ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ൽ നിങ്ങളുടെ Safari ക്രമീകരണം ഇഷ്ടാനുസൃതമാക്കൂ

നിങ്ങളുടെ ആരംഭ പേജ് ഇഷ്ടാനുസൃതമാക്കാനും വെബ്സൈറ്റുകളിലെ ടെക്സ്റ്റ് വലിപ്പം മാറ്റാനും ഡിസ്പ്ലേ, സ്വകാര്യതാ ക്രമീകരണങ്ങൾ മാറ്റാനും നിങ്ങൾക്ക് കഴിയും. നിങ്ങളുടെ എല്ലാ Apple ഡിവൈസുകളിലും തുറന്ന ടാബുകൾ, ബുക്ക്മാർക്കുകൾ, ബ്രൗസിങ് ചരിത്രം, വായനാ ലിസ്റ്റ് എന്നിവ അപ് ടു ഡേറ്റ് ആയി നിലനിർത്താൻ iCloud-ലേക്ക് ഒരേ Apple അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്യൂ.

നിങ്ങളുടെ ആരംഭ പേജ് ഇഷ്ടാനുസൃതമാക്കൂ

ഒരു പുതിയ ടാബ് തുറക്കുമ്പോഴെല്ലാം, ആരംഭ പേജിലായിരിക്കും നിങ്ങൾ തുടങ്ങുന്നത്. പുതിയ പശ്ചാത്തല ഇമേജുകളും ഓപ്ഷനുകളും ഉപയോഗിച്ച് നിങ്ങളുടെ ആരംഭ പേജ് ഇഷ്ടാനുസൃതമാക്കാം.

  1. നിങ്ങളുടെ iPad-ലെ Safari ആപ്പിലേക്ക് പോകൂ.

  2. ഒരു പുതിയ ടാബ് തുറക്കാൻ, സ്ക്രീനിന്റെ മുകളിൽ വലത് കോണിലുള്ള ‘പുതിയ ടാബ്’ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. പേജിന്റെ താഴേക്ക് സ്ക്രോൾ ചെയ്യൂ, ശേഷം ‘എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

  4. നിങ്ങളുടെ ആരംഭ പേജിനുള്ള ഓപ്ഷനുകൾ തിരഞ്ഞെടുക്കൂ.

    • എല്ലാ ഡിവൈസുകളിലും ആരംഭ പേജ് ഉപയോഗിക്കൂ: എല്ലാ ഡിവൈസുകളിലും 'ആരംഭ പേജ് ഉപയോഗിക്കൂ’ ഓൺ ചെയ്തിരിക്കുകയും ടൂ-ഫാക്ടർ ഓതെന്റിക്കേഷൻ ഉപയോഗിച്ച് ഒരേ Apple അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യുകയും ചെയ്ത നിങ്ങളുടെ എല്ലാ Apple ഡിവൈസുകളിലും ഈ ക്രമീകരണങ്ങൾ ഉപയോഗിക്കൂ.

    • ‘പ്രിയപ്പെട്ടവ ഗ്രൂപ്പ് ചെയ്യൂ’ ടാബ്: നിലവിലെ ടാബ് ഗ്രൂപ്പിലെ നിങ്ങളുടെ പ്രിയപ്പെട്ട ബുക്ക്മാർക്ക് ചെയ്ത വെബ്സൈറ്റുകളിലേക്ക് ഷോർട്ട്കട്ടുകൾ പ്രദർശിപ്പിക്കുന്നു. ഒരു പുതിയ ടാബ് ഗ്രൂപ്പ് സൃഷ്ടിക്കാൻ കാണൂ.

    • പ്രിയപ്പെട്ടവ: നിങ്ങളുടെ പ്രിയപ്പെട്ട ബുക്ക്മാർക്ക് ചെയ്ത വെബ്സൈറ്റുകളിലേക്ക് ഷോർട്ട്കട്ടുകൾ പ്രദർശിപ്പിക്കുന്നു. പ്രിയപ്പെട്ടവ’യിലേക്ക് ഒരു വെബ്സൈറ്റ് ചേർക്കൂ കാണൂ.

    • നിർദേശങ്ങൾ: നിങ്ങൾ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന വെബ്സൈറ്റുകൾ, മറ്റ് ആപ്പുകളിൽ പങ്കിട്ട വെബ്സൈറ്റുകൾ (കലണ്ടറും മാപ്പുകളും പോലുള്ളവ), സന്ദേശങ്ങളിൽ നിങ്ങളുമായി പങ്കിട്ട ലിങ്കുകൾ, Mail എന്നിവയും മറ്റും കാണൂ. നിങ്ങളുമായി പങ്കിട്ട ലിങ്കുകൾ കണ്ടെത്തൂ എന്നത് കാണൂ.

    • സ്വകാര്യതാ റിപ്പോർട്ട്: നിങ്ങളെ ട്രാക്ക് ചെയ്യുന്നതിൽ നിന്ന് എത്ര ട്രാക്കറുകളെയും വെബ്സൈറ്റുകളെയും Safari ബ്ലോക്ക് ചെയ്തു എന്നതിനെക്കുറിച്ച് അപ്ഡേറ്റ് ആയിരിക്കൂ. സ്വകാര്യതാ റിപ്പോർട്ട് കാണൂ കാണൂ.

    • വായനാ ലിസ്റ്റ്: നിലവിൽ നിങ്ങളുടെ വായനാ ലിസ്റ്റിലുള്ള വെബ്പേജുകൾ കാണിക്കുന്നു. നിങ്ങളുടെ വായാനാ ലിസ്റ്റിലേക്ക് നിലവിലെ വെബ്പേജ് ചേർക്കാൻ കാണൂ.

    • അടുത്തിടെ അടച്ച ടാബുകൾ: നിങ്ങൾ മുൻപ് അടച്ച ടാബുകളിലേക്ക് തിരികെ പോകൂ.

    • iCloud ടാബുകൾ: ഒരേ Apple അക്കൗണ്ടിലേക്ക് നിങ്ങൾ സൈൻ ഇൻ ചെയ്തിട്ടുള്ളതും iCloud ക്രമീകരണങ്ങളിലോ മുൻഗണനകളിലോ Safari ഓൺ ചെയ്തിട്ടുള്ളതുമായ മറ്റ് ഡിവൈസുകളിൽ നിന്നുള്ള ടാബുകൾ കാണിക്കുന്നു. ടാബ് ഗ്രൂപ്പുകൾ ഉപയോഗിച്ച് നിങ്ങളുടെ ടാബുകൾ ഓർഗനൈസ് ചെയ്യൂ എന്നത് കാണു.

    • പശ്ചാത്തല ഇമേജ്: നിങ്ങൾ ഒരു പുതിയ ആരംഭ പേജ് തുറക്കുമ്പോഴെല്ലാം പശ്ചാത്തലത്തിൽ ദൃശ്യമാകാൻ ആഗ്രഹിക്കുന്ന ഇമേജ് തിരഞ്ഞെടുക്കൂ. ഒരു ഫോട്ടോ നിങ്ങളുടെ പശ്ചാത്തലമായി ഉപയോഗിക്കാൻ ലൈബ്രറിയിൽ നിന്ന് ഇമേജ് സെലക്റ്റ് ചെയ്യൂ ടാപ്പ് ചെയ്യൂ.

പേജ് മെനു ഇഷ്ടാനുസൃതമാക്കൂ

നിങ്ങളുടെ പ്രിയപ്പെട്ട പേജും ടാബ് പ്രവർത്തനങ്ങളും നിങ്ങൾക്ക് പേജ് മെനുവിലേക്ക് ചേർക്കാം.

  1. നിങ്ങളുടെ iPad-ലെ Safari ആപ്പിലേക്ക് പോകൂ.

  2. തിരയൽ ഫീൽഡിന്റെ ഇടതുവശത്തുള്ള പേജ് മെനു ബട്ടൺ ടാപ്പ് ചെയ്തതിന് ശേഷം ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. ‘എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്ത ശേഷം, പേജ് മെനുവിലേക്ക് പേജ് അല്ലെങ്കിൽ ടാബ് പ്രവർത്തനങ്ങൾ ചേർക്കാൻ ഇൻസേർട്ട് ബട്ടൺ ടാപ്പ് ചെയ്യൂ.

    ഒരു പ്രവർത്തനം നീക്കംചെയ്യാൻ നീക്കം ചെയ്യൂ ബട്ടൺ ടാപ്പ് ചെയ്യൂ.

  4. ‘കഴിഞ്ഞു’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘കഴിഞ്ഞു’ ബട്ടൺ വീണ്ടും ടാപ്പ് ചെയ്യൂ.

ഒരു വെബ്സൈറ്റിനുള്ള ടെക്സ്റ്റിന്റെ വലിപ്പം മാറ്റൂ

  1. നിങ്ങളുടെ iPad-ലെ Safari ആപ്പിലേക്ക് പോകൂ.

  2. തിരയൽ ഫീൽഡിന്റെ ഇടതുവശത്തുള്ള പേജ് മെനു ബട്ടൺ ടാപ്പ് ചെയ്യൂ.

  3. ഫോണ്ട് വലിപ്പം കൂട്ടാൻ വലിയ A-യും കുറയ്ക്കാൻ ചെറിയ A-യും ടാപ്പ് ചെയ്യൂ.

ഒരു വെബ്സൈറ്റിനുള്ള ഡിസ്പ്ലേ കൺട്രോളുകൾ മാറ്റൂ

നിങ്ങൾക്ക് തിരയൽ ഫീൽഡ് മറയ്ക്കാനും റീഡറിലേക്ക് മാറുകയും മറ്റും ചെയ്യാനാകും.

  1. നിങ്ങളുടെ iPad-ലെ Safari ആപ്പിലേക്ക് പോകൂ.

  2. പേജ് മെനു ബട്ടൺ ടാപ്പ് ചെയ്ത ശേഷം ഇവയിലേതെങ്കിലും ചെയ്യൂ:

    • തിരയൽ ഫീൽഡ് മറയ്ക്കൂ: ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്ത് ‘ടൂൾബാർ മറയ്ക്കൂ’ ടാപ്പ് ചെയ്യൂ (അത് തിരികെ ലഭിക്കാൻ വിൻഡോയുടെ മുകളിൽ ടാപ്പ് ചെയ്യൂ).

    • വെബ് പേജിന്റെ സ്ട്രീംലൈൻ ചെയ്ത കാഴ്ച കാണൂ: ‘റീഡർ കാണിക്കൂ’ ടാപ്പ് ചെയ്യൂ (ലഭ്യമാണെങ്കിൽ).

      സാധാരണ കാഴ്ചയിലേക്ക് മടങ്ങാൻ പേജ് മെനു ബട്ടൺ ടാപ്പ് ചെയ്ത് ‘റീഡർ മറയ്ക്കൂ’ ടാപ്പ് ചെയ്യൂ.

    • ഒരു ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറിൽ വെബ്പേജ് എങ്ങനെയാണെന്ന് കാണൂ: ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്ത് ‘ഡെസ്ക്ടോപ്പ് വെബ്സൈറ്റ് അഭ്യർഥിക്കൂ’ ഓൺ ചെയ്യൂ (ലഭ്യമാണെങ്കിൽ).

    • വെബ്പേജിന്റെ ഒരു സംഗ്രഹം കാണൂ: Apple Intelligence* ഓൺ ചെയ്തിട്ടുണ്ടെങ്കിൽ, ‘സമ്മറൈസ് ചെയ്യൂ’ ടാപ്പ് ചെയ്യൂ. ഒരു വെബ്പേജ് സമ്മറൈസ് ചെയ്യൂ കാണൂ.

ആക്സസബിലിറ്റി ക്രമീകരണത്തിൽ നിങ്ങൾക്ക് Safari ക്രമീകരണങ്ങളും ക്രമപ്പെടുത്താം. ക്രമീകരണം  > ആക്സസബിലിറ്റി > ഓരോ ആപ്പിനുമുള്ള ക്രമീകരണം എന്നതിലേക്ക് പോകൂ. ക്രമീകരണങ്ങൾ ക്രമപ്പെടുത്താൻ Safari ടാപ്പ് ചെയ്യൂ. Safari ലിസ്റ്റ് ചെയ്തിട്ടില്ലെങ്കിൽ, ‘ആപ്പ് ചേർക്കൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് അത് ചേർക്കാൻ Safari ടാപ്പ് ചെയ്യൂ.

ഡൗൺലോഡുകൾ എവിടെ സേവ് ചെയ്യണമെന്ന് തിരഞ്ഞെടുക്കൂ

Safari-യിൽ നിങ്ങൾ ഒരു ഫയൽ ഡൗൺലോഡ് ചെയ്യുമ്പോൾ അത് iCloud-ൽ സേവ് ചെയ്യണോ അതോ നിങ്ങളുടെ iPad-ൽ സേവ് ചെയ്യണോ എന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

  1. നിങ്ങളുടെ iPad-ലെ ‘ക്രമീകരണം’  ആപ്പിലേക്ക് പോകൂ.

  2. ആപ്പുകൾ ടാപ്പ് ചെയ്യൂ, തുടർന്ന് Safari ടാപ്പ് ചെയ്യൂ.

  3. ‘ഡൗൺലോഡുകൾ’ ടാപ്പ് ചെയ്ത് ഇവയിലേതെങ്കിലും ഒന്ന് തിരഞ്ഞെടുക്കൂ:

    • iCloud Drive: iCloud Drive-ലെ ഡൗൺലോഡുകൾ ഫോൾഡറിലേക്ക് ഡൗൺലോഡുകൾ സേവ് ചെയ്യാൻ ഈ ഓപ്ഷൻ സെലക്റ്റ് ചെയ്യൂ. നിങ്ങൾ ഒരേ Apple അക്കൗണ്ടിൽ സൈൻ ഇൻ ചെയ്തിട്ടുള്ള എല്ലാ iPhone, iPad എന്നിവയിലോ Mac-ലോ ഡൗൺലോഡ് ചെയ്ത ഫയൽ ആക്സസ് ചെയ്യാൻ ഇത് നിങ്ങളെ അനുവദിക്കുന്നു.

    • എന്റെ iPad-ൽ: നിങ്ങളുടെ iPad-ലെ ഡൗൺലോഡുകൾ ഫോൾഡറിലേക്ക് ഡൗൺലോഡുകൾ സേവ് ചെയ്യാൻ ഈ ഓപ്ഷൻ സെലക്റ്റ് ചെയ്യൂ.

    • മറ്റുള്ളവ: ‘ഡൗൺലോഡുകൾ’ ഫോൾഡർ ഒഴികെയുള്ള ഒരു ലൊക്കേഷനിൽ ഡൗൺലോഡുകൾ സേവ് ചെയ്യാൻ ഈ ഓപ്ഷൻ സെലക്റ്റ് ചെയ്യൂ.

ഒരു ഗ്രൂപ്പുമായി വെബ്സൈറ്റ് പാസ്‌വേഡ് പങ്കിടൂ

നിങ്ങൾക്ക് വിശ്വസനീയ കോൺടാക്റ്റുകളുടെ ഒരു ഗ്രൂപ്പ് സൃഷ്ടിക്കുകയും ഒരു കൂട്ടം പാസ്‌വേഡുകൾ പങ്കിടുകയും ചെയ്യാം. ഗ്രൂപ്പിലെ എല്ലാവർക്കും പാസ്‌വേഡുകൾ അപ് ടു ഡേറ്റായി തുടരുന്നു, നിങ്ങൾക്ക് ആരെയും എപ്പോൾ വേണമെങ്കിലും നീക്കംചെയ്യാം.

നിങ്ങൾക്ക് വിശ്വാസമുള്ള ആളുകളുമായി പാസ്‌വേഡുകളോ പാസ്കീകളോ പങ്കിടൂ എന്നത് കാണൂ.

സ്വകാര്യതാ ക്രമീകരണങ്ങൾ ക്രമപ്പെടുത്തൂ

Safari-യിലുടനീളം നിങ്ങൾക്ക് ആവശ്യമുള്ള സ്വകാര്യതാ ക്രമീകരണങ്ങൾ തിരഞ്ഞെടുക്കാനും വെബ്സൈറ്റുകൾക്കായി വ്യക്തിഗത ഒഴിവാക്കലുകൾ സൃഷ്ടിക്കാനും നിങ്ങൾക്ക് കഴിയും. സ്വകാര്യമായി ബ്രൗസ് ചെയ്യൂ എന്നത് കാണൂ.

കീബോർഡ് ഷോർട്ട്കട്ട്സ് ഉപയോഗിക്കൂ

Apple എക്സ്റ്റേണൽ കീബോർഡ് നിങ്ങളുടെ iPad-ൽ കണക്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ കീബോർഡ് ഷോർട്ട്കട്ടുകൾ ഉപയോഗിച്ച് നിങ്ങൾക്ക് Safari-ൽ നാവിഗേറ്റ് ചെയ്യാം.

ലഭ്യമായ കീബോർഡ് ഷോർട്ട്കട്ടുകൾ കാണാൻ, നിങ്ങളുടെ കീബോർഡ് കണക്റ്റ് ചെയ്ത് കമാൻഡ് കീ തൊട്ടുപിടിക്കൂ.

*Apple Intelligence ഇനിപ്പറയുന്ന ഭാഷകൾക്കുള്ള പിന്തുണയുമായി ബീറ്റയിൽ ലഭ്യമാണ്: ഇംഗ്ലീഷ്, ഡാനിഷ്, ഡച്ച്, ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, നോർവീജിയൻ, പോർച്ചുഗീസ്, സ്പാനിഷ്, സ്വീഡിഷ്, ടർക്കിഷ്, ചൈനീസ് (ലളിതമാക്കിയത്), ചൈനീസ് (പരമ്പരാഗതം), ജാപ്പനീസ്, കൊറിയൻ, വിയറ്റ്നാമീസ്. ചില ഫീച്ചറുകൾ എല്ലാ ഭാഷകളിലും പ്രദേശങ്ങളിലും ലഭ്യമല്ലായിരിക്കാം. ഭാഷ, ഫീച്ചർ ലഭ്യത, സിസ്റ്റം ആവശ്യകതകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് Apple Intelligence എങ്ങനെ ലഭിക്കും എന്ന Apple പിന്തുണ ലേഖനം കാണൂ.
Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.