ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ൽ സന്ദേശങ്ങൾ വരയ്ക്കുകയും കൈകൊണ്ട് എഴുതുകയും ചെയ്യൂ

കൈയെഴുത്ത്, ഡൂഡ്ലിങ് എന്നിവയും മറ്റും ഉപയോഗിച്ച് നിങ്ങൾക്ക് സന്ദേശങ്ങൾ അയയ്ക്കാവുന്നതാണ്.

വരച്ചതോ കൈകൊണ്ട് എഴുതിയതോ ആയ സന്ദേശങ്ങൾ കൈമാറാൻ നിങ്ങൾക്ക് iMessage ആവശ്യമാണ്.

ഒരു Digital Touch ഇഫക്റ്റ് അയയ്ക്കൂ

Digital Touch ഉപയോഗിച്ച്, നിങ്ങൾക്ക് ആനിമേറ്റഡ് സ്കെച്ചുകൾ, ടാപ്പുകൾ, ചുംബനങ്ങൾ, ഹൃദയമിടിപ്പുകൾ എന്നിവയും മറ്റും സ്വന്തമായോ ഒരു ഫോട്ടോ അല്ലെങ്കിൽ വീഡിയോയിൽ ഒരു ഇഫക്റ്റായോ അയയ്ക്കാം.

  1. നിങ്ങളുടെ iPad-ലെ സന്ദേശങ്ങൾ ആപ്പിലേക്ക് പോകൂ.

  2. ഒരു സംഭാഷണത്തിൽ, ‘ചേർക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. മുകളിലേക്ക് സ്വൈപ്പ് ചെയ്യൂ, Digital Touch ടാപ്പ് ചെയ്യൂ, തുടർന്ന് താഴെപ്പറയുന്നവയിൽ ഒന്ന് ചെയ്യൂ:

    • ഒരു ആനിമേറ്റഡ് ആംഗ്യം അയയ്ക്കാൻ: ടാപ്പ് ചെയ്യുകയോ ഒന്നോ രണ്ടോ വിരലുകൾ കൊണ്ട് തൊട്ടുപിടിക്കുകയോ ചെയ്യൂ. നിങ്ങൾ അത് പൂർത്തിയാക്കുമ്പോൾ നിങ്ങളുടെ ആംഗ്യം ഓട്ടോമാറ്റിക്കായി അയയ്ക്കപ്പെടും.

      ഒരു വിരൽ ടാപ്പുകൾക്കായി ഒരു നിറം തിരഞ്ഞെടുക്കാൻ കളർ ഡോട്ട് തൊട്ടുപിടിക്കൂ.

      കുറിപ്പ്: നിങ്ങളുടെ ഹൃദയമിടിപ്പ് ഡാറ്റ റെക്കോർഡ് ചെയ്യുന്ന Apple Watch അല്ലെങ്കിൽ മറ്റൊരു സെൻസർ നിങ്ങൾക്കുണ്ടെങ്കിൽ, ‘സന്ദേശങ്ങൾ’ ഒരു ഹൃദയമിടിപ്പ് അയയ്ക്കാൻ നിങ്ങൾ രണ്ട് വിരലുകൾ കൊണ്ട് തൊട്ടുപിടിക്കുമ്പോൾ റെക്കോർഡ് ചെയ്ത ഡാറ്റ ഉപയോഗിച്ചേക്കാം.

    • ഒരു ആനിമേറ്റഡ് ഡ്രോയിങ് അയയ്ക്കാൻ: ഒരു വിരൽ കൊണ്ട് വരയ്ക്കൂ.

      നിങ്ങൾക്ക് നിറം മാറ്റാനും ഡ്രോയിങ് വീണ്ടും ആരംഭിക്കാനും കഴിയും.

    • ഒരു പുതിയ ഇമേജിലേക്ക് ഒരു ഇഫക്റ്റ് ചേർക്കാൻ: ക്യാമറ ബട്ടൺ ടാപ്പ് ചെയ്യൂ, എന്നിട്ട് ഒരു ഫോട്ടോ എടുക്കാൻ ‘ചിത്രം എടുക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, അല്ലെങ്കിൽ ഒരു വീഡിയോ റെക്കോർഡ് ചെയ്യാൻ വീഡിയോ റെക്കോർഡ് ചെയ്യൂ ബട്ടൺ ടാപ്പ് ചെയ്യൂ.

      ഒരു പുതിയ ഫോട്ടോയോ വീഡിയോയോ എടുക്കാനോ നിങ്ങളുടെ പ്രിവ്യൂവിൽ വരയ്ക്കുന്നതെന്തും മായ്ക്കാനോ പ്രിവ്യുവിലേക്ക് മടങ്ങൂ ബട്ടൺ ടാപ്പ് ചെയ്യൂ.

  4. നിങ്ങളുടെ ഡ്രോയിങ്ങോ ഇമേജോ അയയ്ക്കാൻ അയയ്ക്കൂ ബട്ടൺ ടാപ്പ് ചെയ്യൂ, അല്ലെങ്കിൽ അത് ഡിലീറ്റ് ചെയ്യാൻ ‘അടയ്ക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

വെളുത്ത പശ്ചാത്തലത്തിൽ ഒരു ആനിമേറ്റ് ചെയ്ത ഡൂഡിൽ അയയ്ക്കാൻ ഒരു കൈയെഴുത്ത് സന്ദേശമോ ഡൂഡിലോ അയയ്ക്കൂ കാണൂ.

ഒരു കൈയെഴുത്ത് സന്ദേശമോ ഡൂഡിലോ അയയ്ക്കൂ

ഒരു സന്ദേശം എഴുതാനോ ഡൂഡിൽ വരയ്ക്കാനോ നിങ്ങളുടെ വിരൽ ഉപയോഗിക്കൂ. നിങ്ങൾ എഴുതിയതും വരച്ചതും വീണ്ടും സൃഷ്ടിച്ചതും സ്വീകർത്താക്കൾ അവരുടെ കൺമുന്നിൽ കാണുന്നു.

  1. നിങ്ങളുടെ iPad-ലെ സന്ദേശങ്ങൾ ആപ്പിലേക്ക് പോകൂ.

  2. ഒരു സംഭാഷണത്തിൽ, iPad ലാൻഡ്സ്കേപ്പ് ഓറിയന്റേഷനിലേക്ക് തിരിക്കൂ.

  3. കീബോർഡിലെ കൈയെഴുത്ത് കീ ടാപ്പ് ചെയ്യൂ.

  4. നിങ്ങളുടെ വിരൽകൊണ്ട് ഒരു സന്ദേശം എഴുതുകയോ താഴെയുള്ള സേവ് ചെയ്ത ഒരു സന്ദേശം തിരഞ്ഞെടുക്കുകയോ ചെയ്യൂ, തുടർന്ന് ‘കഴിഞ്ഞു’ ടാപ്പ് ചെയ്യൂ.

  5. നിങ്ങളുടെ സന്ദേശം അയയ്ക്കാൻ അയയ്ക്കൂ ബട്ടൺ ടാപ്പ് ചെയ്യൂ, അല്ലെങ്കിൽ റദ്ദാക്കാൻ ‘സന്ദേശത്തിൽ നിന്നും ആപ്പ് നീക്കം ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

നിങ്ങൾ ഒരു കൈയെഴുത്ത് സന്ദേശം സൃഷ്ടിച്ച് അയച്ചതിനുശേഷം, സന്ദേശം കൈയെഴുത്ത് സ്ക്രീനിന്റെ താഴെ സേവ് ചെയ്യപ്പെടും. സേവ് ചെയ്ത സന്ദേശം വീണ്ടും ഉപയോഗിക്കാൻ, അതിൽ ടാപ്പ് ചെയ്യൂ. സേവ് ചെയ്ത സന്ദേശം ഡിലീറ്റ് ചെയ്യാൻ, സന്ദേശങ്ങൾ കുലുങ്ങുന്നതുവരെ അത് തൊട്ടുപിടിക്കൂ, തുടർന്ന് ‘ഡിലീറ്റ് ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

കറുത്ത പശ്ചാത്തലത്തിൽ ഒരു ഡൂഡിൽ അയയ്ക്കാൻ ഒരു Digital Touch ഇഫക്റ്റ് അയയ്ക്കൂ കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.