ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ Mail-ൽ ഇ-മെയിൽ തിരയൂ

വ്യത്യസ്ത മാനദണ്ഡങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് ഇ-മെയിൽ സന്ദേശങ്ങൾ തിരയാം.

Mail ആപ്പിൽ ഒരു സന്ദേശം തുറന്നിരിക്കുന്നു, തിരയൽ പദങ്ങൾ സ്ക്രീനിന്റെ സൈഡ്ബാറിൽ ടൈപ്പ് ചെയ്യപ്പെടുന്നു.

ഒരു ഇ-മെയിലിൽ ടെക്സ്റ്റ് തിരയൂ

  1. നിങ്ങളുടെ iPad-ലെ Mail ആപ്പിലേക്ക് പോകൂ.

  2. തിരയൽ ഫീൽഡ് വെളിപ്പെടുത്താൻ ‘തിരയൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങൾ തിരയുന്ന ടെക്സ്റ്റ് ടൈപ്പ് ചെയ്യൂ.

  3. എല്ലാ മെയിൽബോക്സുകളും തിരയണമോ അല്ലെങ്കിൽ ഫലങ്ങളുടെ ലിസ്റ്റിനു മുകളിലെ നിലവിലെ മെയിൽബോക്സ് തിരയണമോ എന്ന് തിരഞ്ഞെടുക്കൂ.

  4. ഫലങ്ങളുടെ ലിസ്റ്റിലുള്ള ഒരു സന്ദേശം വായിക്കാൻ അതിൽ ടാപ്പ് ചെയ്യൂ.

വിലാസം ഫീൽഡുകൾ, വിഷയം, ഇ-മെയിൽ ബോഡി, ഡോക്യുമെന്റുകൾ, ലിങ്കുകൾ എന്നിവ Mail തിരയുന്നു. നിങ്ങൾ ടൈപ്പ് ചെയ്യുമ്പോൾ തിരയൽ നിർദേശങ്ങൾക്ക് മുകളിലുള്ള ‘ടോപ്പ് ഹിറ്റു’കളിൽ ഏറ്റവും പ്രസക്തമായ സന്ദേശങ്ങൾ ദൃശ്യമാകും.

നുറുങ്ങ്: വിമാനങ്ങൾക്കും ഹോട്ടലുകൾക്കുമുള്ള യാത്രാ ബുക്കിങ് സ്ഥിരീകരണങ്ങൾ വേഗത്തിൽ കണ്ടെത്താൻ, മൂന്ന് അക്ഷരങ്ങളുള്ള വിമാനത്താവള കോഡോ നഗരത്തിന്റെ പേരോ നൽകൂ.

ടൈംഫ്രെയിം അനുസരിച്ച് തിരയൂ

  1. നിങ്ങളുടെ iPad-ലെ Mail ആപ്പിലേക്ക് പോകൂ.

  2. ഒരു മെയിൽബോക്സ് ലിസ്റ്റിലെ തിരയൽ ഫീൽഡിൽ ടാപ്പ് ചെയ്യൂ.

  3. ‘സെപ്റ്റംബർ’ പോലെ ഒരു ടൈംഫ്രെയിം നൽകുക, തുടർന്ന് ആ ടൈംഫ്രെയിമിൽ നിന്നുള്ള എല്ലാ ഇ-മെയിലുകളും കാണാൻ കലണ്ടർ നിർദേശ ബട്ടൺ ടാപ്പ് ചെയ്യൂ.

    തിരയൽ ചുരുക്കാൻ, തിരയൽ ഫീൽഡിൽ വീണ്ടും ടാപ്പ് ചെയ്യൂ, എന്നിട്ട് ‘മീറ്റിങ്’ പോലെയുള്ള ഒരു കീവേഡ് നൽകൂ.

നുറുങ്ങ്: സന്ദേശ ലിസ്റ്റിന് മുകളിലുള്ള ‘തീയതി’, ‘മുൻപ്’, അല്ലെങ്കിൽ ‘ശേഷം’ ഓപ്ഷൻ ഉപയോഗിച്ച് കാലയളവ് അനുസരിച്ച് നിങ്ങളുടെ തിരയൽ പരിഷ്കരിക്കൂ.

ഇ-മെയിൽ ആട്രിബ്യൂട്ടുകൾ ഉപയോഗിച്ച് തിരയൂ

  1. നിങ്ങളുടെ iPad-ലെ Mail ആപ്പിലേക്ക് പോകൂ.

  2. ഒരു മെയിൽബോക്സിൽ, തിരയൽ ഫീൽഡിൽ ടാപ്പ് ചെയ്യൂ.

    നിങ്ങൾ ടൈപ്പ് ചെയ്യാൻ തുടങ്ങുന്നതിനുമുമ്പ്, നിർദേശിക്കപ്പെട്ട സമീപകാല തിരയലുകൾ, സമീപകാല ഡോക്യുമെന്റുകൾ, ലിസ്റ്റ് ചെയ്ത ലിങ്കുകൾ എന്നിവ നിങ്ങൾക്ക് കാണാൻ കഴിഞ്ഞേക്കും.

  3. നിങ്ങളുടെ തിരയൽ മാനദണ്ഡങ്ങൾ നൽകൂ, എന്നിട്ട് ലിസ്റ്റ് ചെയ്ത ഇനങ്ങളിലൊന്ന് ടാപ്പ് ചെയ്യൂ, അല്ലെങ്കിൽ താഴെപ്പറയുന്നവയിലേതെങ്കിലും ചെയ്യൂ:

    • ഫ്ലാഗ് ചെയ്ത എല്ലാ സന്ദേശങ്ങളും കണ്ടെത്താൻ: തിരയൽ ഫീൽഡിൽ ’ഫ്ലാഗ്’ നൽകൂ, തുടർന്ന് നിർദേശങ്ങൾക്ക് താഴെയുള്ള ’സന്ദേശം ഫ്ലാഗ് ചെയ്തിരിക്കുന്നു’ ടാപ്പ് ചെയ്യൂ.

    • വായിക്കാത്ത എല്ലാ സന്ദേശങ്ങളും കണ്ടെത്താൻ: തിരയൽ ഫീൽഡിൽ ’വായിക്കാത്തവ’ നൽകൂ, തുടർന്ന് നിർദേശങ്ങൾക്ക് താഴെയുള്ള ’സന്ദേശം വായിക്കാത്തതാണ്’ ടാപ്പ് ചെയ്യൂ.

    • അറ്റാച്ച്മെന്റുകളുള്ള എല്ലാ സന്ദേശവും കണ്ടെത്താൻ: തിരയൽ ഫീൽഡിൽ ‘അറ്റാച്ച്മെന്റ്’ എന്ന് നൽകൂ, തുടർന്ന് നിർദേശങ്ങൾക്ക് താഴെയുള്ള ’അറ്റാച്ച്മെന്റുകളുള്ള സന്ദേശങ്ങൾ’ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.