iPad-ലെ ‘പ്രിവ്യൂ’വിൽ ഒരു ഇമേജ് എഡിറ്റ് ചെയ്യൂ

പ്രിവ്യൂവിൽ നിങ്ങൾക്ക് ഒരു ഇമേജ് ക്രോപ്പ് ചെയ്യാനോ റൊട്ടേറ്റ് ചെയ്യാനോ ഫ്ലിപ്പ് ചെയ്യാനോ കഴിയും. നിങ്ങൾക്ക് പശ്ചാത്തലം നീക്കം ചെയ്യാനോ ഇമേജിന്റെ വലിപ്പം ക്രമപ്പെടുത്താനോ കഴിയും.

  1. നിങ്ങളുടെ iPad-ലെ പ്രിവ്യൂ ആപ്പിലേക്ക് പോകൂ.

  2. ഒരു ഇമേജ് തുറക്കൂ.

  3. ഇനിപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • ഇമേജ് ക്രോപ്പ് ചെയ്യാൻ: ക്രോപ്പ് ചെയ്യൂ ബട്ടൺ ടാപ്പ് ചെയ്യൂ. ഒരു ഏരിയ സെലക്റ്റ് ചെയ്യാൻ നീല ഹാൻഡിലുകൾ വലിക്കൂ, സെലക്റ്റ് ചെയ്ത ഏരിയയ്ക്കുള്ളിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ക്രോപ്പ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

    • ഇമേജ് കറക്കാൻ: ഇടത്തേക്ക് റൊട്ടേറ്റ് ചെയ്യൂ ബട്ടൺ ടാപ്പ് ചെയ്യൂ. നിങ്ങൾക്ക് ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്ത ശേഷം ‘ഇടത്തേക്ക് റൊട്ടേറ്റ് ചെയ്യൂ’ അല്ലെങ്കിൽ ‘വലത്തേക്ക് റൊട്ടേറ്റ് ചെയ്യൂ’ തിരഞ്ഞെടുക്കാനും കഴിയും.

    • ഇമേജ് ഫ്ലിപ്പ് ചെയ്യാൻ: ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘തിരശ്ചീനമായി ഫ്ലിപ്പ് ചെയ്യൂ’ അല്ലെങ്കിൽ ‘ലംബമായി ഫ്ലിപ്പ് ചെയ്യൂ’ തിരഞ്ഞെടുക്കൂ.

    • പശ്ചാത്തലം നീക്കം ചെയ്യാൻ: ‘കൂടുതൽ’ ബട്ടൺ എന്നതിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ‘പശ്ചാത്തലം നീക്കം ചെയ്യൂ’ ടാപ്പ് ചെയ്യൂ.

    • ഇമേജിന്റെ വലിപ്പം ക്രമപ്പെടുത്താൻ: ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘വലിപ്പം ക്രമപ്പെടുത്തൂ’ ടാപ്പ് ചെയ്യൂ. ഓപ്ഷനുകൾ തിരഞ്ഞെടുത്തതിന് ശേഷം ‘കഴിഞ്ഞു’ ടാപ്പ് ചെയ്യൂ.

ഒരു മാറ്റം പഴയപടിയാക്കാൻ, ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘പഴയപടിയാക്കൂ’ തിരഞ്ഞെടുക്കൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.