ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ ‘ഓർമപ്പെടുത്തലി’ൽ ടെംപ്ലേറ്റുകൾ ഉപയോഗിച്ച് പ്രവർത്തിക്കൂ

‘ഓർമപ്പെടുത്തൽ’ ആപ്പിൽ, ദിനചര്യകൾക്കും പാക്കിങ് ലിസ്റ്റുകൾക്കും മറ്റുമായി വീണ്ടും ഉപയോഗിക്കാൻ ഒരു ലിസ്റ്റിനെ ഒരു ടെംപ്ലേറ്റായി നിങ്ങൾക്ക് സേവ് ചെയ്യാം. ഒരു ടെംപ്ലേറ്റ് മറ്റുള്ളവരുമായി പ്രസിദ്ധീകരിക്കാനും പങ്കിടാനും ഒരു ലിങ്ക് സൃഷ്ടിക്കൂ, അല്ലെങ്കിൽ മറ്റുള്ളവർ പങ്കിട്ട ടെംപ്ലേറ്റുകൾ ഡൗൺലോഡ് ചെയ്യൂ.

ഒരു ലിസ്റ്റ് ഒരു ടെംപ്ലേറ്റായി സേവ് ചെയ്യാൻ

  1. നിങ്ങളുടെ iPad-ലെ ഓർമപ്പെടുത്തൽ ആപ്പിലേക്ക് പോകൂ.

  2. ഒരു ലിസ്റ്റിനു മുകളിൽ ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്ത് ‘ടെംപ്ലേറ്റായി സേവ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

  3. ടെംപ്ലേറ്റിനായി ഒരു പേര് നൽകൂ.

  4. ‘പൂർത്തിയായ ഓർമപ്പെടുത്തലുകൾ ഉൾപ്പെടുത്തൂ’ എന്നത് ഓൺ അല്ലെങ്കിൽ ഓഫ് ചെയ്യൂ, തുടർന്ന് ‘കഴിഞ്ഞു’ ബട്ടൺ ടാപ്പ് ചെയ്യൂ.

ഒരു ലിസ്റ്റിൽ നിന്ന് നിങ്ങൾ ഒരു ടെംപ്ലേറ്റ് നിർമ്മിച്ചതിനുശേഷം, ആ ലിസ്റ്റിലേക്ക് നിങ്ങൾ വരുത്തുന്ന മാറ്റങ്ങൾ ടെംപ്ലേറ്റിനെ ബാധിക്കില്ല.

ഒരു ടെംപ്ലേറ്റിൽ നിന്ന് ഒരു പുതിയ ലിസ്റ്റ് ഉണ്ടാക്കൂ

  1. നിങ്ങളുടെ iPad-ലെ ഓർമപ്പെടുത്തൽ ആപ്പിലേക്ക് പോകൂ.

  2. നിങ്ങളുടെ ലിസ്റ്റുകൾക്ക് മുകളിൽ, ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്ത്, ‘ടെംപ്ലേറ്റുകൾ’ ടാപ്പ് ചെയ്ത ശേഷം ഒരു ടെംപ്ലേറ്റിന്റെ പേരിൽ ടാപ്പ് ചെയ്യൂ.

  3. ലിസ്റ്റിന് ഒരു പേര് നൽകി, ‘സൃഷ്ടിക്കൂ’ ടാപ്പ് ചെയ്യൂ.

ഒരു ടെംപ്ലേറ്റ് എഡിറ്റ് അല്ലെങ്കിൽ ഡിലീറ്റ് ചെയ്യൂ

ഒരു ടെംപ്ലേറ്റിൽ നിങ്ങൾ വരുത്തുന്ന മാറ്റങ്ങൾ ടെംപ്ലേറ്റിൽ നിന്ന് മുമ്പ് സൃഷ്ടിച്ച ലിസ്റ്റുകളെ ബാധിക്കില്ല.

  1. നിങ്ങളുടെ iPad-ലെ ഓർമപ്പെടുത്തൽ ആപ്പിലേക്ക് പോകൂ.

  2. നിങ്ങളുടെ ലിസ്റ്റുകൾക്ക് മുകളിൽ ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്ത് ‘ടെംപ്ലേറ്റുകൾ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘എഡിറ്റ് ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. താഴെപ്പറയുന്നവയിൽ ഒന്ന് തിരഞ്ഞെടുക്കൂ:

    • ടെംപ്ലേറ്റ് എഡിറ്റ് ചെയ്യൂ: ടെംപ്ലേറ്റിലെ ഏതെങ്കിലും ഇനങ്ങൾ ചേർക്കുകയോ എഡിറ്റ് ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്യൂ. ടെംപ്ലേറ്റിന്റെ പേര്, നിറം, ഐക്കൺ എന്നിവയും നിങ്ങൾക്ക് മാറ്റാം.

    • ടെംപ്ലേറ്റ് ഡിലീറ്റ് ചെയ്യൂ: ടെംപ്ലേറ്റ് നീക്കം ചെയ്യൂ.

ഒരു ടെംപ്ലേറ്റ് പങ്കിടൂ

നിങ്ങൾ ഒരു ടെംപ്ലേറ്റ് പങ്കിടുമ്പോൾ, Apple സെർവറുകൾക്ക് ആക്സസ് ഉണ്ടാകും, അതുവഴി iOS 16, iPadOS 16, macOS 13, അല്ലെങ്കിൽ അതിന് ശേഷമുള്ളത് ഉപയോഗിച്ച് ലിങ്കുള്ള ആർക്കും ഒരു ഡിവൈസിൽ ടെംപ്ലേറ്റിന്റെ ഒരു കോപ്പി ഡൗൺലോഡ് ചെയ്യാം. പങ്കിട്ട ടെംപ്ലേറ്റിൽ ഏതെങ്കിലും തീയതികൾ, ടാഗുകൾ, ലൊക്കേഷനുകൾ എന്നിവ നിലനിർത്തേണ്ടതുണ്ടോ എന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം; ഇമേജുകൾ നീക്കം ചെയ്യപ്പെടും.

  1. നിങ്ങളുടെ iPad-ലെ ഓർമപ്പെടുത്തൽ ആപ്പിലേക്ക് പോകൂ.

  2. നിങ്ങളുടെ ലിസ്റ്റുകൾക്ക് മുകളിൽ, ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്ത്, ‘ടെംപ്ലേറ്റുകൾ’ ടാപ്പ് ചെയ്ത ശേഷം നിങ്ങൾക്ക് പങ്കിടേണ്ട ടെംപ്ലേറ്റിനടുത്തുള്ള ‘എഡിറ്റ് ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. ‘ടെംപ്ലേറ്റ് പങ്കിടൂ’ ടാപ്പ് ചെയ്ത്, പങ്കിടലിനുള്ള ഒരു രീതി തിരഞ്ഞെടുക്കൂ.

പങ്കിട്ട ഒരു ടെംപ്ലേറ്റ് മാനേജ് ചെയ്യുന്നതിന്, ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്ത്, ‘ടെംപ്ലേറ്റുകൾ’ ടാപ്പ് ചെയ്ത്, ‘എഡിറ്റ് ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്തതിന് ശേഷം ‘ലിങ്ക് മാനേജ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

പങ്കിട്ടതിന് ശേഷം ടെംപ്ലേറ്റിൽ നിങ്ങൾ മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ, പങ്കിട്ട പതിപ്പ് നിങ്ങൾക്ക് അപ്ഡേറ്റ് ചെയ്യാം. മുൻപത്തെ പതിപ്പ് ഡൗൺലോഡ് ചെയ്ത ഏതൊരാളും അപ്ഡേറ്റുകൾ ലഭിക്കുന്നതിന് ടെംപ്ലേറ്റ് വീണ്ടും ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്.

നിങ്ങൾ ഒരു ടെംപ്ലേറ്റ് പങ്കിടുന്നത് നിർത്തിയാൽ, ഇതിനകം ടെംപ്ലേറ്റ് ഡൗൺലോഡ് ചെയ്ത ആരെയും ഇത് ബാധിക്കില്ല.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.