ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ ‘കണ്ടെത്തൂ’ എന്നതിൽ ഒരു സുഹൃത്തിനെ ലൊക്കേറ്റ് ചെയ്യൂ

ഒരു സുഹൃത്ത് അയാളുടെ ലൊക്കേഷൻ നിങ്ങളുമായി പങ്കിടുമ്പോൾ, ഒരു മാപ്പിൽ അയാളെ കണ്ടെത്താൻ നിങ്ങൾക്ക് ‘കണ്ടെത്തൂ’ ആപ്പ് ഉപയോഗിക്കാം.

‘കണ്ടെത്തൂ’ സ്ക്രീൻ ‘ആളുകൾ’ ലിസ്റ്റിലേക്ക് തുറക്കുന്നു. ലിസ്റ്റിൽ നാല് ആളുകളുണ്ട്: ആഷ്ലി റിക്കോ, ഒലിവിയ റിക്കോ, ഡോൺ റാമിറസ്, വിൽ റിക്കോ എന്നിവർ. അവരുടെ ലൊക്കേഷനുകൾ ഒരു സാൻ ഫ്രാൻസിസ്കോ മാപ്പിൽ കാണിച്ചിരിക്കുന്നു.

കുറിപ്പ്: നിങ്ങളുടെ സുഹൃത്തുക്കൾ നിങ്ങളിൽ നിന്ന് എത്ര അകലെയാണെന്ന് നിങ്ങൾക്ക് കാണണമെങ്കിൽ ’കണ്ടെത്തൂ’ ആപ്പിനായി ’കൃത്യമായ ലൊക്കേഷൻ’ ഓണാക്കുന്നുവെന്ന് ഉറപ്പാക്കൂ. നിങ്ങൾ പങ്കിടുന്ന ലൊക്കേഷൻ വിവരങ്ങൾ നിയന്ത്രിക്കൂ എന്നത് കാണൂ.

ഒരു സുഹൃത്തിന്റെ ലൊക്കേഷൻ കാണൂ

  1. നിങ്ങളുടെ iPad-ലെ ‘കണ്ടെത്തൂ’ ആപ്പിലേക്ക് പോകൂ.

  2. സ്ക്രീനിന്റെ താഴെ ഇടതുവശത്തുള്ള ‘ആളുകൾ’ എന്നതിൽ ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങൾക്ക് ലൊക്കേറ്റ് ചെയ്യേണ്ട വ്യക്തിയുടെ പേര് ടാപ്പ് ചെയ്യൂ.

    • നിങ്ങളുടെ സുഹൃത്തിനെ ലൊക്കേറ്റ് ചെയ്യാനാവുമെങ്കിൽ: അവർ ഒരു മാപ്പിൽ ദൃശ്യമാകുന്നതിനാൽ അവർ എവിടെയാണെന്ന് നിങ്ങൾക്ക് കാണാൻ കഴിയും.

    • നിങ്ങളുടെ സുഹൃത്തിനെ ലൊക്കേറ്റ് ചെയ്യാനാവുന്നില്ലെങ്കിൽ: അവരുടെ പേരിന് താഴെ ‘ലൊക്കേഷൻ കണ്ടെത്തിയില്ല’ എന്ന് നിങ്ങൾക്ക് കാണാം.

    • നിങ്ങൾ നിങ്ങളുടെ സുഹൃത്തിനെ പിന്തുടരുന്നില്ലെങ്കിൽ: അവരുടെ പേരിന് താഴെ ‘നിങ്ങളുടെ ലൊക്കേഷൻ കാണാൻ കഴിയും’ എന്ന് നിങ്ങൾക്ക് കാണാം. നിങ്ങൾക്ക് ഒരു സുഹൃത്തിന്റെ ലൊക്കേഷൻ കാണാൻ ആവശ്യപ്പെടാം.

ഒരു സുഹൃത്തിനെ ബന്ധപ്പെടൂ

  1. നിങ്ങളുടെ iPad-ലെ ‘കണ്ടെത്തൂ’ ആപ്പിലേക്ക് പോകൂ.

  2. സ്ക്രീനിന്റെ താഴെ ഇടതുവശത്തുള്ള ‘ആളുകൾ’ എന്നതിൽ ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങൾക്ക് ബന്ധപ്പെടേണ്ട വ്യക്തിയുടെ പേര് ടാപ്പ് ചെയ്യൂ.

  3. ‘ബന്ധപ്പെടൂ’ എന്നതിൽ ടാപ്പ് ചെയ്ത് നിങ്ങളുടെ സുഹൃത്തിനെ എങ്ങനെ ബന്ധപ്പെടണമെന്ന് തിരഞ്ഞെടുക്കൂ. കോൺടാക്റ്റ് വിവരങ്ങൾ ചേർക്കുകയും ഉപയോഗിക്കുകയും ചെയ്യൂ എന്നത് കാണൂ.

ഒരു സുഹൃത്തിലേക്കുള്ള ദിശാനിർദേശങ്ങൾ നേടൂ

മാപ്പ്സ് ആപ്പിൽ ഒരു സുഹൃത്തിന്റെ നിലവിലെ ലൊക്കേഷനിലേക്ക് നിങ്ങൾക്ക് ദിശാനിർദേശങ്ങൾ ലഭിക്കും.

  1. നിങ്ങളുടെ iPad-ലെ ‘കണ്ടെത്തൂ’ ആപ്പിലേക്ക് പോകൂ.

  2. സ്ക്രീനിന്റെ താഴെ ഇടതുവശത്തുള്ള ‘ആളുകൾ’ എന്നതിൽ ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങൾക്ക് എത്തിച്ചേരാൻ ദിശാനിർദേശങ്ങൾ ലഭിക്കേണ്ട വ്യക്തിയുടെ പേരിൽ ടാപ്പ് ചെയ്യൂ.

  3. മാപ്പ്സ് തുറക്കാൻ ‘ദിശാനിർദേശങ്ങൾ’ എന്നതിൽ ടാപ്പ് ചെയ്യൂ.

മാപ്പ്സിൽ ദിശാനിർദേശങ്ങൾ നേടൂ എന്നത് കാണൂ.

ഒരു സുഹൃത്തിന്റെ ലൊക്കേഷനുവേണ്ടി ഒരു ലേബൽ സജ്ജമാക്കൂ

ഒരു സുഹൃത്തിന്റെ നിലവിലെ ലൊക്കേഷൻ കൂടുതൽ അർഥവത്താകാൻ നിങ്ങൾക്ക് ഒരു ലേബൽ സജ്ജമാക്കാനാകും (വീട് അല്ലെങ്കിൽ ജോലിസ്ഥലം പോലെ). നിങ്ങളുടെ സുഹൃത്ത് ആ ലൊക്കേഷനിൽ ആയിരിക്കുമ്പോൾ അവരുടെ പേരിന് താഴെ ലേബൽ ദൃശ്യമാകും.

  1. നിങ്ങളുടെ iPad-ലെ ‘കണ്ടെത്തൂ’ ആപ്പിലേക്ക് പോകൂ.

  2. സ്ക്രീനിന്റെ താഴെ ഇടതുവശത്തുള്ള ‘ആളുകൾ’ എന്നതിൽ ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങൾക്ക് ഒരു ലൊക്കേഷൻ ലേബൽ സജ്ജമാക്കേണ്ട വ്യക്തിയുടെ പേരിൽ ടാപ്പ് ചെയ്യൂ.

  3. ‘ലൊക്കേഷൻ പേര് എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു ലേബൽ സെലക്റ്റ് ചെയ്യൂ.

    ഒരു പുതിയ ലേബൽ ചേർക്കാൻ, ’കസ്റ്റം ലേബൽ ചേർക്കൂ’ എന്നതിൽ ടാപ്പ് ചെയ്യൂ, ഒരു പേര് നൽകൂ, ‘കഴിഞ്ഞു’ എന്നതിൽ ടാപ്പ് ചെയ്യൂ.

ഒരു സുഹൃത്തിനെ പ്രിയപ്പെട്ടതായി അടയാളപ്പെടുത്തൂ

പ്രിയപ്പെട്ട സുഹൃത്തുക്കൾ ‘ആളുകൾ’ ലിസ്റ്റിന്റെ മുകളിൽ പ്രത്യക്ഷപ്പെടുകയും ഒരു നക്ഷത്രം കൊണ്ട് അടയാളപ്പെടുത്തുകയും ചെയ്യുന്നു.

  1. നിങ്ങളുടെ iPad-ലെ ‘കണ്ടെത്തൂ’ ആപ്പിലേക്ക് പോകൂ.

  2. സ്ക്രീനിന്റെ താഴെ ഇടതുവശത്തുള്ള ‘ആളുകളി’ൽ ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങൾക്ക് പ്രിയപ്പെട്ടതായി അടയാളപ്പെടുത്തേണ്ട വ്യക്തിയെ കണ്ടെത്തൂ.

  3. താഴെപ്പറയുന്നവയിലൊന്ന് ചെയ്യൂ:

    • വ്യക്തിയുടെ പേരിൽ ടാപ്പ് ചെയ്ത് ‘[പേര്] പ്രിയപ്പെട്ടവയിലേക്ക് ചേർക്കൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

    • വ്യക്തിയുടെ പേരിലൂടെ ഇടത്തോട്ട് സ്വൈപ്പ് ചെയ്ത് സ്റ്റാറിൽ ടാപ്പ് ചെയ്യൂ.

നിങ്ങളുടെ ‘പ്രിയപ്പെട്ടവ’യിൽ നിന്ന് ഒരു സുഹൃത്തിനെ നീക്കംചെയ്യാൻ, ഇടത്തേക്ക് സ്വൈപ്പ് ചെയ്ത് സ്റ്റാർ ടാപ്പ് ചെയ്യൂ, അല്ലെങ്കിൽ സുഹൃത്തിനെ ടാപ്പ് ചെയ്യൂ, തുടർന്ന് ‘[പേര്] പ്രിയപ്പെട്ടവയിൽ നിന്ന് നീക്കംചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.