iPad-ലെ ‘ഫോട്ടോസി’ൽ ഓർമകൾ പങ്കിടൂ അല്ലെങ്കിൽ ഡിലീറ്റ് ചെയ്യൂ

ഓർമ മൂവികളും അവയിൽ ദൃശ്യമാകുന്ന ഫോട്ടോകളും വീഡിയോകളും നിങ്ങൾക്ക് സുഹൃത്തുക്കളുമായും കുടുംബവുമായും പങ്കിടാവുന്നതാണ്. നിങ്ങൾക്ക് ഓർമകൾ ഡിലീറ്റ് ചെയ്യാനും കുറച്ച് ഫീച്ചർ ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്ന ഓർമകളിലെ ഉള്ളടക്കം തിരിച്ചറിയാനും കഴിയും.

ഒരു ഓർമ മൂവി പങ്കിടൂ

നിങ്ങൾക്ക് ഒരു ഓർമ സുഹൃത്തുക്കളുമായും കുടുംബവുമായും നേരിട്ട് പങ്കിടാം, അല്ലെങ്കിൽ ഒരുമിച്ച് കാണാൻ AirPlay ഉപയോഗിച്ച് പ്ലേ ചെയ്യാം.

  1. നിങ്ങളുടെ iPad-ലെ ഫോട്ടോസ് ആപ്പിലേക്ക് പോകൂ.

  2. ‘ശേഖരങ്ങൾ’ ടാപ്പ് ചെയ്യൂ.

  3. നിങ്ങളുടെ ഓർമകളുടെ സെലക്ഷനിലൂടെ സ്ക്രോൾ ചെയ്യാൻ ‘ഓർമകൾ’ക്ക് താഴെ ഇടത്തേക്ക് സ്വൈപ്പ് ചെയ്യൂ, അല്ലെങ്കിൽ അവയെല്ലാം കാണാൻ ‘ഓർമകൾ’ ടാപ്പ് ചെയ്യൂ.

  4. പ്ലേ ചെയ്യാൻ ഒരു ഓർമയുടെ താഴെ വലത് കോണിലുള്ള ‘പ്ലേ ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  5. ഓർമ പ്ലേ ചെയ്യുമ്പോൾ, സ്ക്രീനിന്റെ മുകളിലുള്ള ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • AirDrop, സന്ദേശങ്ങൾ, അല്ലെങ്കിൽ Mail ഉപയോഗിച്ച് ഒരു ഓർമ പങ്കിടാൻ: ‘പങ്കിടൂ’ ടാപ്പ് ചെയ്ത് ഒരു പങ്കിടൽ ഓപ്ഷൻ തിരഞ്ഞെടുക്കൂ.

    • AirPlay ഉപയോഗിച്ച് അടുത്തുള്ള ഡിവൈസിൽ പ്ലേ ചെയ്യൂ: AirPlay ടാപ്പ് ചെയ്യൂ, തുടർന്ന് ലഭ്യമായ ഒരു ഡിവൈസ് തിരഞ്ഞെടുക്കൂ.

      നുറുങ്ങ്: നിങ്ങൾ AirPlay ടാപ്പ് ചെയ്യുന്നതിന് മുമ്പ്, ‘ലൂപ്പ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, അതുവഴി ഓർമ വീണ്ടും ഓട്ടോമാറ്റിക്കായി പ്ലേ ചെയ്യും.

ഒരു ഓർമ ശേഖരം പങ്കിടൂ

ഒരു ഓർമ ശേഖരത്തിൽ ദൃശ്യമാകുന്ന എല്ലാ ഫോട്ടോകളും വീഡിയോകളും നിങ്ങൾക്ക് പങ്കിടാവുന്നതാണ്.

  1. നിങ്ങളുടെ iPad-ലെ ഫോട്ടോസ് ആപ്പിലേക്ക് പോകൂ.

  2. ‘ശേഖരങ്ങൾ’ ടാപ്പ് ചെയ്യൂ.

  3. നിങ്ങളുടെ ഓർമകളുടെ സെലക്ഷനിലൂടെ സ്ക്രോൾ ചെയ്യാൻ ‘ഓർമകൾ’ക്ക് താഴെ ഇടത്തേക്ക് സ്വൈപ്പ് ചെയ്യൂ, അല്ലെങ്കിൽ അവയെല്ലാം കാണാൻ ‘ഓർമകൾ’ ടാപ്പ് ചെയ്യൂ.

  4. ഒരു ഓർമ തൊട്ടുപിടിക്കൂ, തുടർന്ന് ‘ഫോട്ടോകൾ പങ്കിടൂ’ ടാപ്പ് ചെയ്യൂ.

ഒരു ഓർമ ശേഖരത്തിലെ ചില ഫോട്ടോകളും വീഡിയോകളും മാത്രം പങ്കിടാൻ, ‘സെലക്റ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, നിങ്ങൾ പങ്കിടാൻ ആഗ്രഹിക്കുന്ന ഇനങ്ങളിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ‘പങ്കിടൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

ഓർമയിൽ വളരെ കുറച്ച് തവണ മാത്രമുള്ള ആളുകൾ, സ്ഥലങ്ങൾ അല്ലെങ്കിൽ ദിവസങ്ങൾ ഫീച്ചർ ചെയ്യൂ

നിങ്ങളുടെ ഓർമകളിലും ഫോട്ടോസ് ആപ്പിലെ ഫീച്ചർ ചെയ്ത ഫോട്ടോകളിലും, നിങ്ങൾ വളരെ കുറവ് കാണാൻ ആഗ്രഹിക്കുന്ന (ഒരു വ്യക്തി, ഒരു സ്ഥലം അല്ലെങ്കിൽ ഒരു പ്രത്യേക ദിവസം പോലുള്ള) ഒരു ഓർമയിലെ വിഷയങ്ങൾ നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയും.

  1. നിങ്ങളുടെ iPad-ലെ ഫോട്ടോസ് ആപ്പിലേക്ക് പോകൂ.

  2. ‘ശേഖരങ്ങൾ’ ടാപ്പ് ചെയ്യൂ.

  3. നിങ്ങളുടെ ഓർമകളുടെ സെലക്ഷനിലൂടെ സ്ക്രോൾ ചെയ്യാൻ ‘ഓർമകൾ’ക്ക് താഴെ ഇടത്തേക്ക് സ്വൈപ്പ് ചെയ്യൂ, അല്ലെങ്കിൽ അവയെല്ലാം കാണാൻ ‘ഓർമകൾ’ ടാപ്പ് ചെയ്യൂ.

  4. ഒരു ഓർമ തൊട്ടുപിടിക്കൂ, തുടർന്ന് ‘കുറവ് ഫീച്ചർ ചെയ്യൂ’ ടാപ്പ് ചെയ്യൂ.

  5. ഓർമ അനുസരിച്ച്, താഴെപ്പറയുന്നവയിലൊന്ന് സെലക്റ്റ് ചെയ്യൂ:

    • ഈ ദിവസം കുറവ് ഫീച്ചർ ചെയ്യൂ

    • ഈ സ്ഥലം കുറവ് ഫീച്ചർ ചെയ്യൂ

    • ഒരു വ്യക്തിയെ കുറവ് ഫീച്ചർ ചെയ്യൂ

റീസെറ്റ് ചെയ്യാൻ, ഫോട്ടോസ് ആപ്പ് തുറക്കൂ, ശേഖരങ്ങളിൽ ടാപ്പ് ചെയ്യൂ, മുകളിൽ വലത് കോണിലുള്ള നിങ്ങളുടെ അക്കൗണ്ടിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ‘നിർദേശിച്ച ഓർമകൾ റീസെറ്റ് ചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

ഒരു ഓർമ ഡിലീറ്റ് ചെയ്യൂ

  1. നിങ്ങളുടെ iPad-ലെ ഫോട്ടോസ് ആപ്പിലേക്ക് പോകൂ.

  2. ‘ശേഖരങ്ങൾ’ ടാപ്പ് ചെയ്യൂ.

  3. നിങ്ങളുടെ ഓർമകളുടെ സെലക്ഷനിലൂടെ സ്ക്രോൾ ചെയ്യാൻ ‘ഓർമകൾ’ക്ക് താഴെ ഇടത്തേക്ക് സ്വൈപ്പ് ചെയ്യൂ, അല്ലെങ്കിൽ അവയെല്ലാം കാണാൻ ‘ഓർമകൾ’ ടാപ്പ് ചെയ്യൂ.

  4. ഒരു ഓർമ തൊട്ടുപിടിക്കൂ, തുടർന്ന് ‘ഡിലീറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.