ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ൽ Touch ID സജ്ജീകരിക്കൂ

ഹോം ബട്ടൺ ഉള്ള iPad, iPad (പത്താം ജനറേഷനും അതിനുശേഷമുള്ളതും), iPad Air (നാലാം ജനറേഷനും അതിനുശേഷമുള്ളതും), iPad mini (ആറാം ജനറേഷൻ), അല്ലെങ്കിൽ iPad mini (A17 Pro) എന്നിവയിൽ iPad അൺലോക്ക് ചെയ്യാനും വാങ്ങലുകളും പേയ്മെന്റുകളും അധികാരപ്പെടുത്താനും, കൂടാതെ നിരവധി മൂന്നാം-കക്ഷി ആപ്പുകളിൽ സൈൻ ഇൻ ചെയ്യാനും നിങ്ങൾക്ക് Touch ID സുരക്ഷിതമായും സൗകര്യപ്രദമായും ഉപയോഗിക്കാം.

Touch ID ഉപയോഗിക്കാൻ, നിങ്ങൾ നിങ്ങളുടെ iPad-ൽ ഒരു പാസ്കോഡ് സജ്ജമാക്കണം.

Touch ID ഓൺ ചെയ്യൂ

  1. ക്രമീകരണം  > Touch ID-യും പാസ്കോഡും എന്നതിലേക്ക് പോകൂ.

  2. ‘ഇതിനായി Touch ID ഉപയോഗിക്കൂ’ എന്നതിന് താഴെയുള്ള ഏതെങ്കിലും ഓപ്ഷൻ ഓൺ ചെയ്തതിന് ശേഷം, സ്ക്രീനിൽ കാണുന്ന നിർദേശങ്ങൾ പിന്തുടരൂ.

നിങ്ങൾ ‘iTunes-ഉം App Store-ഉം’ ഓൺ ചെയ്താൽ, App Store, Apple Books, അല്ലെങ്കിൽ iTunes Store എന്നിവയിൽ നിന്നും നിങ്ങൾ ആദ്യം നടത്തുന്ന വാങ്ങലിന് നിങ്ങളുടെ Apple അക്കൗണ്ട് പാസ്‌വേഡ് ആവശ്യപ്പെടും. നിങ്ങൾ അടുത്ത വാങ്ങൽ നടത്തുമ്പോൾ, നിങ്ങളോട് Touch ID ഉപയോഗിക്കാൻ ആവശ്യപ്പെടും.

കുറിപ്പ്: നിങ്ങൾക്ക് ഒരു വിരലടയാളം ചേർക്കാനോ, Touch ID ഉപയോഗിച്ച് നിങ്ങളുടെ iPad അൺലോക്ക് ചെയ്യാനോ കഴിയുന്നില്ലെൽ, നിങ്ങളുടെ iPhone-ലോ iPad-ലോ Touch ID പ്രവർത്തിക്കുന്നില്ലെങ്കിൽ എന്ന Apple പിന്തുണ ലേഖനം കാണൂ.

Touch ID എപ്പോൾ ഉപയോഗിക്കണമെന്ന് തിരഞ്ഞെടുക്കൂ

നിങ്ങളുടെ iPad അൺലോക്ക് ചെയ്യാനും പേയ്മെന്റുകൾ അധികാരപ്പെടുത്താനും, പാസ്‌വേഡുകൾ ഓട്ടോമാറ്റിക്കായി പൂരിപ്പിക്കാനും പാസ്‌വേഡ് പരിരക്ഷിത ആപ്പുകൾ തുറക്കാനും നിങ്ങൾക്ക് Touch ID ഉപയോഗിക്കാം.

ക്രമീകരണം  > Touch ID-യും പാസ്കോഡും എന്നതിലേക്ക് പോയി, ‘ഇതിനായി Touch ID ഉപയോഗിക്കൂ’ എന്നതിന് താഴെയുള്ള ഓപ്ഷനുകൾ ഓൺ ചെയ്യൂ.

ഒരു വിരലടയാളം ചേർക്കൂ

നിങ്ങൾക്ക് ഒന്നിലധികം വിരലടയാളങ്ങൾ ചേർക്കാം (ഉദാഹരണത്തിന്, നിങ്ങളുടെ തള്ളവിരലുകളും ചൂണ്ടുവിരലുകളും).

  1. ക്രമീകരണം  > Touch ID-യും പാസ്കോഡും എന്നതിലേക്ക് പോകൂ.

  2. ‘ഒരു വിരലടയാളം ചേർക്കൂ’ ടാപ്പ് ചെയ്യൂ.

  3. സ്ക്രീനിലെ നിർദേശങ്ങൾ പാലിക്കൂ.

ഒരു വിരലടയാളത്തിന് പേരിടുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്യൂ

  1. ക്രമീകരണം  > Touch ID-യും പാസ്കോഡും എന്നതിലേക്ക് പോകൂ.

    നിങ്ങൾ ഒന്നിലധികം വിരലടയാളങ്ങൾ ചേർത്തിട്ടുണ്ടെങ്കിൽ, അതിന്റെ പ്രിന്റ് തിരിച്ചറിയാൻ താഴെപ്പറയുന്നവയിലൊന്ന് ചെയ്യൂ:

    • ഒരു ഹോം ബട്ടൺ ഉള്ള iPad-ൽ: ഹോം ബട്ടണിൽ ഒരു വിരൽ വയ്ക്കൂ.

    • iPad (പത്താം ജനറേഷനും അതിനുശേഷമുള്ളതും), iPad mini (ആറാം ജനറേഷൻ), iPad mini (A17 Pro), iPad Air (നാലാം ജനറേഷനും അതിനുശേഷമുള്ളതും) എന്നിവയിൽ: ടോപ്പ് ബട്ടണിൽ വിരൽ വയ്ക്കൂ.

  2. വിരലടയാളത്തിൽ ടാപ്പ് ചെയ്ത് ഒരു പേര് നൽകൂ (‘തള്ളവിരൽ’ പോലെ) അല്ലെങ്കിൽ ‘വിരലടയാളം ഡിലീറ്റ് ചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

Touch ID ഓഫ് ചെയ്യൂ

ക്രമീകരണം  > Touch ID-യും പാസ്കോഡും എന്നതിലേക്ക് പോയി, ഒന്നോ അതിലധികമോ ഓപ്ഷനുകൾ ഓഫ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.