iPad-ൽ പോഡ്കാസ്റ്റുകൾ റേറ്റ് ചെയ്യൂ അല്ലെങ്കിൽ റിവ്യൂ ചെയ്യൂ

നിങ്ങൾക്ക് ഒരു ഷോ റേറ്റ് ചെയ്യാനും റിവ്യൂ ചെയ്യാനും മറ്റ് ശ്രോതാക്കളിൽ നിന്നുള്ള റിവ്യൂ വായിക്കാനും പിന്നീട് നിങ്ങളുടെ മനസ്സ് മാറ്റുകയാണെങ്കിൽ നിങ്ങൾ എഴുതിയ റിവ്യൂ ഡിലീറ്റ് ചെയ്യാനും കഴിയും.

ഒരു ഷോ റേറ്റ് ചെയ്യുകയോ റിവ്യൂ ചെയ്യുകയോ ചെയ്യൂ

  1. നിങ്ങളുടെ iPad-ലെ പോഡ്കാസ്റ്റ്സ് ആപ്പിലേക്ക് പോകൂ.

  2. ഒരു ഷോ കണ്ടെത്താൻ തിരയുകയോ ബ്രൗസ് ചെയ്യുകയോ ചെയ്യൂ, അല്ലെങ്കിൽ സൈഡ്ബാറിലെ ഷോകളിൽ ടാപ്പ് ചെയ്യൂ.

  3. നിങ്ങൾ റേറ്റ് ചെയ്യാനോ റിവ്യൂ ചെയ്യാനോ ആഗ്രഹിക്കുന്ന ഷോ ടാപ്പ് ചെയ്യൂ, തുടർന്ന് ‘റേറ്റിങ്ങുകളും റിവ്യൂകളും’ എന്നതിലേക്ക് താഴേക്ക് സ്ക്രോൾ ചെയ്യൂ.

  4. താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • ഒരു ഷോ റേറ്റ് ചെയ്യാൻ: ഷോ 1 മുതൽ 5 വരെ റേറ്റ് ചെയ്യാൻ ഒരു സ്റ്റാറിൽ ടാപ്പ് ചെയ്യൂ.

    • ഒരു ഷോ റിവ്യൂ ചെയ്യാൻ: ‘ഒരു റിവ്യൂ എഴുതൂ’ ടാപ്പ് ചെയ്യൂ. ഷോ റേറ്റ് ചെയ്യാൻ ഒരു സ്റ്റാറിൽ ടാപ്പ് ചെയ്യൂ, നിങ്ങളുടെ റിവ്യൂ നൽകൂ, തുടർന്ന് ‘അയയ്ക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

    • ഒരു റിവ്യൂ എഡിറ്റ് ചെയ്യാൻ: ‘ഒരു റിവ്യൂ എഴുതൂ’ ടാപ്പ് ചെയ്യൂ, മാറ്റങ്ങൾ വരുത്തൂ, തുടർന്ന് ‘അയയ്ക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

ഒരു റേറ്റിങ് അല്ലെങ്കിൽ റിവ്യൂ ഡിലീറ്റ് ചെയ്യൂ

  1. നിങ്ങളുടെ iPad-ലെ പോഡ്കാസ്റ്റ്സ് ആപ്പിലേക്ക് പോകൂ.

  2. മെനു ബാറിൽ അക്കൗണ്ട് > അക്കൗണ്ട് ക്രമീകരണം തിരഞ്ഞെടുക്കൂ.

  3. നിങ്ങളുടെ പേര് ടാപ്പ് ചെയ്യൂ (നിങ്ങൾക്ക് സൈൻ ഇൻ ചെയ്യേണ്ടിവന്നേക്കാം), തുടർന്ന് ‘റേറ്റിങ്ങുകളും റിവ്യൂകളും’ ടാപ്പ് ചെയ്യൂ.

  4. റേറ്റിങ്ങുകളും റിവ്യൂകളും ടാപ്പ് ചെയ്യൂ, തുടർന്ന് എഡിറ്റ് ടാപ്പ് ചെയ്യൂ.

  5. നിങ്ങൾ നീക്കംചെയ്യാൻ ആഗ്രഹിക്കുന്ന റേറ്റിങ്ങിനോ റിവ്യൂവിനോ അടുത്തുള്ള നീക്കം ചെയ്യൂ ബട്ടൺ ടാപ്പ് ചെയ്യൂ.

  6. ‘കഴിഞ്ഞു’ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.