ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ൽ പോഡ്കാസ്റ്റ് എപ്പിസോഡുകൾ ഡൗൺലോഡ് ചെയ്യൂ, സേവ് ചെയ്യൂ, നീക്കം ചെയ്യൂ, പങ്കിടൂ

പോഡ്കാസ്റ്റ്സ് ആപ്പിൽ, നിങ്ങൾക്ക് പോഡ്കാസ്റ്റ് എപ്പിസോഡുകൾ ഡൗൺലോഡ് ചെയ്യാനും സേവ് ചെയ്യാനും നീക്കം ചെയ്യാനും പങ്കിടാനും കഴിയും.

ഒരു എപ്പിസോഡ് ഡൗൺലോഡ് ചെയ്യൂ

  1. നിങ്ങളുടെ iPad-ലെ പോഡ്കാസ്റ്റ്സ് ആപ്പിലേക്ക് പോകൂ.

  2. ഒരു ഷോ കണ്ടെത്താൻ തിരയുകയോ ബ്രൗസ് ചെയ്യുകയോ ചെയ്യൂ.

  3. ഷോ ടാപ്പ് ചെയ്യൂ, ഒരു എപ്പിസോഡിൽ ഇടത്തോട്ട് സ്വൈപ്പ് ചെയ്യൂ, തുടർന്ന് ഡൗൺലോഡ് ബട്ടൺ ടാപ്പ് ചെയ്യൂ.

    നിങ്ങൾക്ക് ഒരു എപ്പിസോഡിന് കീഴിലുള്ള ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യാനും തുടർന്ന് ‘എപ്പിസോഡ് ഡൗൺലോഡ് ചെയ്യൂ’ ടാപ്പ് ചെയ്യാനും കഴിയും.

ഒരു എപ്പിസോഡ് സേവ് ചെയ്യൂ

  1. നിങ്ങളുടെ iPad-ലെ പോഡ്കാസ്റ്റ്സ് ആപ്പിലേക്ക് പോകൂ.

  2. ഒരു ഷോ കണ്ടെത്താൻ തിരയുകയോ ബ്രൗസ് ചെയ്യുകയോ ചെയ്യൂ.

  3. ഷോ ടാപ്പ് ചെയ്യൂ, ഒരു എപ്പിസോഡിൽ ഇടത്തേക്ക് സ്വൈപ്പ് ചെയ്യൂ, തുടർന്ന് ‘സേവ് ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

    നിങ്ങൾക്ക് ഒരു എപ്പിസോഡിന് കീഴിലുള്ള ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യാനും തുടർന്ന് ‘സേവ് ചെയ്യൂ’ ടാപ്പ് ചെയ്യാനും കഴിയും.

നിങ്ങൾ ഒരു എപ്പിസോഡ് സേവ് ചെയ്യുമ്പോൾ, നിങ്ങൾക്ക് ഓഫ്‌ലൈനിൽ കേൾക്കാനായി അത് ഓട്ടോമാറ്റിക്കായി ഡൗൺലോഡ് ചെയ്യപ്പെടും. ഈ ഓപ്ഷൻ ഓഫ് ചെയ്യാൻ, ക്രമീകരണം > > ആപ്പുകൾ > പോഡ്കാസ്റ്റ്സ് എന്നതിലേക്ക് പോകൂ, തുടർന്ന് ‘സേവ് ചെയ്യുമ്പോൾ ഡൗൺലോഡ് ചെയ്യൂ’ ഓഫാക്കൂ.

ഡിഫോൾട്ടായി, വീഡിയോ എപ്പിസോഡുകൾക്കായി ഓഡിയോ മാത്രം ഡൗൺലോഡ് ചെയ്യുന്നു. വീഡിയോയും ഡൗൺലോഡ് ചെയ്യാൻ, ക്രമീകരണം  > ആപ്പുകൾ > പോഡ്കാസ്റ്റ്സ് എന്നതിലേക്ക് പോകൂ, തുടർന്ന് ‘വീഡിയോ ഡൗൺലോഡ് ചെയ്യൂ’ ഓണാക്കൂ.

സേവ് ചെയ്ത ഒരു എപ്പിസോഡ് നീക്കം ചെയ്യൂ

  1. നിങ്ങളുടെ iPad-ലെ പോഡ്കാസ്റ്റ്സ് ആപ്പിലേക്ക് പോകൂ.

  2. സൈഡ്ബാറിൽ, ‘സേവ് ചെയ്തവ’ ടാപ്പ് ചെയ്യൂ.

  3. ഒരു എപ്പിസോഡിൽ ഇടത്തോട്ട് സ്വൈപ്പ് ചെയ്യൂ, തുടർന്ന് ‘അൺസേവ് ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

    ഒരു എപ്പിസോഡ് ലിസ്റ്റോ എപ്പിസോഡിന്റെ വിവരങ്ങളോ നോക്കുമ്പോഴും നിങ്ങൾക്ക് ഒരു സേവ് ചെയ്ത എപ്പിസോഡ് നീക്കം ചെയ്യാനാകും. ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘അൺസവ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

ഡൗൺലോഡ് ചെയ്ത ഒരു എപ്പിസോഡ് നീക്കം ചെയ്യൂ

  1. നിങ്ങളുടെ iPad-ലെ പോഡ്കാസ്റ്റ്സ് ആപ്പിലേക്ക് പോകൂ.

  2. സൈഡ്ബാറിൽ, ‘ഡൗൺലോഡ് ചെയ്തവ’ ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു ഷോ ടാപ്പ് ചെയ്യൂ.

  3. ഒരു എപ്പിസോഡിൽ ഇടത്തോട്ട് സ്വൈപ്പ് ചെയ്യൂ, തുടർന്ന് ‘ഡൗൺലോഡ് നീക്കം ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

    എപ്പിസോഡ് ലിസ്റ്റോ എപ്പിസോഡിന്റെ വിവരങ്ങളോ നോക്കുമ്പോഴും നിങ്ങൾക്ക് ഒരു ഡൗൺലോഡ് ചെയ്ത എപ്പിസോഡ് നീക്കം ചെയ്യാനാകും. ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ഡൗൺലോഡ് നീക്കം ചെയ്യൂ’ ടാപ്പ് ചെയ്യൂ.

ഒരു ഷോയിൽ നിന്ന് ഡൗൺലോഡ് ചെയ്ത എല്ലാ എപ്പിസോഡുകളും നീക്കം ചെയ്യൂ

  1. നിങ്ങളുടെ iPad-ലെ പോഡ്കാസ്റ്റ്സ് ആപ്പിലേക്ക് പോകൂ.

  2. സൈഡ്ബാറിൽ, ‘ഡൗൺലോഡ് ചെയ്തവ’ ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു ഷോയിൽ തൊട്ടുപിടിക്കൂ.

  3. ‘ഡൗൺലോഡുകൾ നീക്കം ചെയ്യൂ’ ടാപ്പ് ചെയ്യൂ.

ഡൗൺലോഡ് ചെയ്ത എല്ലാ എപ്പിസോഡുകളും നീക്കം ചെയ്യൂ

  1. നിങ്ങളുടെ iPad-ലെ പോഡ്കാസ്റ്റ്സ് ആപ്പിലേക്ക് പോകൂ.

  2. സൈഡ്ബാറിൽ, ‘ഡൗൺലോഡ് ചെയ്തവ’ ടാപ്പ് ചെയ്യൂ.

  3. മുകളിൽ വലതുവശത്തുള്ള ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘എല്ലാ ഡൗൺലോഡുകളും നീക്കം ചെയ്യൂ’ ടാപ്പ് ചെയ്യൂ.

ഒരു പോഡ്കാസ്റ്റ് ഷോയോ എപ്പിസോഡോ പങ്കിടൂ

  1. നിങ്ങളുടെ iPad-ലെ പോഡ്കാസ്റ്റ്സ് ആപ്പിലേക്ക് പോകൂ.

  2. താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • ഷോ വിവരങ്ങൾ കാണുന്ന സമയത്ത്: മുകളിൽ വലതുവശത്തുള്ള ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘പങ്കിടൂ’ ടാപ്പ് ചെയ്യൂ.

    • എപ്പിസോഡ് വിവരങ്ങൾ കാണുന്ന സമയത്ത്: ‘പങ്കിടൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

    • പങ്കിട്ട എപ്പിസോഡിന്റെ ആരംഭ സമയം വ്യക്തമാക്കാൻ: ‘ഇപ്പോൾ പ്ലേ ചെയ്യുന്നത്’ സ്ക്രീനിൽ നിന്ന്, ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘പങ്കിടൂ’ ടാപ്പ് ചെയ്യൂ. ‘ആരംഭത്തിൽ നിന്ന്’ ടാപ്പ് ചെയ്യൂ, തുടർന്ന് [സമയം] എന്നതിൽ നിന്ന് തിരഞ്ഞെടുത്ത് ‘കഴിഞ്ഞു’ ബട്ടൺ ടാപ്പ് ചെയ്യൂ.

      ‘പങ്കിടൂ’ ടാപ്പ് ചെയ്യുന്ന സമയത്ത് നിങ്ങൾ കേൾക്കുകയോ കാണുകയോ ചെയ്തുകൊണ്ടിരുന്ന പോയിന്റിൽ നിന്നാണ് പങ്കിട്ട എപ്പിസോഡ് തുടങ്ങുന്നത്.

  3. ഷോ അല്ലെങ്കിൽ എപ്പിസോഡ് എങ്ങനെ പങ്കിടണമെന്ന് തിരഞ്ഞെടുക്കൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.