഴേക്ക് സ്ക്രോൾ ചെയ്യൂ, ‘ഓപ്ഷനുകൾ’ ടാപ്പ് ചെയ്യൂ, തുടർന്ന് ഓപ്ഷനുകൾ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യൂ.

നിങ്ങളുടെ ആരോഗ്യ ഡാറ്റയെയും സ്വകാര്യതയെയും കുറിച്ച്

’ആരോഗ്യ’ത്തിൽ നിങ്ങളെക്കുറിച്ച് നിങ്ങൾ ചേർക്കുന്ന വിവരങ്ങൾ നിങ്ങൾക്ക് ഉപയോഗിക്കാനും പങ്കിടാനുമുള്ളതാണ്. ‘ആരോഗ്യ’ത്തിൽ ഏത് വിവരമാണ് സംഭരിച്ചിരിക്കുന്നതെന്നും ആർക്കൊക്കെ നിങ്ങളുടെ ഡാറ്റ ആക്സസ് ചെയ്യാനാകുമെന്നും നിങ്ങൾക്ക് തീരുമാനിക്കാം.

Face ID, Touch ID, അല്ലെങ്കിൽ ഒരു പാസ്കോഡ് ഉപയോഗിച്ച് നിങ്ങളുടെ iPad ലോക്ക് ചെയ്തിരിക്കുമ്പോൾ, നിങ്ങളുടെ മെഡിക്കൽ ഐഡി ഒഴികെയുള്ള ‘ആരോഗ്യ’ത്തിലെ നിങ്ങളുടെ എല്ലാ ആരോഗ്യ, ഫിറ്റ്നസ് ഡാറ്റയും എൻക്രിപ്റ്റ് ചെയ്യപ്പെടും. iCloud-ലേക്ക് സിങ്ക് ചെയ്ത ഏതൊരു ആരോഗ്യ ഡാറ്റയും ട്രാൻസിറ്റിലും Apple സെർവറുകളിലും എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു. ഒപ്പം ഡിഫോൾട്ട് ടൂ-ഫാക്ടർ ഓതെന്റിക്കേഷൻ, പാസ്കോഡ് എന്നിവ ഉള്ള iPadOS, iOS, watchOS എന്നിവയുടെ ഒരു പതിപ്പാണ് നിങ്ങൾക്ക് ഉള്ളതെങ്കിൽ (സൈക്കിൾ ട്രാക്കിങ്ങിനായി നിങ്ങൾ iPhone, Apple Watch എന്നിവയാണ് ഉപയോഗിക്കുന്നതെങ്കിൽ), നിങ്ങളുടെ ആരോഗ്യ, പ്രവർത്തന ഡാറ്റ Apple-ന് വായിക്കാൻ കഴിയാത്ത വിധത്തിൽ സംഭരിക്കുന്നു.

ഇതിനർത്ഥം നിങ്ങൾ സൈക്കിൾ ട്രാക്കിങ് ഫീച്ചറും ടൂ-ഫാക്ടർ ഓതന്റിക്കേഷനും ഉപയോഗിക്കുമ്പോൾ, iCloud-ലേക്ക് സിങ്ക് ചെയ്ത നിങ്ങളുടെ ആരോഗ്യ ഡാറ്റ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നുവെന്നാണ്, കൂടാതെ Apple-ന് ഡാറ്റ ഡീക്രിപ്റ്റ് ചെയ്യാനുള്ള കീ ഇല്ലാത്തതിനാൽ അത് റീഡ് ചെയ്യാനാവില്ല.

*റിട്രോസ്പെക്ടീവ് ഓവുലേഷൻ എസ്റ്റിമേറ്റ് ഫീച്ചറിന്റെ ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങൾക്ക് watchOS ഫീച്ചർ ലഭ്യത എന്നത് കാണൂ.
Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.