ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ Safari-യിൽ ഒരു വെബ്സൈറ്റിനെ പ്രിയപ്പെട്ടതായി ബുക്ക്മാർക്ക് ചെയ്യൂ

നിങ്ങൾക്ക് ‘പ്രിയപ്പെട്ടവ’യിലേക്ക് വെബ്സൈറ്റുകൾ ചേർക്കാനും പ്രിയപ്പെട്ടവ എഡിറ്റ് ചെയ്യാനും ‘പ്രിയപ്പെട്ടവ’ ബാർ കാണിക്കാനുമാകും.

ഒരു തുറന്ന വെബ്പേജ്. AirDrop, സന്ദേശങ്ങൾ, Mail, കുറിപ്പുകൾ, കോപ്പി, ബുക്ക്മാർക്കുകളിലേക്ക് ചേർക്കൂ, വായനാ ലിസ്റ്റിലേക്ക് ചേർക്കൂ, എന്നിവയും മറ്റുമുള്ള ഓപ്ഷനുകൾ കാണിക്കുന്ന ‘പങ്കിടൂ’ ബട്ടൺ ടാപ്പ് ചെയ്തിരിക്കുന്നു.

പ്രിയപ്പെട്ടവ’യിലേക്ക് ഒരു വെബ്സൈറ്റ് ചേർക്കൂ

  1. നിങ്ങളുടെ iPad-ലെ Safari ആപ്പിലേക്ക് പോകൂ.

  2. വെബ്സൈറ്റിലേക്ക് പോകൂ.

  3. തിരയൽ ഫീൽഡിന്റെ വശത്തുള്ള ‘പങ്കിടൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ’പ്രിയപ്പെട്ടവയിലേക്ക് ചേർക്കൂ’ ടാപ്പ് ചെയ്യൂ.

പ്രിയപ്പെട്ടവ എഡിറ്റ് ചെയ്യൂ

  1. നിങ്ങളുടെ iPad-ലെ Safari ആപ്പിലേക്ക് പോകൂ.

  2. സൈഡ്ബാർ കാണിക്കൂ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ബുക്ക്മാർക്കുകൾ’ (സേവ് ചെയ്തതിന് താഴെ) ടാപ്പ് ചെയ്യൂ.

    അടുത്തിടെ സേവ് ചെയ്ത ബുക്ക്മാർക്കുകൾ, പ്രിയപ്പെട്ടവ, വായനാ ലിസ്റ്റ് ഇനങ്ങൾ എന്നിവ സൈഡ്ബാറിന്റെ മുകളിൽ ദൃശ്യമാകും. ഏറ്റവും പുതിയത് ഇടതുവശത്താണ്, മറ്റുള്ളവയിൽ നിങ്ങൾക്ക് സ്ക്രോൾ ചെയ്യാം. കോപ്പി ചെയ്യാനോ, തുറക്കാനോ, എഡിറ്റ് ചെയ്യാനോ, ഡിലീറ്റ് ചെയ്യാനോ പ്രിയപ്പെട്ട ഒന്നിൽ തൊട്ടുപിടിക്കൂ.

  3. ‘പ്രിയപ്പെട്ടവ’ ടാപ്പ് ചെയ്ത ശേഷം ഇവയിലേതെങ്കിലും ചെയ്യൂ:

    • ഒരു പ്രിയപ്പെട്ടത് ഡിലീറ്റ് ചെയ്യാൻ: പ്രിയപ്പെട്ടതിൽ തൊട്ടുപിടിച്ച് ‘ഡിലീറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

    • ഒരു പ്രിയപ്പെട്ടതിന്റെ പേര് മാറ്റാൻ: ‘പ്രിയപ്പെട്ടവ’ തൊട്ടുപിടിക്കൂ, ‘എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, ഒരു പുതിയ പേര് നൽകൂ, തുടർന്ന് ‘സേവ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

    • പ്രിയപ്പെട്ടവ പുനഃക്രമീകരിക്കാൻ: ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്ത് ‘ബുക്ക്മാർക്കുകൾ’ സെലക്റ്റ് ചെയ്യൂ, ‘പുനഃക്രമീകരിക്കൂ’ ബട്ടൺ തൊട്ടുപിടിക്കൂ, തുടർന്ന് പ്രിയപ്പെട്ടവ ഒരു പുതിയ സ്ഥലത്തേക്ക് വലിക്കൂ. നിങ്ങളുടെ പ്രിയപ്പെട്ടവയിലേക്ക് മടങ്ങാൻ ‘കഴിഞ്ഞു’ ബട്ടൺ ടാപ്പ് ചെയ്യൂ.

പ്രിയപ്പെട്ടവ ബാർ കാണിക്കൂ

  1. നിങ്ങളുടെ iPad-ലെ ക്രമീകരണം ആപ്പിലേക്ക് പോകൂ.

  2. ആപ്പുകൾ ടാപ്പ് ചെയ്യൂ, തുടർന്ന് Safari ടാപ്പ് ചെയ്യൂ.

  3. ’പ്രിയപ്പെട്ടവ ബാർ കാണിക്കൂ’ (‘പൊതുവായവ’യ്ക്ക് താഴെ) ഓണാക്കൂ.

‘പ്രിയപ്പെട്ടവ’ ബാറിലെ ഒരു വെബ്പേജിന് ഒരു ഐക്കൺ മാത്രം കാണിക്കൂ

  1. നിങ്ങളുടെ iPad-ലെ Safari ആപ്പിലേക്ക് പോകൂ.

  2. ‘പ്രിയപ്പെട്ടവ’ ബാറിലെ വെബ്പേജിൽ തൊട്ടുപിടിക്കൂ, തുടർന്ന് ‘എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

  3. ഷോ ടൈറ്റിൽ ഓഫ് ചെയ്ത്, ’സേവ് ചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

‘പ്രിയപ്പെട്ടവ’ ബാറിലെ എല്ലാ വെബ്പേജുകൾക്കും ഒരു ഐക്കൺ മാത്രം കാണിക്കൂ

  1. നിങ്ങളുടെ iPad-ലെ ക്രമീകരണം ആപ്പിലേക്ക് പോകൂ.

  2. ആപ്പുകൾ ടാപ്പ് ചെയ്യൂ, തുടർന്ന് Safari ടാപ്പ് ചെയ്യൂ.

  3. ‘പ്രിയപ്പെട്ടവ ബാറിന്റെ ദൃശ്യരീതി’ (പൊതുവായവക്ക് താഴെ) ടാപ്പ് ചെയ്യൂ, തുടർന്ന് ‘ഐക്കണുകൾ മാത്രം കാണിക്കൂ’ ടാപ്പ് ചെയ്യൂ.

‘പ്രിയപ്പെട്ടവ’ ബാറിലെ ഒരു വെബ്പേജ് ടൈറ്റിലിന്റെ പേര് മാറ്റൂ

  1. നിങ്ങളുടെ iPad-ലെ Safari ആപ്പിലേക്ക് പോകൂ.

  2. ‘പ്രിയപ്പെട്ടവ’ ബാറിലെ വെബ്പേജ് ടൈറ്റിൽ തൊട്ടുപിടിക്കൂ, തുടർന്ന് ‘എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

  3. ഒരു പുതിയ പേര് നൽകി, ‘സേവ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.