iPad-ലെ സ്ക്രീൻ കാപ്ചർ ക്രമീകരണങ്ങൾ മാറ്റൂ

ക്രമീകരണത്തിൽ, നിങ്ങളുടെ iPad-ലെ സ്ക്രീൻഷോട്ടുകളും സ്ക്രീൻ റെക്കോർഡിങ്ങുകളും എങ്ങനെ പ്രവർത്തിക്കണമെന്നത് നിങ്ങൾക്ക് ഇഷ്ടാനുസൃതമാക്കാം.

സ്ക്രീന്ഷോട്ടുകൾ ലഘുചിത്രങ്ങളായി പ്രിവ്യൂ ചെയ്യൂ

നിങ്ങൾ ഒരു സ്ക്രീൻഷോട്ട് എടുത്തതിന് ശേഷം, അത് ഡിഫോൾട്ടായി ഫുൾ സ്ക്രീനിൽ ദൃശ്യമാകും. താഴെ ഇടത് കോണിലുള്ള ഒരു താൽക്കാലിക ലഘുചിത്ര പ്രിവ്യൂവാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നതെങ്കിൽ, താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്യൂ:

  1. നിങ്ങളുടെ iPad-ലെ ക്രമീകരണം ആപ്പിലേക്ക് പോകൂ.

  2. ‘പൊതുവായവ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘സ്ക്രീൻ കാപ്ചർ’ ടാപ്പ് ചെയ്യൂ.

  3. ഫുൾസ്ക്രീൻ പ്രിവ്യൂകൾ ഓഫാക്കൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.