ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ സംഗീതത്തിൽ സുഹൃത്തുക്കൾ കേൾക്കുന്നത് കാണൂ

നിങ്ങൾ ഒരു Apple Music പ്രൊഫൈൽ സൃഷ്ടിച്ചതിന് ശേഷം, സുഹൃത്തുക്കൾ എന്താണ് കേൾക്കുന്നതെന്ന് കാണാൻ നിങ്ങൾക്ക് അവരെ കണ്ടെത്താനും ഫോളോ ചെയ്യാനും കഴിയും.

സുഹൃത്തുക്കളെ എങ്ങനെ കണ്ടെത്തണമെന്ന് തിരഞ്ഞെടുക്കൂ

ഏത് സുഹൃത്തുക്കളുമായി സംഗീതം പങ്കിടണമെന്ന് തിരഞ്ഞെടുക്കുന്നതിന് മുമ്പ്, നിങ്ങളുടെ കോൺടാക്റ്റുകൾ ആക്സസ് ചെയ്യാൻ ‘സംഗീത’ത്തെ അനുവദിക്കേണ്ടതുണ്ട്.

  1. നിങ്ങളുടെ iPad-ലെ സംഗീതം ആപ്പിലേക്ക് പോകൂ.

  2. ‘സൈഡ്ബാർ കാണിക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് സൈഡ്ബാറിന്റെ താഴെയുള്ള നിങ്ങളുടെ പേരിൽ ടാപ്പ് ചെയ്യൂ.

  3. ഇനിപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • നിങ്ങളുടെ കോൺടാക്റ്റുകളിലേക്ക് Apple Music-ന് ആക്സസ് അനുവദിക്കാൻ: Apple Music ഓപ്ഷനിലെ കോൺടാക്റ്റുകൾ സെലക്റ്റ് ചെയ്യൂ, അങ്ങനെ Apple Music-ന് നിങ്ങളുടെ കോൺടാക്റ്റുകൾ ആക്സസ് ചെയ്യാനും ഇടയ്ക്കിടെ പുതിയ സുഹൃത്തുക്കളെ ശിപാർശ ചെയ്യാനും കഴിയും.

    • Apple അക്കൗണ്ട് വഴി നിങ്ങളെ കണ്ടെത്താൻ സുഹൃത്തുക്കളെ അനുവദിക്കാൻ: ‘Apple അക്കൗണ്ട് വഴി കണ്ടെത്താൻ അനുവദിക്കൂ’ ഓപ്ഷൻ സെലക്റ്റ് ചെയ്യൂ, നിങ്ങളുടെ Apple അക്കൗണ്ട് വിവരങ്ങൾ ഉള്ള സുഹൃത്തുക്കൾക്ക് നിങ്ങളെ ഒരു ശിപാർശ ചെയ്യപ്പെട്ട സുഹൃത്തായി കാണാൻ കഴിയും.

സുഹൃത്തുക്കളെ ഫോളോ ചെയ്യൂ

ആളുകളെ ഫോളോ ചെയ്യാൻ നിരവധി മാർഗങ്ങളുണ്ട്:

  • നിങ്ങൾ ഒരു പ്രൊഫൈൽ സജ്ജീകരിക്കുമ്പോൾ സുഹൃത്തുക്കളെ ചേർക്കൂ.

  • നിങ്ങളുടെ പ്രൊഫൈൽ സജ്ജീകരിച്ചതിന് ശേഷം, പ്രൊഫൈൽ സ്ക്രീനിന്റെ താഴേക്ക് സ്വൈപ്പ് ചെയ്യൂ, ‘കൂടുതൽ സുഹൃത്തുക്കളെ ഫോളോ ചെയ്യൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങൾ ഫോളോ ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ അടുത്തായുള്ള ‘പിന്തുടരൂ’ ടാപ്പ് ചെയ്യൂ.

    നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിലുള്ളവരും Apple Music ഉപയോഗിക്കുന്നവരുമായ സുഹൃത്തുക്കളെ നിങ്ങൾക്ക് ഫോളോ ചെയ്യാം.

  • പ്രൊഫൈൽ സ്ക്രീനിൽ, ഒരു പ്രൊഫൈൽ ചിത്രം തൊട്ടുപിടിക്കൂ, തുടർന്ന് ‘പിന്തുടരൂ’ ടാപ്പ് ചെയ്യൂ.

  • ‘തിരയൽ’ ടാപ്പ് ചെയ്യൂ, ഒരു സുഹൃത്തിന്റെ പേര് നൽകൂ, ഫലങ്ങളിൽ അത് ടാപ്പ് ചെയ്യൂ, തുടർന്ന് ‘പിന്തുടരൂ’ ടാപ്പ് ചെയ്യൂ.

    കുറിപ്പ്: തിരയൽ ഉപയോഗിച്ച് Apple Music പ്രൊഫൈൽ ഉള്ള സുഹൃത്തുക്കളെ മാത്രമേ നിങ്ങൾക്ക് കണ്ടെത്താനാകൂ. കൂടാതെ, Apple Music പ്രൊഫൈലുകൾ കാണാൻ നിങ്ങൾക്ക് 13 വയസോ അതിൽ കൂടുതലോ ആയിരിക്കണം. (പ്രായപരിധികൾ പ്രദേശത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നു.)

നിങ്ങൾ പിന്തുടരുന്ന ആളുകളെയും നിങ്ങളെ ഫോളോ ചെയ്യുന്നവരെയും കാണാൻ പ്രൊഫൈൽ സ്ക്രീൻ തുറന്ന് മുകളിലേക്ക് സ്വൈപ്പ് ചെയ്യൂ.

ഒരു പ്രൊഫൈൽ ചിത്രത്തിൽ ഒരു ലോക്ക് ഉണ്ടെങ്കിൽ, അവരെ ഫോളോ ചെയ്യാൻ നിങ്ങൾ ആ വ്യക്തിയോട് ആവശ്യപ്പെടണം. നിങ്ങളുടെ അഭ്യർഥന സ്വീകരിച്ച് കഴിഞ്ഞാൽ, ആ വ്യക്തിയുടെ പങ്കിട്ട പ്ലേലിസ്റ്റുകളും അവർ കേൾക്കുന്ന സംഗീതവും നിങ്ങൾ കാണും.

നിങ്ങളുടെ സുഹൃത്തുക്കൾ എന്താണ് കേൾക്കുന്നതെന്ന് കാണൂ

  1. നിങ്ങളുടെ iPad-ലെ സംഗീതം ആപ്പിലേക്ക് പോകൂ.

  2. സൈഡ്ബാറിൽ ‘ഹോം’ ടാപ്പ് ചെയ്തതിന് ശേഷം താഴെ പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • നിങ്ങളുടെ സുഹൃത്തുക്കൾ എന്താണ് കേൾക്കുന്നതെന്ന് കാണാൻ: ‘സുഹൃത്തുക്കൾ കേൾക്കുന്നത്’ എന്നതിൽ താഴേക്ക് സ്ക്രോൾ ചെയ്യൂ, തുടർന്ന് ഒരു ഇനം പ്ലേ ചെയ്യാൻ അതിൽ ടാപ്പ് ചെയ്യൂ.

    • നിങ്ങളുടെ സുഹൃത്തുക്കൾ കേൾക്കുന്ന ഗാനങ്ങളുടെ ഒരു മിക്സ് കേൾക്കാൻ: ‘നിങ്ങൾക്കുവേണ്ടി നിർമ്മിച്ചത്’ എന്നതിൽ ഇടത്തേക്ക് സ്വൈപ്പ് ചെയ്യൂ, തുടർന്ന് ‘സുഹൃത്തുക്കളുടെ മിക്സ്’ ടാപ്പ് ചെയ്യൂ.

    • നിങ്ങളെ ഫോളോ ചെയ്യുന്നയാളോ നിങ്ങൾ ഫോളോ ചെയ്യുന്നയാളോ എന്താണ് കേൾക്കുന്നതെന്ന് കാണാൻ: ‘സൈഡ്ബാർ കാണിക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, സൈഡ്ബാറിന്റെ താഴെയുള്ള നിങ്ങളുടെ പേരിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ‘പ്രൊഫൈൽ കാണൂ’ ടാപ്പ് ചെയ്യൂ. പങ്കിട്ട പ്ലേലിസ്റ്റുകളും അവർ കേൾക്കുന്ന സംഗീതവും കാണാൻ ഒരു വ്യക്തിയുടെ പ്രൊഫൈൽ ചിത്രത്തിൽ ടാപ്പ് ചെയ്യൂ. അവരെ പിന്തുടരുന്നവരെയും അവർ പിന്തുടരുന്ന ആളുകളെയും നിങ്ങൾക്ക് കാണാം.

സുഹൃത്തുക്കളെ പിന്തുടരുന്നത് നിറുത്തൂ

ഒരു സുഹൃത്ത് കേൾക്കുന്നത് കാണാൻ നിങ്ങൾക്ക് താൽപ്പര്യമില്ലെങ്കിൽ അവരെ പിന്തുടരുന്നത് നിറുത്താം.

  1. നിങ്ങളുടെ iPad-ലെ സംഗീതം ആപ്പിലേക്ക് പോകൂ.

  2. ‘സൈഡ്ബാർ കാണിക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് സൈഡ്ബാറിന്റെ താഴെയുള്ള നിങ്ങളുടെ പേരിൽ ടാപ്പ് ചെയ്യൂ.

  3. ‘പ്രൊഫൈൽ കാണൂ’ ടാപ്പ് ചെയ്യൂ, നിങ്ങൾ പിന്തുടരുന്ന വ്യക്തിയുടെ പ്രൊഫൈൽ ചിത്രം തൊട്ടുപിടിക്കൂ, തുടർന്ന് ‘അൺഫോളോ ചെയ്യൂ’ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.