ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ ‘ആരോഗ്യ’ത്തിൽ കേൾവിശക്തി ആരോഗ്യ ഫീച്ചറുകൾ ഉപയോഗിക്കൂ

നിങ്ങളുടെ കേൾവിശക്തിയെക്കുറിച്ച് ഉൾക്കാഴ്ച നൽകാൻ നിങ്ങളുടെ AirPods Pro 2 ഉപയോഗിച്ച് നിങ്ങൾക്ക് ഒരു കേൾവിശക്തി പരിശോധന നടത്താം. കേൾവിശക്തി പരിശോധന ഫലങ്ങൾ (ഓഡിയോഗ്രാമുകൾ) ഒരു പ്യുവർ-ടോൺ ഓഡിയോമെട്രി പരിശോധനയുടെ ഫലങ്ങൾ ചിത്രീകരിക്കുന്നു. നിങ്ങൾക്ക് അവ കേൾക്കാൻ എത്ര ഉച്ചത്തിലുള്ള ശബ്ദം ആവശ്യമാണെന്ന് അവ കാണിക്കുന്നു.

നിങ്ങൾക്ക് ആവശ്യമുള്ള ഡെസിബെൽ ലെവലും സാധാരണ ലെവലും തമ്മിലുള്ള വ്യത്യാസം നിങ്ങളുടെ കേൾവിക്കുറവിന്റെ ലെവലിനെ സൂചിപ്പിക്കുന്നു. വ്യത്യാസമില്ലെങ്കിൽ, നിങ്ങളുടെ കേൾവിശക്തി സാധാരണ നിലയിലായിരിക്കും. കുറച്ച്, അല്ലെങ്കിൽ ഒരുപാട് വ്യത്യാസമുണ്ടെങ്കിൽ, നിങ്ങളുടെ കേൾവിശക്തി തകരാറിലായിരിക്കും.

കുറിപ്പ്: 18 വയസും അതിൽ കൂടുതലുമുള്ളവർക്ക് കേൾവിശക്തി പരിശോധന ലഭ്യമാണ്. എല്ലാ രാജ്യങ്ങളിലും പ്രദേശങ്ങളിലും ലഭ്യമല്ല.

ഒരു കേൾവിശക്തി പരിശോധന നടത്തൂ

  1. നിങ്ങളുടെ iPad-ലെ ‘ആരോഗ്യം’ ആപ്പിലേക്ക് പോകൂ.

  2. ‘തിരയൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘കേൾവിശക്തി’ എന്നതിൽ ടാപ്പ് ചെയ്യൂ.

  3. ‘ആരോഗ്യ’ത്തിൽ നിന്ന് കൂടുതൽ ലഭിക്കാൻ താഴേക്ക് സ്ക്രോൾ ചെയ്യൂ, തുടർന്ന് ’കേൾവിശക്തി പരിശോധന നടത്തൂ’ ടാപ്പ് ചെയ്യൂ.

  4. ‘ആരംഭിക്കൂ’ ടാപ്പ് ചെയ്തതിന് ശേഷം സ്ക്രീനിലെ നിർദേശങ്ങൾ പാലിക്കൂ.

‘ആരോഗ്യം’ ആപ്പിലെ ‘കേൾവിശക്തി പരിശോധന’യിൽ നിന്നുള്ള ഫലങ്ങൾ നിങ്ങൾക്ക് റിവ്യൂ ചെയ്യാം. നിങ്ങളുടെ കേൾവിശക്തി ആരോഗ്യപരിരക്ഷാ പ്രൊഫഷണലുമായി പങ്കിടുന്നതിന് നിങ്ങളുടെ ഓഡിയോഗ്രാമിന്റെ ഒരു PDF പതിപ്പ് എക്സ്പോർട്ട് ചെയ്യാനും കഴിയും.

കൂടുതൽ വിവരങ്ങൾക്ക് AirPods Pro 2-നൊപ്പം AirPods യൂസർ ഗൈഡിൽ കേൾവിശക്തി ആരോഗ്യ ഫീച്ചറുകൾ ഉപയോഗിക്കൂ എന്നത് കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.