iPad-ൽ നിങ്ങളുടെ കോൾ ചരിത്രം കാണുകയും ഡിലീറ്റ് ചെയ്യുകയും ചെയ്യൂ

നിങ്ങളുടെ iPad-ൽ നിങ്ങളുടെ കോൾ ചരിത്രം കാണാനും നിങ്ങളുടെ സമീപകാല കോളുകളോ നിർദിഷ്ട കോളുകളോ ഡിലീറ്റ് ചെയ്യാനും കഴിയും.

നിങ്ങളുടെ കോൾ ചരിത്രം ഡിലീറ്റ് ചെയ്യൂ

  1. നിങ്ങളുടെ iPad-ലെ ‘ഫോൺ’ ആപ്പിലേക്ക് പോകൂ.

  2. ഫിൽട്ടർ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘കോളുകൾ’, ‘മിസ് ചെയ്തവ’ അല്ലെങ്കിൽ ‘സ്പാം’ ടാപ്പ് ചെയ്യൂ.

  3. ഇനിപ്പറയുന്നവയിലൊന്ന് ചെയ്യൂ:

    • കോളുകൾ ഓരോന്നായി ഡിലീറ്റ് ചെയ്യാൻ: ഒരു കോൾ ഏറ്റവും ഇടത്തേക്ക് സ്വൈപ്പ് ചെയ്യൂ.

    • ഒന്നിലധികം കോളുകൾ ഡിലീറ്റ് ചെയ്യാൻ: ‘എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, ‘സെലക്റ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, നിങ്ങൾക്ക് ഡിലീറ്റ് ചെയ്യേണ്ട കോളുകളിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ഡിലീറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

ഡിലീറ്റ് ചെയ്ത കോൾ ചരിത്രം റിക്കവർ ചെയ്യാൻ, ഡാറ്റ ഡിലീറ്റ് ചെയ്യുന്നതിന് മുമ്പ് നിങ്ങൾ സൃഷ്ടിച്ച ബാക്ക്അപ്പിൽ നിന്നും നിങ്ങളുടെ iPad റീസ്റ്റോർ ചെയ്യൂ.

നിങ്ങളുടെ കോൾ ചരിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ നേടൂ

  1. നിങ്ങളുടെ iPad-ലെ ‘ഫോൺ’ ആപ്പിലേക്ക് പോകൂ.

  2. ഫിൽട്ടർ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘കോളുകൾ’ അല്ലെങ്കിൽ ‘മിസ് ചെയ്തവ’ ടാപ്പ് ചെയ്യൂ.

  3. കോളറെ കുറിച്ചുള്ള വിവരങ്ങളും കോളറുമായുള്ള നിങ്ങളുടെ കോൾ ചരിത്രവും കാണാൻ നിങ്ങളുടെ കോൾ ചരിത്രത്തിലെ ഒരു പേരോ നമ്പറോ ടാപ്പ് ചെയ്യൂ.

കുറിപ്പ്: ഡിലീറ്റ് ചെയ്ത കോളുകളെക്കുറിച്ചോ പഴയ കോൾ ചരിത്രങ്ങളെക്കുറിച്ചോ നിങ്ങളുടെ നെറ്റ്‌വർക്ക് ദാതാവിന് കൂടുതൽ വിവരങ്ങൾ ഉണ്ടായിരിക്കാം.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.