iPad-ലെ നിങ്ങളുടെ ‘ജേർണൽ’ ക്രമീകരണങ്ങൾ മാറ്റൂ

ജേർണൽ ആപ്പിനായുള്ള ക്രമീകരണങ്ങൾ നിങ്ങൾക്ക് ഇഷ്ടാനുസൃതമാക്കാം; ഉദാഹരണത്തിന്, ജേർണലിങ് നിർദേശങ്ങൾ iPhone-ൽ നിന്ന് സിങ്ക് ചെയ്യാൻ അനുവദിക്കൂ, നിങ്ങളുടെ ജേർണൽ ലോക്ക് ചെയ്യൂ, ജേർണലിങ്ങിനായി ഒരു ഷെഡ്യൂൾ സജ്ജമാക്കൂ, തുടങ്ങിയവ.

iPhone-ൽ നിന്നുള്ള ജേർണലിങ് നിർദേശങ്ങൾ സിങ്ക് ചെയ്യൂ

നിങ്ങൾ ഒരേ Apple അക്കൗണ്ടിൽ സൈൻ ഇൻ ചെയ്തിരിക്കുമ്പോൾ നിങ്ങൾക്ക് iPhone-ൽ നിന്ന് iPad-ലേക്ക് ജേർണൽ നിർദേശങ്ങൾ സിങ്ക് ചെയ്യാൻ കഴിയും.

  1. ‘iPhone ജേർണലിങ് നിർദേശങ്ങൾ’ ഓണാക്കൂ. ജേർണലിങ് നിർദേശങ്ങൾ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യൂ എന്നത് കാണൂ.

  2. നിങ്ങളുടെ iPad-ൽ, ‘ക്രമീകരണം’ ആപ്പിലേക്ക് പോകൂ, തുടർന്ന് ‘സ്വകാര്യതയും സുരക്ഷയും’ ടാപ്പ് ചെയ്യൂ.

  3. ജേർണലിങ്നിർദേശങ്ങൾ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ജേർണലിങ് നിർദേശങ്ങൾ ഓൺ ചെയ്യൂ’ ടാപ്പ് ചെയ്യൂ.

  4. ‘iPad-ലേക്ക് സിങ്ക് ചെയ്യാൻ അനുവദിക്കൂ’ ഓണാക്കൂ.

പുതിയ ജേർണൽ എൻട്രികളിൽ ഒരു ടൈറ്റിൽ, തീയതി, അല്ലെങ്കിൽ നിലവിലെ ലൊക്കേഷൻ ചേർക്കൂ

  1. നിങ്ങളുടെ iPad-ലെ ക്രമീകരണം ആപ്പിലേക്ക് പോകൂ.

  2. ‘ആപ്പുകളി’ൽ ടാപ്പ് ചെയ്യൂ, ‘ജേർണൽ’ ടാപ്പ് ചെയ്യൂ, തുടർന്ന് താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • പുതിയ എൻട്രികളിൽ ലൊക്കേഷൻ ചേർക്കാൻ: ‘നിലവിലെ ലൊക്കേഷൻ ചേർക്കൂ’ ഓണാക്കൂ.

    • പുതിയ എൻട്രികളിലേക്ക് ഒരു ടൈറ്റിൽ ചേർക്കാൻ: ‘എൻട്രി ടൈറ്റിൽ ചേർക്കൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘എപ്പോഴും’, ‘സന്ദർഭങ്ങൾക്ക് വേണ്ടി മാത്രം’ അല്ലെങ്കിൽ ‘ഒരിക്കലും വേണ്ട’ എന്നിവ തിരഞ്ഞെടുക്കൂ.

    • ഈ നിമിഷം മുതലുള്ള തീയതി എൻട്രി തീയതിയായി ഉപയോഗിക്കാൻ: ‘എപ്പോഴും മൊമെന്റ് തീയതി ഉപയോഗിക്കൂ’ ഓണാക്കൂ.

‘ജേർണലി’ൽ എടുത്ത ഫോട്ടോകളും വീഡിയോകളും ‘ഫോട്ടോസ്’ ആപ്പിൽ സേവ് ചെയ്യൂ

  1. നിങ്ങളുടെ iPad-ലെ ക്രമീകരണം ആപ്പിലേക്ക് പോകൂ.

  2. ആപ്പുകൾ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ജേർണൽ’ ടാപ്പ് ചെയ്യൂ.

  3. ‘ഫോട്ടോസിലേക്ക് സേവ് ചെയ്യൂ’ ഓണാക്കൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.