ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ iTunes Store-ൽ റിങ്ടോണുകൾ, ടെക്സ്റ്റ് ടോണുകൾ, അലേർട്ട് ടോണുകൾ എന്നിവ നേടൂ

iTunes Store ആപ്പിൽ, നിങ്ങൾക്ക് റിങ്ടോണുകളും ടെക്സ്റ്റ് ടോണുകളും ക്ലോക്ക് അലാറങ്ങൾക്കും മറ്റുമുള്ള മറ്റ് അലേർട്ട് ടോണുകളും വാങ്ങാം.

പുതിയ ടോണുകൾ വാങ്ങൂ

  1. നിങ്ങളുടെ iPad-ലെ iTunes Store ആപ്പിലേക്ക് പോകൂ.

  2. ആവശ്യമെങ്കിൽ, മുകളിലുള്ള ടാബ് ബാറിലെ സംഗീതം അല്ലെങ്കിൽ ടോപ്പ് ചാർട്ടുകൾ ടാപ്പ് ചെയ്യൂ, തുടർന്ന് സംഗീത വിഭാഗങ്ങൾ ടാപ്പ് ചെയ്യൂ.

  3. ടോണുകൾ ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു വിഭാഗത്തിൽ ടാപ്പ് ചെയ്യൂ.

  4. കൂടുതൽ വിവരങ്ങൾ കാണാനോ പ്രിവ്യൂ പ്ലേ ചെയ്യാനോ ഒരു ടോണിൽ ടാപ്പ് ചെയ്യൂ.

  5. ഒരു ടോൺ വാങ്ങാൻ, വിലയിൽ ടാപ്പ് ചെയ്യൂ.

നുറുങ്ങ്: നിങ്ങൾക്ക് ടോണുകൾ തിരയുകയുമാവാം—‘തിരയൂ’ ടാപ്പ് ചെയ്ത്, നിങ്ങൾക്ക് തിരയേണ്ടത് നൽകൂ, തുടർന്ന് കീബോർഡിൽ ‘തിരയൂ’ ടാപ്പ് ചെയ്യൂ.

നിങ്ങളുടെ Apple അക്കൗണ്ട് ഉപയോഗിച്ച് വാങ്ങിയ ടോണുകൾ വീണ്ടും ഡൗൺലോഡ് ചെയ്യൂ

നിങ്ങൾ മറ്റൊരു ഡിവൈസിൽ ടോണുകൾ വാങ്ങിയിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് അവ വീണ്ടും ഡൗൺലോഡ് ചെയ്യാം.

  1. ക്രമീകരണം  > ശബ്ദങ്ങൾ എന്നതിലേക്ക് പോകൂ.

  2. ‘ശബ്ദങ്ങൾ’ക്ക് താഴെ, ഏതെങ്കിലും ശബ്ദത്തിൽ ടാപ്പ് ചെയ്യൂ.

  3. ‘വാങ്ങിയ എല്ലാ ടോണുകളും ഡൗൺലോഡ് ചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്യൂ. നിങ്ങൾ വാങ്ങിയിട്ടുള്ള എല്ലാ ടോണുകളും നിങ്ങൾ ഇതിനകം ഡൗൺലോഡ് ചെയ്തിട്ടുണ്ടെങ്കിലോ നിങ്ങൾ ഒരു ടോണും വാങ്ങിയിട്ടില്ലെങ്കിലോ ഈ ഓപ്ഷൻ നിങ്ങൾക്ക് കാണാൻ കഴിഞ്ഞേക്കില്ല.

മൂവികൾ, TV ഷോകൾ, സംഗീതം, സംഗീത വീഡിയോകൾ, ഇ-ബുക്കുകൾ, ഓഡിയോബുക്കുകൾ അല്ലെങ്കിൽ Apple-ൽ നിന്നുള്ള റിങ്ടോണുകൾ എന്നിവയിലേക്കുള്ള ആക്സസ് നിങ്ങൾ വാങ്ങുമ്പോൾ, ഈ ഇനങ്ങൾ അനുയോജ്യമായ iPhone, iPad, Mac, PC എന്നിവയിലേക്ക് സ്ഥിരമായി ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷനും നിങ്ങൾക്കുണ്ട്. Apple-ന് നിങ്ങളുടെ ഡൗൺലോഡ് ചെയ്ത ഉള്ളടക്കം പിൻവലിക്കാനാവില്ല, മാത്രമല്ല ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ തന്നെ നിങ്ങൾക്ക് എപ്പോഴും നിങ്ങളുടെ ഡൗൺലോഡ് ചെയ്ത ഉള്ളടക്കം ആക്സസ് ചെയ്യാനും കഴിയും.
Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.