iPad-ൽ മറ്റൊരു ഡിവൈസുമായി നിങ്ങളുടെ ആക്സസബിലിറ്റി ക്രമീകരണങ്ങൾ പങ്കിടൂ

നിങ്ങൾക്ക് മറ്റൊരു iPhone-ലേക്കോ iPad-ലേക്കോ നിങ്ങളുടെ ആക്സസബിലിറ്റി ക്രമീകരണങ്ങൾ താൽക്കാലികമായി പങ്കിടാം. ഉദാഹരണത്തിന്, നിങ്ങൾ ഒരു സുഹൃത്തിന്റെ iPhone കടം വാങ്ങുകയാണെങ്കിലോ ഒരു പബ്ലിക്ക് iPad ഉപയോഗിക്കുകയാണെങ്കിലോ, നിങ്ങളുടെ ആക്സസബിലിറ്റി ക്രമീകരണങ്ങൾ മറ്റേ ഡിവൈസുമായി പങ്കിടാനും പൂർത്തിയാകുമ്പോൾ അവ നീക്കം ചെയ്യാനും കഴിയും. മറ്റൊരു ഡിവൈസുമായി നിങ്ങൾക്ക് പങ്കിടാൻ കഴിയുന്ന ചില ക്രമീകരണങ്ങളിൽ ഇവ ഉൾപ്പെടുന്നു:

  • സൂം

  • ഹോവർ ടെക്സ്റ്റും ഹോവർ ടൈപ്പിങ്ങും

  • ഡിസ്പ്ലേയും ടെക്സ്റ്റും

  • VoiceOver

  • ടച്ച് അക്കോമഡേഷനുകൾ

  • വായിക്കൂ, പറയൂ

  • പൂർണ കീബോർഡ് ആക്സസ്

  • തത്സമയ സംസാരം

  • സംഗീത ഹാപ്റ്റിക്സ്

  • ഓഡിയോയും വിഷ്വലും

  • ടോപ്പ് ബട്ടണും ഹോം ബട്ടണും

കുറിപ്പ്: പങ്കിടൽ സെഷനിൽ നിങ്ങളുടെ ആക്സസബിലിറ്റി ക്രമീകരണങ്ങൾ മാത്രമേ മറ്റേ ഡിവൈസുമായി പങ്കിടൂ.

ഡാനിയുടെ iPhone ആക്സസബിലിറ്റി ക്രമീകരണങ്ങൾ പങ്കിടാൻ അഭ്യർഥിക്കുന്നു എന്ന അറിയിപ്പ് കാണിക്കുന്ന ഒരു iPad.

മറ്റൊരു ഡിവൈസുമായി നിങ്ങളുടെ ആക്സസബിലിറ്റി ക്രമീകരണങ്ങൾ പങ്കിടൂ

  1. നിങ്ങളുടെ iPad-ലെ ക്രമീകരണം ആപ്പിലേക്ക് പോകൂ.

  2. ‘ആക്സസബിലിറ്റി’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ആക്സസബിലിറ്റി ക്രമീകരണങ്ങൾ പങ്കിടൂ’ ടാപ്പ് ചെയ്യൂ. (നിങ്ങൾക്ക് താഴേക്ക് സ്ക്രോൾ ചെയ്യേണ്ടിവന്നേക്കാം.)

  3. ‘ആക്സസബിലിറ്റി ക്രമീകരണങ്ങൾ പങ്കിടൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘തുടരൂ’ ടാപ്പ് ചെയ്യൂ.

  4. രണ്ട് ഡിവൈസുകളിലും Bluetooth, Wi-Fi എന്നിവ ഓണാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കൂ, തുടർന്ന് ഇനിപ്പറയുന്നവയിൽ ഒന്ന് ചെയ്യൂ:

    • ഒരു ഡിവൈസ് സെലക്റ്റ് ചെയ്യാൻ: നിങ്ങളുടെ കോൺടാക്റ്റുകളിലെ ഒരു ഡിവൈസിലോ അല്ലെങ്കിൽ നിങ്ങളുടെ iCloud അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്തിരിക്കുന്ന ഒരു ഡിവൈസിലോ ടാപ്പ് ചെയ്യൂ.

    • നിങ്ങളുടെ iPad മറ്റൊരു ഡിവൈസിലേക്ക് കൊണ്ടുവരാൻ: ആറ് അക്ക കോഡ് സൃഷ്ടിക്കുന്നതിന് ‘സമീപത്തുള്ള ആളുകളെ തിരയൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് മൂന്ന് വിരലുകൾ ഉപയോഗിച്ച് മറ്റേ ഡിവൈസിലെ സ്ക്രീനിൽ ടാപ്പ് ചെയ്ത് പിടിക്കൂ. നിങ്ങളുടെ ഡിവൈസിൽ കോഡ് നൽകിയതിന് ശേഷം ഡിവൈസിന്റെ പേര് സെലക്റ്റ് ചെയ്യൂ.

      കുറിപ്പ്: ആറ് അക്ക കോഡ് ഉച്ചത്തിൽ കേൾക്കാൻ, മൂന്ന് വിരലുകൾ ഉപയോഗിച്ച് മറ്റേ ഡിവൈസിലെ സ്ക്രീൻ ടാപ്പ് ചെയ്ത് പിടിക്കുന്നത് തുടരൂ.

  5. നിങ്ങളുടെ ആക്സസബിലിറ്റി ക്രമീകരണങ്ങൾ പങ്കിടാനുള്ള നിങ്ങളുടെ അഭ്യർഥന സ്വീകരിക്കാൻ മറ്റേ ഡിവൈസിൽ താഴെപ്പറയുന്നവയിൽ ഒന്ന് ചെയ്യൂ:

    • ‘സ്വീകരിക്കൂ’ ടാപ്പ് ചെയ്യൂ.

    • മൂന്ന് വിരലുകൾ ഉപയോഗിച്ച് മറ്റേ ഡിവൈസിലെ സ്ക്രീൻ ടാപ്പ് ചെയ്ത് പിടിക്കുന്നത് തുടരൂ.

  6. നിങ്ങളുടെ ആക്സസബിലിറ്റി ക്രമീകരണങ്ങൾ ഉപയോഗിച്ച് മറ്റേ ഡിവൈസ് ഉപയോഗിക്കാൻ തുടങ്ങൂ.

  7. നിങ്ങൾ ഡിവൈസ് ഉപയോഗിക്കുന്നത് പൂർത്തിയാക്കിക്കഴിഞ്ഞാൽ, താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • സ്റ്റാറ്റസ് ബാറിലെ ‘ആക്സസബിലിറ്റി ക്രമീകരണം പങ്കിടൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘പങ്കിടുന്നത് നിർത്തൂ’ ടാപ്പ് ചെയ്യൂ.

    • നിങ്ങളുടെ ഡിവൈസ് ലോക്ക് ചെയ്ത് സ്ലീപ്പ് മോഡിലേക്ക് പോകാൻ അനുവദിക്കൂ.

    • സൈഡ് അല്ലെങ്കിൽ ഹോം ബട്ടൺ മൂന്ന് തവണ ക്ലിക്ക് ചെയ്യൂ.

      കുറിപ്പ്: നിങ്ങൾ ആക്സസബിലിറ്റി ക്രമീകരണങ്ങൾ പങ്കിടുന്ന ഡിവൈസിൽ നിന്ന് 30 അടിയിൽ കൂടുതൽ അകലെയാണെങ്കിൽ, സെഷൻ ഓട്ടോമാറ്റിക്കായി അവസാനിക്കും.

നിങ്ങൾക്ക് നിങ്ങളുടെ കൺട്രോൾ സെന്ററിലേക്ക് ‘ആക്സസബിലിറ്റി പങ്കിടൂ’ ക്രമീകരണങ്ങൾ ചേർക്കാനും കൺട്രോൾ സെന്ററിൽ നിന്ന് നേരിട്ട് പങ്കിടൽ തുടങ്ങാനും കഴിയും. കൺട്രോളുകൾ ഇഷ്ടാനുസൃതമാക്കൂ കാണൂ.

നിങ്ങളുടെ ‘ആക്സസബിലിറ്റി പങ്കിടൂ’ ക്രമീകരണം iCloud-ലേക്ക് സിങ്ക് ചെയ്യൂ

നിങ്ങൾ വ്യത്യസ്ത ഡിവൈസുകളിൽ വ്യത്യസ്ത ആക്സസബിലിറ്റി ക്രമീകരണങ്ങളാണ് ഉപയോഗിക്കുന്നതെങ്കിൽ, വ്യത്യസ്ത ഡിവൈസുകൾക്കിടയിൽ ആക്സസബിലിറ്റി ക്രമീകരണങ്ങൾ പങ്കിടുമ്പോൾ അവ ലഭ്യമാകുന്ന തരത്തിൽ നിങ്ങളുടെ മുൻഗണനകൾ iCloud-ലേക്ക് സിങ്ക് ചെയ്യാം. ഉദാഹരണത്തിന്, നിങ്ങൾ നിങ്ങളുടെ iPad ക്രമീകരണങ്ങൾ സിങ്ക് ചെയ്യുകയും പിന്നീട് മറ്റൊരു iPad-മായി പങ്കിടാൻ നിങ്ങളുടെ iPhone ഉപയോഗിക്കുകയും ചെയ്താൽ, നിങ്ങളുടെ iPad ആക്സസബിലിറ്റി മുൻഗണനകൾ ഉപയോഗിക്കാനാകും.

  1. നിങ്ങളുടെ iPad-ലെ ക്രമീകരണം ആപ്പിലേക്ക് പോകൂ.

  2. ‘ആക്സസബിലിറ്റി’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ആക്സസബിലിറ്റി ക്രമീകരണങ്ങൾ പങ്കിടൂ’ ടാപ്പ് ചെയ്യൂ. (നിങ്ങൾക്ക് താഴേക്ക് സ്ക്രോൾ ചെയ്യേണ്ടിവന്നേക്കാം.)

  3. ‘iCloud-ലേക്ക് സിങ്ക് ചെയ്യൂ’ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.