iPad-ലെ ‘ഷോർട്ട്കട്ട്സി’ൽ Apple Intelligence ഉപയോഗിക്കൂ

Apple Intelligence ഉപയോഗിച്ച് നിങ്ങൾക്ക് മുമ്പത്തേക്കാളും കൂടുതൽ ശക്തമായ ഷോർട്ട്കട്ടുകൾ സൃഷ്ടിക്കാം. * ഷോർട്ട്കട്ട്സിലെ ഇന്റലിജന്റായ പ്രവർത്തനങ്ങൾക്ക് ടെക്സ്റ്റ് സംഗ്രഹിക്കാനും ഇമേജുകൾ സൃഷ്ടിക്കാനും Apple Intelligence അല്ലെങ്കിൽ എക്സ്റ്റൻഷൻ മോഡലുകൾ നേരിട്ട് ഉപയോഗിച്ച് നിങ്ങളുടെ ഷോർട്ട്കട്ടിലേക്ക് ഫീഡ് ചെയ്യുന്ന പ്രതികരണങ്ങൾ നൽകാനും കഴിയും.

കുറിപ്പ്: Apple Intelligence എല്ലാ iPad മോഡലുകളിലും അല്ലെങ്കിൽ എല്ലാ ഭാഷകളിലും പ്രദേശങ്ങളിലും ലഭ്യമല്ല. ** ഏറ്റവും പുതിയ ലഭ്യമായ ഫീച്ചറുകൾ ആക്സസ് ചെയ്യാൻ, iPadOS-ന്റെ ഏറ്റവും പുതിയ പതിപ്പാണ് നിങ്ങൾ ഉപയോഗിക്കുന്നതെന്നും Apple Intelligence ഓൺ ചെയ്തിട്ടുണ്ടെന്നും ഉറപ്പാക്കൂ.

Apple Intelligence ഷോർട്ട്കട്ടുകൾ കണ്ടെത്തൂ

നിങ്ങളുടെ ശേഖരത്തിലേക്ക് ചേർക്കാൻ പുതിയ ഷോർട്ട്കട്ടുകൾ തിരയുകയാണെങ്കിൽ, അല്ലെങ്കിൽ സാധ്യമായ കാര്യങ്ങൾ എന്തൊക്കെയാണെന്നും Apple Intelligence ഷോർട്ട്കട്ടുകൾ എങ്ങനെയാണ് നിർമിച്ചിരിക്കുന്നതെന്നും കാണണമെങ്കിൽ, ഷോർട്ട്കട്ട്സ് ഗാലറിയിലെ Apple Intelligence വിഭാഗം പരിശോധിക്കൂ.

  1. നിങ്ങളുടെ iPad-ലെ ‘ഷോർട്ട്കട്ട്സ്’ ആപ്പിലേക്ക് പോകൂ.

  2. സൈഡ്ബാറിലെ ഗാലറി ടാപ്പ് ചെയ്യൂ.

  3. Apple Intelligence വിഭാഗത്തിലെ ഒരു ഷോർട്ട്കട്ട് നിങ്ങളുടെ ശേഖരത്തിലേക്ക് ചേർക്കാൻ അതിലെ ‘ഷോർട്ട്കട്ട് സൃഷ്ടിക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

ഇഷ്ടാനുസൃത ഷോർട്ട്കട്ടുകൾ നിർമിക്കാൻ ഒരു മോഡൽ ഉപയോഗിക്കൂ

നിങ്ങളുടെ ‘ഷോർട്ട്കട്ട്സി’ലെ ലളിതവും സങ്കീർണവുമായ അഭ്യർഥനകൾ കൈകാര്യം ചെയ്യാൻ Apple Intelligence മോഡൽ—ഡിവൈസിൽ അല്ലെങ്കിൽ പ്രൈവറ്റ് ക്ലൗഡ് കമ്പ്യൂട്ടിൽ—അല്ലെങ്കിൽ ChatGPT ഉപയോഗിക്കുന്ന നിങ്ങളുടെ സ്വന്തം ഇഷ്ടാനുസൃത ഷോർട്ട്കട്ടുകൾ സൃഷ്ടിക്കാൻ കഴിയും. ഒരു പ്രവർത്തനത്തിന് ഇൻപുട്ട് നൽകാനും, ഒരു പ്രവർത്തനത്തിന്റെ ഔട്ട്പുട്ട് പാഴ്സ് ചെയ്യാനും മറ്റും നിങ്ങൾക്ക് ഒരു മോഡൽ ഉപയോഗിക്കാം.

നിങ്ങൾക്ക് മൂന്ന് മോഡലുകളിൽ നിന്ന് തിരഞ്ഞെടുക്കാം:

  • ഡിവൈസിൽ: ഒരു നെറ്റ്‌വർക്ക് കണക്ഷന്റെ ആവശ്യമില്ലാതെ ലളിതമായ അഭ്യർഥനകൾ കൈകാര്യം ചെയ്യാൻ ഡിവൈസിലെ Apple Intelligence മോഡൽ ഉപയോഗിക്കുന്നു.

  • പ്രൈവറ്റ് ക്ലൗഡ് കമ്പ്യൂട്ട്: നിങ്ങളുടെ സ്വകാര്യത പരിരക്ഷിച്ചുകൊണ്ടുതന്നെ Apple-ന്റെ പ്രൈവറ്റ് ക്ലൗഡ് കമ്പ്യൂട്ട് ഉപയോഗിച്ച് സങ്കീർണമായ അഭ്യർഥനകൾ കൈകാര്യം ചെയ്യുന്നു.

  • എക്സ്റ്റൻഷൻ മോഡൽ: നിങ്ങളുടെ അഭ്യർഥനകൾ കൈകാര്യം ചെയ്യാൻ ChatGPT ഉപയോഗിക്കുന്നു.

തുടങ്ങാൻ, താഴെ പറയുന്നതിന് സമാനമായ എന്തെങ്കിലും പരീക്ഷിക്കൂ:

  1. നിങ്ങളുടെ iPad-ലെ ‘ഷോർട്ട്കട്ട്സ്’ ആപ്പിലേക്ക് പോകൂ.

  2. ഷോർട്ട്കട്ട്സ് ടൂൾബാറിലെ ‘ഷോർട്ട്കട്ട് സൃഷ്ടിക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

    നുറുങ്ങ്: Apple Intelligence വിഭാഗത്തിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു പ്രത്യേക ഇന്റലിജന്റ് പ്രവർത്തനം തിരഞ്ഞെടുക്കൂ.

  3. ഒരു പ്രവർത്തനം തിരയൂ, തുടർന്ന് അത് നിങ്ങളുടെ ഷോർട്ട്കട്ടിലേക്ക് ചേർക്കാൻ ടാപ്പ് ചെയ്യൂ.

    ഉദാഹരണത്തിന്, ‘നിലവിലെ കാലാവസ്ഥ നേടൂ’ എന്നത് തിരയൂ, തുടർന്ന് അതിൽ ടാപ്പ് ചെയ്യൂ. നിങ്ങളുടെ ലൊക്കേഷനിലേക്കുള്ള ആക്സസിനായി ഷോർട്ട്കട്ട്സ് നിങ്ങളോട് ആവശ്യപ്പെടുകയാണെങ്കിൽ, ‘ആക്സസ് അനുവദിക്കൂ’ ടാപ്പ് ചെയ്യൂ.

  4. ‘മോഡൽ ഉപയോഗിക്കൂ’ എന്ന പ്രവർത്തനം തിരയൂ, തുടർന്ന് ഒരു മോഡൽ തിരഞ്ഞെടുക്കൂ.

    ഉദാഹരണത്തിന്, ‘ഡിവൈസിലെ’ തിരഞ്ഞെടുക്കൂ.

  5. ‘മോഡൽ ഉപയോഗിക്കൂ’ എന്നതിന് താഴെയുള്ള ടെക്സ്റ്റ് ഫീൽഡിൽ, നിങ്ങളുടെ പ്രോംപ്റ്റ് നൽകൂ.

    ഉദാഹരണത്തിന്, ‘Write a concise, funny summary of today’s weather with emoji’ എന്ന് നൽകൂ.

    നിങ്ങളുടെ അഭ്യർഥന കൂടുതൽ പരിഷ്കരിക്കാൻ മോഡലുമായി ഇന്ററാക്റ്റ് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ‘മോഡൽ ഉപയോഗിക്കൂ’ എന്നതിന് അടുത്തുള്ള അമ്പടയാളത്തിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ഫോളോ അപ്പ്’ ചെക്ക്ബോക്സിൽ ടാപ്പ് ചെയ്യൂ.

  6. മറ്റൊരു പ്രവർത്തനം ചേർക്കാൻ, അതിനായി തിരയൂ, തുടർന്ന് അത് ചേർക്കാൻ അതിൽ ടാപ്പ് ചെയ്യൂ.

    ഉദാഹരണത്തിന്, ‘ഉള്ളടക്കം കാണിക്കൂ’ തിരയൂ, തുടർന്ന് അതിൽ ടാപ്പ് ചെയ്ത് ‘പ്രതികരണം’ സെലക്റ്റ് ചെയ്യൂ.

  7. നിങ്ങളുടെ പുതിയ ഷോർട്ട്കട്ട് ടെസ്റ്റ് ചെയ്യാൻ, ‘പ്ലേ ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

നിങ്ങളുടെ ഷോർട്ട്കട്ട് ഓട്ടോമാറ്റിക്കായി സേവ് ചെയ്യപ്പെടും. നിങ്ങളുടെ ഷോർട്ട്കട്ട് റൺ ചെയ്യാൻ കഴിയുന്ന വ്യത്യസ്ത വഴികളെക്കുറിച്ച് അറിയാൻ, iPhone-ലോ iPad-ലോ മറ്റൊരു ആപ്പിൽ നിന്ന് ഒരു ഷോർട്ട്കട്ട് ലോഞ്ച് ചെയ്യൂ എന്നത് കാണൂ.

ഇൻപുട്ട്, ഫോളോ അപ്പ്, ഔട്ട്പുട്ട് എന്നിവയെക്കുറിച്ച് കൂടുതൽ അറിയൂ

‘മോഡൽ ഉപയോഗിക്കൂ’ പ്രവർത്തനം ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ചില വിശദാംശങ്ങൾ ഇതാ:

  • മോഡലുകളിലേക്കുള്ള ടെക്സ്റ്റ് ഇൻപുട്ടിൽ വേരിയബിളുകൾ, മുൻ പ്രവർത്തനങ്ങളിൽ നിന്നുള്ള ഔട്ട്പുട്ടുകൾ, കലണ്ടർ ഇവന്റുകൾ, ഓർമപ്പെടുത്തലുകൾ, ഫോട്ടോകൾ എന്നിവയും മറ്റും ഉൾപ്പെടാം.

  • നിങ്ങൾ ‘ഫോളോ അപ്പ്’ സെലക്റ്റ് ചെയ്യുകയാണെങ്കിൽ, നിങ്ങൾ ‘ഷോർട്ട്കട്ട്’ റൺ ചെയ്യുമ്പോൾ, അത് മോഡലിന്റെ പ്രതികരണം കാണിക്കുകയും അന്തിമ പ്രതികരണം അടുത്ത പ്രവർത്തനത്തിലേക്ക് കൈമാറുന്നതിനുമുമ്പ് നിങ്ങളുടെ ഇൻപുട്ട് പരിഷ്കരിക്കാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, നിങ്ങൾക്ക് കൂടുതൽ അഭ്യർഥനകൾ നടത്താനോ കൂടുതൽ വിവരങ്ങൾ നൽകാനോ കഴിയും.

  • ഔട്ട്പുട്ട് പ്രതികരണങ്ങൾ അവ കൈമാറ്റം ചെയ്യപ്പെടുന്ന പ്രവർത്തനങ്ങൾക്കായി ഓട്ടോമാറ്റിക്കായി ഒപ്റ്റിമൈസ് ചെയ്യപ്പെടുന്നു. പ്രതികരണം എങ്ങനെയാണ് ഔട്ട്പുട്ട് ചെയ്യേണ്ടതെന്നും നിങ്ങൾക്ക് വ്യക്തമാക്കാം: നിങ്ങൾ ‘മോഡൽ ഉപയോഗിക്കൂ’ എന്ന പ്രവർത്തനം ചേർക്കുമ്പോൾ, ‘ഔട്ട്പുട്ട്’ പോപ്പ്-അപ്പ് മെനുവിൽ ടാപ്പ് ചെയ്ത് ഒരു ഓപ്ഷൻ തിരഞ്ഞെടുക്കൂ.

*Apple Intelligence ജനറേറ്റീവ് മോഡലുകൾ ഉപയോഗിക്കുന്നു, ഔട്ട്പുട്ടുകൾ വ്യത്യാസപ്പെട്ടേക്കാം. കൃത്യതയ്ക്കായി പ്രധാനപ്പെട്ട വിവരങ്ങൾ പരിശോധിക്കൂ.
**Apple Intelligence ഇനിപ്പറയുന്ന ഭാഷകൾക്കുള്ള പിന്തുണയുമായി ബീറ്റയിൽ ലഭ്യമാണ്: ഇംഗ്ലീഷ്, ഡാനിഷ്, ഡച്ച്, ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, നോർവീജിയൻ, പോർച്ചുഗീസ്, സ്പാനിഷ്, സ്വീഡിഷ്, ടർക്കിഷ്, ചൈനീസ് (ലളിതമാക്കിയത്), ചൈനീസ് (പരമ്പരാഗതം), ജാപ്പനീസ്, കൊറിയൻ, വിയറ്റ്നാമീസ്. ചില ഫീച്ചറുകൾ എല്ലാ ഭാഷകളിലും പ്രദേശങ്ങളിലും ലഭ്യമല്ലായിരിക്കാം. ഭാഷ, ഫീച്ചർ ലഭ്യത, സിസ്റ്റം ആവശ്യകതകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് Apple Intelligence എങ്ങനെ ലഭിക്കും എന്ന Apple പിന്തുണ ലേഖനം കാണൂ.
Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.