ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ൽ Safari ഉപയോഗിക്കുന്ന വെബ്സൈറ്റുകൾക്കായി തിരയൂ

വെബ്സൈറ്റുകളോ നിർദിഷ്ട വിവരങ്ങളോ കണ്ടെത്താൻ ഒരു URL അല്ലെങ്കിൽ ഒരു തിരയൽ പദം നൽകൂ.

തിരയൽ ഫീൽഡിൽ ‘അറ്റ്ലസ്’ എന്ന് ടൈപ്പ് ചെയ്തിരിക്കുന്ന ഒരു വെബ്പേജ്, ബാക്കിയുള്ള URL മുഴുവൻ ഓട്ടോമാറ്റിക്കായി പൂരിപ്പിച്ചിരിക്കുന്നു. തിരയൽ ഫീൽഡിന് താഴെ Google തിരയൽ നിർദേശങ്ങൾ ഉണ്ട്.

വെബിൽ തിരയാൻ

  1. നിങ്ങളുടെ iPad-ലെ Safari ആപ്പിലേക്ക് പോകൂ.

  2. തിരയൽ ഫീൽഡിൽ ഒരു തിരയൽ പദം, വാക്യാംശം അല്ലെങ്കിൽ URL നൽകൂ.

  3. ഒരു തിരയൽ നിർദേശം ടാപ്പ് ചെയ്യൂ, അല്ലെങ്കിൽ കീബോർഡിൽ ‘പോകൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

നിർദേശിക്കപ്പെട്ട തിരയൽ പദങ്ങൾ കാണാൻ താൽപ്പര്യമില്ലെങ്കിൽ, ക്രമീകരണം  > ആപ്പുകൾ > Safari എന്നതിലേക്ക് പോകൂ, ശേഷം സേ൪ച്ച് എൻജിൻ നിർദേശങ്ങൾ ('തിരയലി'ന് താഴെ) ഓഫ് ചെയ്യൂ.

തിരയുമ്പോൾ നിങ്ങളുടെ പ്രിയപ്പെട്ട വെബ്സൈറ്റുകൾ കാണാൻ

നിങ്ങൾ ഒരു വിലാസം നൽകുമ്പോഴോ തിരയുമ്പോഴോ ഒരു പുതിയ ടാബ് സൃഷ്ടിക്കുമ്പോഴോ നിങ്ങളുടെ പ്രിയപ്പെട്ടവ നിർദേശങ്ങളായി ദൃശ്യമാക്കൂ.

  1. നിങ്ങളുടെ iPad-ലെ ‘ക്രമീകരണം’  ആപ്പിലേക്ക് പോകൂ.

  2. ആപ്പുകൾ ടാപ്പ് ചെയ്യൂ, തുടർന്ന് Safari ടാപ്പ് ചെയ്യൂ.

  3. ‘തുടക്ക പേജ് പ്രിയപ്പെട്ടവ’ ടാപ്പ് ചെയ്യൂ, തുടർന്ന് പ്രിയപ്പെട്ടവ ടാപ്പ് ചെയ്യൂ.

    നിങ്ങളുടെ പ്രിയപ്പെട്ടവയിൽ ഒന്നിലധികം ഫോൾഡറുകൾ ഉണ്ടെങ്കിൽ, നിങ്ങൾക്ക് Safari തിരയൽ നിർദേശങ്ങളിൽ ദൃശ്യമാകാൻ ആഗ്രഹിക്കുന്ന ഒന്ന് സെലക്റ്റ് ചെയ്യാം.

ഒരു വെബ്പേജിൽ തിരയാൻ

ഒരു വെബ്പേജിൽ നിങ്ങൾക്ക് ഒരു പ്രത്യേക വാക്കോ വാക്യാംശമോ കണ്ടെത്താനാകും.

  1. നിങ്ങളുടെ iPad-ലെ Safari ആപ്പിലേക്ക് പോകൂ.

  2. ഒരു വെബ്പേജിലേക്ക് പോകൂ.

  3. പേജ് മെനു ബട്ടൺ ടാപ്പ് ചെയ്തതിന് ശേഷം ‘ഡോക്യുമെന്റ് തിരയൽ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  4. തിരയൽ ഫീൽഡിൽ വാക്കോ വാക്യാംശമോ നൽകൂ.

  5. മറ്റ് സന്ദർഭങ്ങൾ കണ്ടെത്താൻ ‘അടുത്ത ഫലം’ ബട്ടൺ ടാപ്പ് ചെയ്യൂ.

ഒരു സേ൪ച്ച് എൻജിൻ തിരഞ്ഞെടുക്കാൻ

  1. നിങ്ങളുടെ iPad-ലെ ക്രമീകരണം ആപ്പിലേക്ക് പോകൂ.

  2. ആപ്പുകൾ ടാപ്പ് ചെയ്യൂ, തുടർന്ന് Safari ടാപ്പ് ചെയ്യൂ.

  3. സേർച്ച് എൻജിൻ ടാപ്പ് ചെയ്ത് ഒരു സേർച്ച് എൻജിൻ തിരഞ്ഞെടുക്കൂ.

നിങ്ങളുടെ ഫോട്ടോകളിൽ ഒബ്ജക്റ്റുകൾക്കായി തിരയൂ

വിഷ്വൽ ലുക്ക് അപ്പ് ഉപയോഗിച്ച്, നിങ്ങളുടെ ഫോട്ടോകളിലും വീഡിയോകളിലും ദൃശ്യമാകുന്ന ജനപ്രിയ ലാൻഡ്മാർക്കുകൾ, ചെടികൾ, പെറ്റുകൾ എന്നിവയും മറ്റും നിങ്ങൾക്ക് തിരിച്ചറിയാനും അറിയാനും കഴിയും. നിങ്ങളുടെ ഫോട്ടോകളിലെയും വീഡിയോകളിലെയും വസ്തുക്കളെ തിരിച്ചറിയാൻ വിഷ്വൽ ലുക്ക് അപ്പ് ഉപയോഗിക്കൂ എന്നത് കാണൂ.

‘ഫോട്ടോകൾ’ ആപ്പിൽ ഒരു ഫോട്ടോ തുറന്നിരിക്കുന്നു. സ്ക്രീനിന്റെ മുകളിൽ, വിഷ്വൽ ലുക്ക് അപ്പ് വിവരങ്ങൾ ലഭ്യമാണെന്ന് സൂചിപ്പിക്കുന്ന ഒരു ഐക്കൺ ‘വിവരങ്ങൾ’ ബട്ടൺ പ്രദർശിപ്പിക്കുന്നു.
Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.