ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ വോയ്സ് മെമോകളിലുള്ള ഒരു റെക്കോർഡിങ് എഡിറ്റ് ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്യൂ

എഡിറ്റിങ് ടൂളുകൾ ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ റെക്കോർഡിങ്ങുകൾ മികച്ചതാക്കാം. ഭാഗങ്ങൾ നീക്കം ചെയ്യൂ, ഭാഗങ്ങളിൽ റെക്കോർഡ് ചെയ്യൂ, അല്ലെങ്കിൽ ഒരു മുഴുവൻ റെക്കോർഡിങ്ങും പകരംവയ്ക്കൂ.

ഒരു വോയ്സ് റെക്കോർഡിങ് എഡിറ്റ് ചെയ്യൂ

  1. നിങ്ങളുടെ iPad-ലെ വോയ്സ് മെമോ ആപ്പിലേക്ക് പോകൂ.

  2. റെക്കോർഡിങ്ങുകളുടെ ലിസ്റ്റിൽ, നിങ്ങൾക്ക് എഡിറ്റ് ചെയ്യേണ്ട റെക്കോർഡിങ്ങിൽ ടാപ്പ് ചെയ്തതിന് ശേഷം മുകളിൽ വലത് വശത്തുള്ള ‘എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

  3. മുകളിൽ വലതുഭാഗത്ത് ‘ട്രിം ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്ത്, നിങ്ങൾ സൂക്ഷിക്കാനോ ഡിലീറ്റ് ചെയ്യാനോ ആഗ്രഹിക്കുന്ന വിഭാഗം ഉൾപ്പെടുത്തുന്നതിന് മഞ്ഞ ട്രിം ഹാൻഡിലുകൾ വലിക്കൂ.

    കൂടുതൽ കൃത്യമായ എഡിറ്റിങ്ങിനായി വേവ്ഫോമിൽ സൂം ഇൻ ചെയ്യാൻ നിങ്ങൾക്ക് നുള്ളി അകറ്റാം.

    നിങ്ങളുടെ സെലക്ഷൻ പരിശോധിക്കാൻ ‘പ്ലേ ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  4. ‘സെലക്ഷൻ’ നിലനിർത്താൻ (കൂടാതെ ബാക്കിയുള്ള റെക്കോർഡിങ് ഡിലീറ്റ് ചെയ്യാൻ), ‘ട്രിം ചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്യൂ, അല്ലെങ്കിൽ സെലക്ഷൻ ഡിലീറ്റ് ചെയ്യാൻ ‘ഡിലീറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

  5. ’പ്രയോഗിക്കൂ’ എന്നതിൽ ടാപ്പ് ചെയ്യൂ, അതിനുശേഷം ‘കഴിഞ്ഞു’ എന്നതിൽ ടാപ്പ് ചെയ്യൂ.

  6. ഒറിജിനൽ റെക്കോർഡിംഗ് തിരുത്തിയെഴുതാൻ ‘റെക്കോർഡിങ് സേവ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, അല്ലെങ്കിൽ എഡിറ്റ് ചെയ്ത പതിപ്പ് ഒരു പുതിയ റെക്കോർഡിങ്ങായി സേവ് ചെയ്യുന്നതിന് (ഒറിജിനൽ അതേപടി നിലനിർത്തുന്നു) ‘പുതിയ റെക്കോർഡിങ്ങായി സേവ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

ഒരു റെക്കോർഡിങ്ങിനെ പകരംവയ്ക്കൂ

  1. നിങ്ങളുടെ iPad-ലെ വോയ്സ് മെമോ ആപ്പിലേക്ക് പോകൂ.

  2. റെക്കോർഡിങ്ങുകളുടെ ലിസ്റ്റിൽ, നിങ്ങൾക്ക് പകരംവയ്ക്കേണ്ട റെക്കോർഡിങ്ങിൽ ടാപ്പ് ചെയ്തതിന് ശേഷം മുകളിൽ വലത് വശത്തുള്ള ‘എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

  3. പുതിയ ഓഡിയോ റെക്കോർഡിങ് ആരംഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നിടത്ത് പ്ലേഹെഡ് സ്ഥാപിക്കാൻ വേവ്ഫോം വലിക്കൂ.

    കൂടുതൽ കൃത്യമായ പ്ലേസ്മെന്റിനായി വേവ്ഫോമിൽ സൂം ഇൻ ചെയ്യാൻ നിങ്ങൾക്ക് നുള്ളി അകറ്റാം.

  4. റെക്കോർഡിങ് ആരംഭിക്കാൻ ‘പകരംവയ്ക്കൂ’എന്നതിൽ ടാപ്പ് ചെയ്യൂ (നിങ്ങൾ റെക്കോർഡ് ചെയ്യുമ്പോൾ വേവ്ഫോം ചുവപ്പായി മാറുന്നു).

    പോസ് ചെയ്യാൻ ‘പോസ് ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ; തുടരാൻ ‘റെസ്യൂം ചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

  5. നിങ്ങളുടെ റെക്കോർഡിങ് പരിശോധിക്കാൻ ‘പ്ലേ ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  6. ‘കഴിഞ്ഞു’ എന്നതിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ഒറിജിനൽ റെക്കോർഡിങ്ങിനെ പകരംവയ്ക്കാൻ ‘റെക്കോർഡിങ് സേവ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, അല്ലെങ്കിൽ മാറ്റങ്ങൾ ഒരു പുതിയ റെക്കോർഡിങ്ങായി സേവ് ചെയ്യുന്നതിന് (ഒറിജിനൽ അതേപടി നിലനിർത്തുന്നു) ’പുതിയ റെക്കോർഡിങ്ങായി സേവ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

ഒരു റെക്കോർഡിങ് ഡിലീറ്റ് ചെയ്യൂ

  1. നിങ്ങളുടെ iPad-ലെ വോയ്സ് മെമോ ആപ്പിലേക്ക് പോകൂ.

  2. താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • റെക്കോർഡിങ്ങുകളുടെ ലിസ്റ്റിൽ, നിങ്ങൾക്ക് ഡിലീറ്റ് ചെയ്യേണ്ട റെക്കോർഡിങ്ങിൽ ടാപ്പ് ചെയ്തതിന് ശേഷം ഡിലീറ്റ് ബട്ടൺ ടാപ്പ് ചെയ്യൂ.

    • റെക്കോർഡിങ്ങുകളുടെ ലിസ്റ്റിന് മുകളിൽ ‘എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്ത്, ഒന്നോ അതിലധികമോ റെക്കോർഡിങ്ങുകൾ സെലക്റ്റ് ചെയ്തതിന് ശേഷം ‘ഡിലീറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

ഡിലീറ്റ് ചെയ്ത റെക്കോർഡിങ്ങുകൾ ‘അടുത്തിടെ ഡിലീറ്റ് ചെയ്തവ’ എന്ന ഫോൾഡറിലേക്ക് നീങ്ങുന്നു, അവിടെ അവ ഡിഫൾട്ട് ആയി 30 ദിവസത്തേക്ക് സൂക്ഷിക്കപ്പെടുന്നു. ഇല്ലാതാക്കിയ റെക്കോർഡിങ്ങുകൾ എത്രത്തോളം സൂക്ഷിക്കണമെന്നത് മാറ്റാൻ, ക്രമീകരണം > വോയ്സ് മെമോകൾ > ഡിലീറ്റ് ചെയ്തത് മായ്ക്കൂ എന്നതിലേക്ക് പോയി ഒരു ഓപ്ഷൻ സെലക്റ്റ് ചെയ്യൂ.

ഡിലീറ്റ് ചെയ്ത ഒരു റെക്കോർഡിങ് റിക്കവർ ചെയ്യുകയോ മായ്ക്കുകയോ ചെയ്യൂ

  1. നിങ്ങളുടെ iPad-ലെ വോയ്സ് മെമോ ആപ്പിലേക്ക് പോകൂ.

  2. ‘അടുത്തിടെ ഡിലീറ്റ് ചെയ്തവ’ ഫോൾഡറിൽ ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങൾ റിക്കവർ ചെയ്യാനോ മായ്ക്കാനോ ആഗ്രഹിക്കുന്ന റെക്കോർഡിങ്ങിൽ ടാപ്പ് ചെയ്യൂ.

  3. താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • സെലക്റ്റ് ചെയ്ത റെക്കോർഡിങ് റിക്കവർ ചെയ്യാൻ: ‘റിക്കവർ ചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

    • സെലക്റ്റ് ചെയ്ത റെക്കോർഡിങ് ഡിലീറ്റ് ചെയ്യാൻ: ‘ഡിലീറ്റ് ചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

    • ‘അടുത്തിടെ ഡിലീറ്റ് ചെയ്തവ’ ഫോൾഡറിലെ എല്ലാം റിക്കവർ ചെയ്യാൻ: ’അടുത്തിടെ ഡിലീറ്റ് ചെയ്തവ’ ലിസ്റ്റിനു മുകളിൽ ‘എഡിറ്റ് ചെയ്യൂ’എന്നതിൽ ടാപ്പ് ചെയ്യൂ, എന്നിട്ട് ’എല്ലാം റിക്കവർ ചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

    • ‘അടുത്തിടെ ഡിലീറ്റ് ചെയ്തവ’ ഫോൾഡറിലെ എല്ലാം ഡിലീറ്റ് ചെയ്യാൻ: ’അടുത്തിടെ ഡിലീറ്റ് ചെയ്തവ’ ലിസ്റ്റിനു മുകളിൽ ‘എഡിറ്റ് ചെയ്യൂ’എന്നതിൽ ടാപ്പ് ചെയ്യൂ, എന്നിട്ട് ’എല്ലാം ഡിലീറ്റ് ചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.