ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ൽ Dolby Atmos ഉപയോഗിച്ച് സ്പേഷ്യൽ ഓഡിയോയിൽ സംഗീതം പ്ലേ ചെയ്യൂ

നിങ്ങൾ Apple Music സബ്സ്ക്രൈബ് ചെയ്യുകയാണെങ്കിൽ സ്റ്റീരിയോ ഹെഡ്ഫോണുകളിലും സ്പീക്കറുകളിലും അല്ലെങ്കിൽ Dolby Atmos-ന് അനുയോജ്യതയുള്ള റിസീവറുകളിലും ലയനാത്മകമായ, ത്രിമാന (സ്പേഷ്യൽ) ഓഡിയോ അനുഭവം സൃഷ്ടിക്കുന്ന Dolby Atmos-ൽ നിങ്ങൾക്ക് ലഭ്യമായ ട്രാക്കുകൾ പ്ലേ ചെയ്യാം.

Dolby Atmos-ൽ ലഭ്യമായ ആൽബങ്ങൾക്ക് അടുത്തായി Dolby ഐക്കൺ ഉണ്ട്. Dolby Atmos-ൽ ഒരു ട്രാക്ക് പ്ലേ ചെയ്യുകയാണെങ്കിൽ, ‘ഇപ്പോൾ പ്ലേ ചെയ്യുന്നത്’ സ്ക്രീനിലും ഐക്കൺ ദൃശ്യമാകും.

കുറിപ്പ്: Apple Music, Dolby Atmos എന്നിവ എല്ലാ രാജ്യങ്ങളിലും പ്രദേശങ്ങളിലും ലഭ്യമല്ല. Apple മീഡിയ സേവനങ്ങളുടെ ലഭ്യത എന്ന Apple പിന്തുണാ ലേഖനം കാണൂ.

‘ഇപ്പോൾ പ്ലേ ചെയ്യുന്നത്’ സ്ക്രീൻ പ്ലേ ചെയ്യുന്ന ട്രാക്കിനുള്ള Dolby Atmos ഐക്കൺ കാണിക്കുന്നു.

Dolby Atmos ഓണാക്കൂ

  1. ക്രമീകരണം  > ആപ്പുകൾ > സംഗീതം എന്നതിലേക്ക് പോകൂ.

  2. Dolby Atmos ടാപ്പ് ചെയ്യൂ, തുടർന്ന് ഓട്ടോമാറ്റിക് അല്ലെങ്കിൽ ‘എപ്പോഴും ഓൺ’ തിരഞ്ഞെടുക്കൂ.

    • ഓട്ടോമാറ്റിക്: iPad അനുയോജ്യതയുള്ള ഹെഡ്ഫോണുകളായ AirPods 3, AirPods Pro, അല്ലെങ്കിൽ AirPods Max എന്നിവയിലേക്കോ Dolby Atmos-ന് അനുയോജ്യതയുള്ള സ്പീക്കറുകളിലേക്കോ റിസീവറുകളിലേക്കോ കണക്റ്റ് ചെയ്യുമ്പോഴെല്ലാം Dolby Atmos പ്ലേ ചെയ്യുന്നു.

    • എപ്പോഴും ഓണാണ്: ഏതെങ്കിലും ഹെഡ്ഫോണുകളിലോ സ്പീക്കറുകളിലോ Dolby Atmos പ്ലേ ചെയ്യൂ. iPad-ൽ കണക്റ്റ് ചെയ്തിരിക്കുന്ന ഏതെങ്കിലും ഹെഡ്ഫോണുകളിലോ സ്പീക്കറുകളിലോ Dolby Atmos ട്രാക്കുകൾ പ്ലേ ചെയ്യാൻ സംഗീതം ആപ്പ് ശ്രമിക്കും.

Dolby Atmos ഏത് ഹെഡ്ഫോണുകളിലും പ്ലേ ചെയ്യും, എന്നാൽ എല്ലാ സ്പീക്കറുകളും ഉദ്ദേശിച്ചതുപോലെ Dolby Atmos പ്ലേ ചെയ്യില്ല.

iPad-ലെ സ്പേഷ്യൽ ഓഡിയോയും ഹെഡ് ട്രാക്കിങ്ങും നിയന്ത്രിക്കൂ

AirPods 3, AirPods Pro അല്ലെങ്കിൽ AirPods Max എന്നിവ ഉപയോഗിച്ച് നിങ്ങളുടെ iPad-ൽ പിന്തുണയ്ക്കുന്ന സംഗീതം പ്ലേ ചെയ്യുമ്പോൾ, നിങ്ങളെ വലംവെക്കുന്ന ശബ്ദത്തോട് കൂടിയ ലയനാത്മകമായ, തിയേറ്റർ സമാന അന്തരീക്ഷം സൃഷ്ടിക്കാൻ സ്പേഷ്യൽ ഓഡിയോയും ഹെഡ് ട്രാക്കിങ്ങും ഉപയോഗിക്കാം. കൺട്രോൾ സെന്ററിൽ സ്പേഷ്യൽ ഓഡിയോയും ഹെഡ് ട്രാക്കിങ്ങും നിയന്ത്രിക്കാൻ ഈ ഘട്ടങ്ങൾ പിന്തുടരൂ.

  1. നിങ്ങളുടെ AirPods ധരിക്കൂ, തുടർന്ന് കൺട്രോൾ സെന്റർ തുറക്കൂ.

  2. വോള്യം കൺട്രോൾ തൊട്ടുപിടിക്കൂ, തുടർന്ന് താഴെ വലത് വശത്തുള്ള സ്പേഷ്യൽ ഓഡിയോ ടാപ്പ് ചെയ്യൂ.

  3. താഴെ പറയുന്നവയിൽ ഒരെണ്ണം ടാപ്പ് ചെയ്യൂ:

    • ഓഫ് ചെയ്യൂ: സ്പേഷ്യൽ ഓഡിയോയും ഹെഡ് ട്രാക്കിങ്ങും ഓഫാക്കുന്നു.

    • ഫിക്സഡ്: ഹെഡ് ട്രാക്കിങ് ഇല്ലാതെ സ്പേഷ്യൽ ഓഡിയോ ഓണാക്കുന്നു.

    • ഹെഡ് ട്രാക്ക് ചെയ്തത്: സ്പേഷ്യൽ ഓഡിയോയും ഹെഡ് ട്രാക്കിങ്ങും ഓണാക്കുന്നു. നിങ്ങളുടെ തലയുടെ ചലനം പിന്തുടരാൻ ഈ ക്രമീകരണം ശബ്ദത്തെ അനുവദിക്കുന്നു.

അടുത്ത തവണ നിങ്ങൾ ആ ആപ്പ് ഉപയോഗിക്കുമ്പോൾ നിങ്ങൾ തിരഞ്ഞെടുക്കുന്ന ക്രമീകരണങ്ങൾ സേവ് ചെയ്യപ്പെടുകയും ഓട്ടോമാറ്റിക്കായി പ്രയോഗിക്കപ്പെടുകയും ചെയ്യും. ഉദാഹരണത്തിന്, Apple Music-ൽ ഒരു പാട്ട് കേൾക്കുമ്പോൾ നിങ്ങൾ ‘ഫിക്സ്ഡ്’ ടാപ്പ് ചെയ്താൽ, അടുത്ത തവണ Apple Music-ൽ ഒരു ഗാനം പ്ലേ ചെയ്യുമ്പോൾ ‘ഫിക്സ്ഡ്’ ക്രമീകരണം ഓട്ടോമാറ്റിക്കായി ഉപയോഗിക്കും.

കുറിപ്പ്: നിങ്ങളുടെ iPad-ലെ എല്ലാ ആപ്പുകൾക്കുമുള്ള ഹെഡ് ട്രാക്കിങ് ഡിസേബിൾ ചെയ്യാൻ, ക്രമീകരണം  > ആക്സസബിലിറ്റി > AirPods എന്നതിലേക്ക് പോകൂ, നിങ്ങളുടെ AirPods ടാപ്പ് ചെയ്യൂ, തുടർന്ന് ‘iPad പിന്തുടരൂ’ ഓഫ് ചെയ്യൂ.

Dolby Atmos-ൽ ഗാനങ്ങൾ ഡൗൺലോഡ് ചെയ്യൂ

  1. ക്രമീകരണം  > ആപ്പുകൾ > സംഗീതം എന്നതിലേക്ക് പോകൂ.

  2. Dolby Atmos-ൽ ‘ഡൗൺലോഡ് ചെയ്യൂ’ ഓണാക്കൂ.

കൂടുതൽ വിവരങ്ങൾക്ക്, Apple Music-ലെ Dolby Atmos-നൊപ്പം സ്പേഷ്യൽ ഓഡിയോയെക്കുറിച്ച് എന്ന Apple പിന്തുണാ ലേഖനം കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.