ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ ‘സന്ദേശങ്ങളി’ൽ iMessage ആപ്പുകൾ ഉപയോഗിക്കൂ

സന്ദേശങ്ങൾ ആപ്പ് വിട്ടുപോകാതെ തന്നെ iMessage ആപ്പുകൾ ഉപയോഗിച്ച് നിങ്ങൾക്ക് പോൾ അയക്കാനും ഒരു ഗെയിം കളിക്കാനും ഓഡിയോ സന്ദേശങ്ങൾ റെക്കോർഡ് ചെയ്യാനും പാട്ടുകൾ പങ്കിടാനും മറ്റും കഴിയും. നിങ്ങൾക്ക് ലഭ്യമായ ആപ്പുകളുടെ ലിസ്റ്റ് ഇഷ്ടാനുസൃതമാക്കാനോ App Store-ൽ നിങ്ങൾ കണ്ടെത്തുന്ന iMessage ആപ്പുകൾ ചേർക്കാനോ കഴിയും.

‘സന്ദേശങ്ങളി’ലെ സംഭാഷണത്തിലെ ‘ചേർക്കൂ’ ബട്ടൺ ടാപ്പ് ചെയ്ത ശേഷം, നിങ്ങളുടെ സന്ദേശത്തിലേക്ക് ചേർക്കേണ്ട ഫീച്ചറുകളുടെ ഒരു ലിസ്റ്റ് ദൃശ്യമാകും.

iMessage ആപ്പുകൾ പുനഃക്രമീകരിക്കൂ

  1. നിങ്ങളുടെ iPad-ലെ സന്ദേശങ്ങൾ ആപ്പിലേക്ക് പോകൂ.

  2. ഒരു സംഭാഷണത്തിൽ, ‘ചേർക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. ലിസ്റ്റിലെ ഏതെങ്കിലും ആപ്പ് ഐക്കൺ അല്പം ചുരുങ്ങുന്നതുവരെ തൊട്ടുപിടിക്കൂ, എന്നിട്ട് അത് നിങ്ങൾക്ക് ആവശ്യമുള്ള സ്ഥലത്തേക്ക് വലിച്ച് നീക്കൂ.

    ആപ്പ് ഐക്കൺ മറ്റൊരു പേജിലേക്ക് നീക്കാൻ, അതിനെ സ്ക്രീനിന്റെ മുകളിലത്തെയോ താഴത്തെയോ അറ്റത്തേക്ക് വലിച്ച് നീക്കൂ. പുതിയ പേജ് ദൃശ്യമാകാൻ നിങ്ങൾ ഒരു നിമിഷം കാത്തിരിക്കേണ്ടി വന്നേക്കാം.

iMessage ആപ്പുകൾ ചേർക്കൂ

ഫോട്ടോകൾ, വീഡിയോകൾ, ഓഡിയോ സന്ദേശങ്ങൾ, പേയ്മെന്റുകൾ, സ്റ്റിക്കറുകൾ എന്നിവയും മറ്റും അയയ്ക്കാൻ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന iMessage ആപ്പുകൾ ‘സന്ദേശങ്ങൾ’ ആപ്പിൽ ഉണ്ട്. കൂടുതൽ ഓപ്ഷനുകൾക്കായി നിങ്ങൾക്ക് കൂടുതൽ iMessage ആപ്പുകൾ ഡൗൺലോഡ് ചെയ്യാം.

  1. നിങ്ങളുടെ iPad-ലെ സന്ദേശങ്ങൾ ആപ്പിലേക്ക് പോകൂ.

  2. ഒരു സംഭാഷണത്തിൽ, ‘ചേർക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. iMessage-നായി App Store തുറക്കാൻ സ്റ്റോർ ടാപ്പ് ചെയ്യൂ.

  4. കൂടുതൽ വിശദാംശങ്ങളും റിവ്യൂകളും കാണാൻ ഒരു ആപ്പ് ടാപ്പ് ചെയ്യൂ, തുടർന്ന് താഴെപ്പറയുന്നവയിൽ ഒന്ന് ചെയ്യൂ:

    • ഒരു ആപ്പ് വാങ്ങാൻ: വില ടാപ്പ് ചെയ്യൂ. നിങ്ങളുടെ Apple അക്കൗണ്ടുമായി.ബന്ധപ്പെട്ട രീതി ഉപയോഗിച്ചാണ് പേയ്മെന്റുകൾ നടത്തുന്നത്.

    • ഒരു സൗജന്യ ആപ്പ് ഡൗൺലോഡ് ചെയ്യാൻ: നേടൂ എന്നതിൽ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.