ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ൽ സ്ക്രീൻ ബ്രൈറ്റ്നസും നിറവും ക്രമപ്പെടുത്തൂ

iPad-ൽ, നിങ്ങളുടെ സ്ക്രീൻ കൂടുതൽ ഡിം ആക്കുകയോ കൂടുതൽ തെളിച്ചമുള്ളതാക്കുകയോ ചെയ്യാം (സ്ക്രീൻ ഡിം ചെയ്യുന്നത് ബാറ്ററി ലൈഫ് വർധിപ്പിക്കും). ഡാർക്ക് മോഡ്, True Tone, Night Shift എന്നിവ ഉപയോഗിച്ച് നിങ്ങൾക്ക് സ്ക്രീൻ നിറവും ബ്രൈറ്റ്നസും നിങ്ങൾക്ക് മാനുവലായോ ഓട്ടോമാറ്റിക്കായോ ക്രമപ്പെടുത്താം.

സ്ക്രീൻ ബ്രൈറ്റ്നസ് മാനുവലായി ക്രമപ്പെടുത്തൂ

‘ഡാർക്ക് മോഡ്’ ഓൺ ചെയ്തിട്ടുള്ള iPad ഹോം സ്ക്രീൻ.

നിങ്ങളുടെ iPad സ്ക്രീൻ കൂടുതൽ ഡിം അല്ലെങ്കിൽ കൂടുതൽ തെളിച്ചമുള്ളത് ആക്കാൻ, താഴെപ്പറയുന്നവയിൽ ഒന്ന് ചെയ്യൂ:

  • കൺട്രോൾ സെന്റർ തുറക്കൂ, ശേഷം ബ്രൈറ്റ്നസ് ബട്ടൺ താഴേക്കോ മുകളിലേക്കോ വലിക്കൂ.

  • ക്രമീകരണം  > ഡിസ്പ്ലേയും ബ്രൈറ്റ്നസും എന്നതിലേക്ക് പോയി സ്ലൈഡർ വലിക്കൂ.

സ്ക്രീൻ ബ്രൈറ്റ്നസ് ഓട്ടോമാറ്റിക്കായി ക്രമപ്പെടുത്തൂ

ബിൽറ്റ്-ഇൻ പരിസര ലൈറ്റ് സെൻസർ ഉപയോഗിച്ച് iPad നിലവിലെ ലൈറ്റ് അവസ്ഥകൾക്കായി സ്ക്രീനിന്റെ ബ്രൈറ്റ്നസ് ക്രമപ്പെടുത്തുന്നു.

  1. ക്രമീകരണം  > ആക്സസബിലിറ്റി എന്നതിലേക്ക് പോകൂ.

  2. ഡിസ്പ്ലേയും ടെക്സ്റ്റ് വലിപ്പവും ടാപ്പ് ചെയ്തതിന് ശേഷം ഓട്ടോ-ബ്രൈറ്റ്നസ് ഓൺ ചെയ്യൂ.

    ഓട്ടോ-ബ്രൈറ്റ്നസ് ഓഫ് ചെയ്യുന്നത് പവർ ഉപഭോഗം വർധിപ്പിച്ചേക്കാം.

ഡാർക്ക് മോഡ് ഓൺ അല്ലെങ്കിൽ ഓഫ് ചെയ്യൂ

ഡാർക്ക് മോഡ് മുഴുവൻ iPad അനുഭവത്തിനും വെളിച്ചം കുറഞ്ഞ പരിതസ്ഥിതികൾക്ക് അനുയോജ്യമായ ഒരു ഡാർക്ക് കളർ സ്കീം നൽകുന്നു. ഡാർക്ക് മോഡ് ഓണായിരിക്കുമ്പോൾ, നിങ്ങളുടെ അടുത്തുള്ള ആളെ ശല്യപ്പെടുത്താതെ കിടക്കയിൽ കിടന്ന് വായിക്കാൻ നിങ്ങൾക്ക് iPad ഉപയോഗിക്കാം.

താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

  • ഡാർക്ക് മോഡ് ഓൺ അല്ലെങ്കിൽ ഓഫ് ചെയ്യാൻ കൺട്രോൾ സെന്റർ തുറന്ന്, ബ്രൈറ്റ്നസ് ബട്ടൺ തൊട്ടുപിടിച്ചതിന് ശേഷം, ‘ദൃശ്യരീതി’ ബട്ടൺ ടാപ്പ് ചെയ്യൂ.

  • ക്രമീകരണം  > ഡിസ്പ്ലേയും ബ്രൈറ്റ്നസും എന്നതിലേക്ക് പോയി ഡാർക്ക് മോഡ് ഓൺ ചെയ്യാൻ ‘ഡാർക്ക്’ അല്ലെങ്കിൽ ഓഫ് ചെയ്യാൻ ‘ലൈറ്റ്’ സെലക്റ്റ് ചെയ്യൂ.

ഓട്ടോമാറ്റിക്കായി ഓൺ ചെയ്യാനും ഓഫ് ചെയ്യാനും ഡാർക്ക് മോഡ് ഷെഡ്യൂൾ ചെയ്യൂ

രാത്രിയിൽ (അല്ലെങ്കിൽ ഒരു കസ്റ്റം ഷെഡ്യൂളിൽ) ഓട്ടോമാറ്റിക്കായി ഓൺ ചെയ്യാൻ നിങ്ങൾക്ക് ക്രമീകരണത്തിൽ ഡാർക്ക് മോഡ് സജ്ജമാക്കാം.

  1. ക്രമീകരണം  > ഡിസ്പ്ലേയും ബ്രൈറ്റ്നസും എന്നതിലേക്ക് പോകൂ.

  2. ഓട്ടോമാറ്റിക് ഓൺ ചെയ്ത് ഓപ്ഷനുകൾ ടാപ്പ് ചെയ്യൂ.

  3. സൂര്യാസ്തമയം മുതൽ സൂര്യോദയം വരെ അല്ലെങ്കിൽ കസ്റ്റം ഷെഡ്യൂൾ സെലക്റ്റ് ചെയ്യൂ.

    നിങ്ങൾ കസ്റ്റം ഷെഡ്യൂൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, ഡാർക്ക് മോഡ് ഓൺ ചെയ്യാനും ഓഫ് ചെയ്യാനും നിങ്ങൾ ആഗ്രഹിക്കുന്ന സമയങ്ങൾ ഷെഡ്യൂൾ ചെയ്യാൻ ഓപ്ഷനുകളിൽ ടാപ്പ് ചെയ്യൂ.

    സൂര്യാസ്തമയം മുതൽ സൂര്യോദയം വരെ എന്നത് നിങ്ങൾ സെലക്റ്റ് ചെയ്യുകയാണെങ്കിൽ, നിങ്ങൾക്കിത് രാത്രിസമയമാണോ എന്ന് നിർണയിക്കാൻ നിങ്ങളുടെ ക്ലോക്കിൽ നിന്നും ജിയോലൊക്കേഷനിൽ നിന്നുമുള്ള ഡാറ്റ iPad ഉപയോഗിക്കുന്നു.

Night Shift ഓൺ അല്ലെങ്കിൽ ഓഫ് ചെയ്യൂ

പകൽ സമയത്ത് നിങ്ങൾ ഒരു ഇരുട്ടുള്ള റൂമിലായിരിക്കുമ്പോൾ സഹായകരമാകുന്ന Night Shift നിങ്ങൾക്ക് മാനുവലായി ഓൺ ചെയ്യാം.

കൺട്രോൾ സെന്റർ തുറക്കൂ, ബ്രൈറ്റ്നസ് ബട്ടൺ തൊട്ടുപിടിക്കൂ, ശേഷം Night Shift ബട്ടൺ ടാപ്പ് ചെയ്യൂ.

ഓട്ടോമാറ്റിക്കായി ഓൺ ചെയ്യാനും ഓഫ് ചെയ്യാനും Night Shift ഷെഡ്യൂൾ ചെയ്യൂ

രാത്രിയിൽ നിങ്ങളുടെ ഡിസ്പ്ലേയിലെ നിറങ്ങൾ സ്പെക്ട്രത്തിന്റെ ചൂടുള്ള അറ്റത്തേക്ക് മാറ്റാനും സ്ക്രീൻ കാണുന്നത് നിങ്ങളുടെ കണ്ണുകൾക്ക് എളുപ്പമാക്കാനും Night Shift ഷെഡ്യൂൾ ചെയ്യൂ.

  1. ക്രമീകരണം  > ഡിസ്പ്ലേയും ബ്രൈറ്റ്നസും > Night Shift എന്നതിലേക്ക് പോകൂ.

  2. ഷെഡ്യൂൾ ചെയ്തവ ഓൺ ചെയ്യൂ.

  3. Night Shift-നുള്ള കളർ ബാലൻസ് ക്രമപ്പെടുത്താൻ, കളർ താപനിലയ്ക്ക് താഴെയുള്ള സ്ലൈഡർ സ്പെക്ട്രത്തിന്റെ ചൂടുള്ള അല്ലെങ്കിൽ തണുപ്പുള്ള അറ്റത്തേക്ക് വലിക്കൂ.

  4. ‘ഇതിൽ നിന്ന്’ ടാപ്പ് ചെയ്തതിന് ശേഷം സൂര്യാസ്തമയം മുതൽ സൂര്യോദയം വരെ എന്നതോ കസ്റ്റം ഷെഡ്യൂളോ സെലക്റ്റ് ചെയ്യൂ.

    നിങ്ങൾ കസ്റ്റം ഷെഡ്യൂൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, Night Shift ഓൺ ചെയ്യാനും ഓഫ് ചെയ്യാനും നിങ്ങൾ ആഗ്രഹിക്കുന്ന സമയങ്ങൾ ഷെഡ്യൂൾ ചെയ്യാൻ ഓപ്ഷനുകളിൽ ടാപ്പ് ചെയ്യൂ.

    സൂര്യാസ്തമയം മുതൽ സൂര്യോദയം വരെ എന്നത് നിങ്ങൾ സെലക്റ്റ് ചെയ്യുകയാണെങ്കിൽ, നിങ്ങൾക്കിത് രാത്രിസമയമാണോ എന്ന് നിർണയിക്കാൻ നിങ്ങളുടെ ക്ലോക്കിൽ നിന്നും ജിയോലൊക്കേഷനിൽ നിന്നുമുള്ള ഡാറ്റ iPad ഉപയോഗിക്കുന്നു.

    കുറിപ്പ്: ക്രമീകരണം  > സ്വകാര്യതയും സുരക്ഷയും എന്നതിൽ ലൊക്കേഷൻ സേവനങ്ങൾ ഓഫ് ചെയ്തിട്ടുണ്ടെങ്കിലോ, ക്രമീകരണം > സ്വകാര്യതയും സുരക്ഷയും > ലൊക്കേഷൻ സേവനങ്ങൾ > സിസ്റ്റം സേവനങ്ങൾ എന്നതിൽ ടൈം സോൺ ക്രമീകരിക്കൽ ഓഫ് ചെയ്തിട്ടുണ്ടെങ്കിലോ സൂര്യാസ്തമയം മുതൽ സൂര്യോദയം വരെ എന്ന ഓപ്ഷൻ ലഭ്യമായിരിക്കില്ല.

True Tone ഓൺ അല്ലെങ്കിൽ ഓഫ് ചെയ്യൂ

പിന്തുണയ്ക്കുന്ന മോഡലുകളിൽ, True Tone നിങ്ങളുടെ പരിസ്ഥിതിയിലെ വെളിച്ചവുമായി പൊരുത്തപ്പെടുന്നതിനായി ഡിസ്പ്ലേയുടെ നിറവുമായും തീവ്രതയുമായും ഓട്ടോമാറ്റിക്കായി യോജിക്കും.

താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

  • True Tone ഓൺ അല്ലെങ്കിൽ ഓഫ് ചെയ്യാൻ കൺട്രോൾ സെന്റർ തുറന്ന്, ബ്രൈറ്റ്നസ് ബട്ടൺ തൊട്ടുപിടിച്ചതിന് ശേഷം, True Tone ബട്ടൺ ടാപ്പ് ചെയ്യൂ.

  • ക്രമീകരണം  > ഡിസ്പ്ലേയും ബ്രൈറ്റ്നസും എന്നതിലേക്ക് പോയി True Tone ഓൺ അല്ലെങ്കിൽ ഓഫ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.