ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ ‘മാപ്പ്സു’മായി ബന്ധപ്പെട്ട ഒരു പ്രശ്നം റിപ്പോർട്ട് ചെയ്യൂ

ഒരു വിലാസം, ബിസിനസ്, ട്രാൻസിറ്റ് സ്റ്റോപ്പ്, അല്ലെങ്കിൽ മറ്റേതെങ്കിലും ഫീച്ചർ മാപ്പുകളിൽ ഇല്ലെന്നത് നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ നിങ്ങൾക്ക് അത് ചേർക്കാവുന്നതാണ്. ദിശാനിർദേശങ്ങളിലെ ഒരു തെറ്റായ ഘട്ടം അല്ലെങ്കിൽ അടച്ച ഒരു ബിസിനസ് പോലുള്ള മറ്റ് തരത്തിലുള്ള പ്രശ്നങ്ങളും നിങ്ങൾക്ക് റിപ്പോർട്ട് ചെയ്യാം.

  1. നിങ്ങളുടെ iPad-ലെ മാപ്പ്സ് ആപ്പിലേക്ക് പോകൂ.

  2. താഴെപ്പറയുന്നവയിലൊന്ന് ചെയ്യൂ:

    • ഒരു പിൻ മാർക്കർ ദൃശ്യമാകുന്നതുവരെ മാപ്പ് തൊട്ടുപിടിക്കൂ, കാർഡിന്റെ താഴേക്ക് സ്ക്രോൾ ചെയ്യൂ, തുടർന്ന് ‘വിട്ടുപോയത് റിപ്പോർട്ട് ചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

    • തിരയൽ ഫീൽഡിന് സമീപമുള്ള നിങ്ങളുടെ ചിത്രത്തിലോ ഇനീഷ്യലുകളിലോ ടാപ്പ് ചെയ്ത്, ‘റിപ്പോർട്ടുകൾ’ എന്നതിൽ ടാപ്പ് ചെയ്യൂ, ശേഷം ‘ഒരു പുതിയ പ്രശ്നം റിപ്പോർട്ട് ചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

  3. ഒരു ഓപ്ഷൻ തിരഞ്ഞെടുക്കൂ, ശേഷം ഓൺസ്ക്രീൻ നിർദേശങ്ങൾ പാലിക്കൂ.

നിങ്ങളുടെ വീട്ടിലോ ജോലിസ്ഥലത്തോ ഉപയോഗിക്കുന്ന വിലാസം മാറ്റാൻ നിങ്ങളുടെ സ്ഥലങ്ങളിലേക്ക് ഒരു പിൻ ചേർക്കൂ കാണൂ.

നിങ്ങൾക്ക് ഒരു ബിസിനസ്സ് (വലുതോ ചെറുതോ) ഉണ്ടെങ്കിൽ, മാപ്പ്സ്, Apple വാലറ്റ്, Siri എന്നിവയിലും മറ്റും അത് കണ്ടെത്താൻ നിങ്ങളുടെ കസ്റ്റമർമാരെ സഹായിക്കുന്നതിന് Apple Business Connect ഉപയോഗിക്കാം. Apple Business Connect എന്നതിനെ കുറിച്ച് കൂടുതൽ അറിയൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.