ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ ’സ്റ്റോക്ക്സി’ൽ ബിസിനസ് വാർത്തകൾ വായിക്കൂ

സ്റ്റോക്ക്സ് ആപ്പിൽ, വിപണിയെ നയിക്കുന്ന ബിസിനസ് വാർത്തകൾ നിങ്ങൾക്ക് വായിക്കാം. Apple News ലഭ്യമായ രാജ്യങ്ങളിൽ, Apple News എഡിറ്റർമാർ സെലക്റ്റ് ചെയ്ത സ്റ്റോറികളും Apple News+ എന്നതിൽ നിന്നുള്ള സ്റ്റോറികളും നിങ്ങൾക്ക് കാണാം.

Apple News+ നെ കുറിച്ച് കൂടുതൽ അറിയാൻ, Apple News+ സബ്സ്ക്രൈബ് ചെയ്യൂ എന്നത് കാണൂ.

കുറിപ്പ്: Apple News, Apple News+ എന്നിവ എല്ലാ രാജ്യങ്ങളിലും പ്രദേശങ്ങളിലും ലഭ്യമല്ല. Apple മീഡിയ സേവനങ്ങളുടെ ലഭ്യത എന്ന Apple പിന്തുണ ലേഖനം കാണൂ.

‘സ്റ്റോക്ക്സ്’ ആപ്പിലെ Apple News-ൽ നിന്നുള്ള ബിസിനസ് സംബന്ധിയായ ഒരു ലേഖനം. ലേഖനത്തിന്റെ മുകളിൽ ഇടത് കോണിൽ ഉള്ളത് നിർദേശിച്ച മറ്റ് സ്റ്റോറികളിലേക്ക് മടങ്ങാനുള്ള ‘പിന്നിലേക്ക്’ ബട്ടൺ ആണ്. മുകളിൽ വലത് കോണിൽ ടെക്സ്റ്റ് വലിപ്പം, പങ്കിടൂ, സേവ് ചെയ്യൂ, കൂടുതൽ പ്രവർത്തനങ്ങൾ എന്നീ ബട്ടണുകൾ.

ഒരു സ്റ്റോറി വായിക്കൂ

  1. നിങ്ങളുടെ iPad-ലെ സ്റ്റോക്ക്സ് ആപ്പിലേക്ക് പോകൂ.

  2. സ്റ്റോറികൾ കാണുന്നതിന് ‘ബിസിനസ്സ് വാർത്തകളി’ലോ ‘മുൻനിര സ്റ്റോറികളി’ലോ സ്വൈപ്പ് ചെയ്യൂ, അല്ലെങ്കിൽ ബന്ധപ്പെട്ട സ്റ്റോറികൾ ബ്രൗസ് ചെയ്യുന്നതിന് നിങ്ങളുടെ വാച്ച്ലിസ്റ്റിലെ ഒരു സിംബലിൽ ടാപ്പ് ചെയ്യൂ. ‘എന്റെ സിംബലുകൾ’ വാച്ച്ലിസ്റ്റിൽ സിംബലുകൾ മാനേജ് ചെയ്യൂ കാണൂ.

  3. ഒരു സ്റ്റോറി വായിക്കാൻ അതിൽ ടാപ്പ് ചെയ്യൂ. ഒരു സ്റ്റോറി കാണുമ്പോൾ, താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • ‘സ്റ്റോക്ക്സി’ലെ നിങ്ങളുടെ ന്യൂസ്ഫീഡിലേക്ക് മടങ്ങാൻ: മുകളിൽ-ഇടത് കോണിലുള്ള ‘പിന്നിലേക്ക്’ ബട്ടൺ അല്ലെങ്കിൽ ‘പൂർത്തിയായി’ ടാപ്പ് ചെയ്യൂ.

    • Apple News-ലെ പ്രസിദ്ധീകരണത്തിൽ നിന്നുള്ള കൂടുതൽ സ്റ്റോറികൾ കാണാൻ: സ്ക്രീനിന്റെ മുകളിലുള്ള പബ്ലിഷർ ലോഗോ ടാപ്പ് ചെയ്യൂ.

    • Apple News എന്നതിലേക്ക് സ്റ്റോറി സംരക്ഷിക്കൂ: ബുക്ക്മാർക്ക് ബട്ടൺ ടാപ്പ് ചെയ്യൂ.

      കുറിപ്പ്: Apple News-ൽ സ്റ്റോറികൾ സേവ് ചെയ്യുന്നതിന്, നിങ്ങൾ നിങ്ങളുടെ Apple അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്തെന്ന് ഉറപ്പാക്കി, ക്രമീകരണം  > [നിങ്ങളുടെ പേര്] > iCloud എന്നതിലേക്ക് പോയി, ‘iCloud-ൽ സേവ് ചെയ്തവ’ എന്നതിന് അടുത്തായുള്ള ‘എല്ലാം കാണൂ’ എന്നതിൽ ടാപ്പ് ചെയ്തതിന് ശേഷം News ഓണാക്കൂ.

    • ടെക്സ്റ്റ് വലിപ്പം മാറ്റൂ: ടെക്സ്റ്റ് വലിപ്പം ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് സ്റ്റോറിയിലെ ടെക്സ്റ്റ് വലിപ്പം മാറ്റാൻ ചെറുതോ വലുതോ ആയ അക്ഷരത്തിൽ ടാപ്പ് ചെയ്യൂ. ടെക്സ്റ്റ് വലിപ്പം ബട്ടൺ കാണുന്നില്ലെങ്കിൽ, ‘കൂടുതൽ പ്രവർത്തനങ്ങൾ’ ബട്ടൺ ടാപ്പ് ചെയ്ത്, ടെക്സ്റ്റ് വലിപ്പം ടാപ്പ് ചെയ്യൂ.

    • സ്റ്റോറി പങ്കിടൂ: ‘പങ്കിടൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് സന്ദേശങ്ങൾ അല്ലെങ്കിൽ Mail പോലുള്ള ഒരു ‘പങ്കിടൽ’ ഓപ്ഷൻ തിരഞ്ഞെടുക്കൂ.

    Apple News-ൽ നിങ്ങൾ ബ്ലോക്ക് ചെയ്ത പബ്ലിക്കേഷനുകളിൽ നിന്നുള്ള സ്റ്റോറികൾ ന്യൂസ്ഫീഡിൽ ദൃശ്യമാകില്ല. നിങ്ങൾക്കായി മാത്രം തിരഞ്ഞെടുത്ത ന്യൂസ് സ്റ്റോറികൾ കാണൂ എന്നത് കാണൂ.

ശുപാർശകൾ മായ്ക്കൂ

നിങ്ങൾ മുൻപ് വായിച്ച കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് സ്റ്റോക്ക്സ് ആപ്പ് സ്റ്റോറികൾ ശുപാർശ ചെയ്യുന്നത്. നിങ്ങൾക്ക് ഈ വിവരങ്ങൾ മായ്ക്കാം.

  1. നിങ്ങളുടെ iPad-ലെ സ്റ്റോക്ക്സ് ആപ്പിലേക്ക് പോകൂ.

  2. ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ശുപാർശ ചെയ്യുന്ന ഡാറ്റ മായ്ക്കൂ’ ടാപ്പ് ചെയ്യൂ.

കുറിപ്പ്: Apple News, Apple News+ എന്നിവ എല്ലാ രാജ്യങ്ങളിലും പ്രദേശങ്ങളിലും ലഭ്യമല്ല. Apple മീഡിയ സേവനങ്ങളുടെ ലഭ്യത എന്ന Apple പിന്തുണ ലേഖനം കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.