ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുകയും പങ്കിടുകയും ചെയ്യൂ

ഒരു സംഭാഷണത്തിൽ നിങ്ങൾക്ക് ഒന്നോ അതിലധികമോ ടെക്സ്റ്റ് സന്ദേശങ്ങൾ മറ്റൊരു സ്വീകർത്താവിന് ഫോർവേഡ് ചെയ്യാം.

  1. നിങ്ങളുടെ iPad-ലെ സന്ദേശങ്ങൾ ആപ്പിലേക്ക് പോകൂ.

  2. നിങ്ങൾ ഫോർവേഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു സന്ദേശ ബബിൾ തൊട്ടുപിടിക്കൂ, എന്നിട്ട് ‘കൂടുതൽ’ ടാപ്പ് ചെയ്യൂ.

  3. ഫോർവേഡ് ചെയ്യാനായി ഒന്നോ അതിലധികമോ സന്ദേശങ്ങൾ സെലക്റ്റ് ചെയ്യാൻ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ഫോർവേഡ്’ ബട്ടൺ ടാപ്പ് ചെയ്യൂ.

  4. സ്വീകർത്താക്കളെ നൽകൂ, എന്നിട്ട് അയയ്ക്കൂ ബട്ടൺ ടാപ്പ് ചെയ്യൂ.

നുറുങ്ങ്: ഒരു സംഭാഷണത്തിൽ കാണുന്നതുപോലെ സന്ദേശ ബബിളുകളും ടൈംസ്റ്റാമ്പുകളും കാണിക്കാൻ, സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുന്നതിനുപകരം അറ്റാച്ച് ചെയ്ത ഇമേജായി സ്ക്രീൻഷോട്ട് അയയ്ക്കൂ.

മറ്റ് ഡിവൈസുകളിൽ നിങ്ങളുടെ സന്ദേശങ്ങൾ പങ്കിടാൻ, iCloud യൂസർ ഗൈഡിലെ നിങ്ങളുടെ എല്ലാ ഡിവൈസുകളിലും സന്ദേശങ്ങൾക്കായി iCloud സജ്ജീകരിക്കൂ എന്നത് കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.