ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ ‘കണ്ടെത്തൂ’ എന്നതിൽ ഒരു AirTag ചേർക്കൂ

നിങ്ങളുടെ iPad ഉപയോഗിച്ച് നിങ്ങളുടെ Apple അക്കൗണ്ടുമായി ഒരു AirTag നിങ്ങൾക്ക് ജോഡിയാക്കാം. കീചെയിനോ ബാക്ക്പാക്കോ പോലുള്ള ഒരു ദൈനംദിന ഇനത്തിൽ നിങ്ങൾ അത് അറ്റാച്ച് ചെയ്യുമ്പോൾ, അത് നഷ്ടപ്പെടുകയോ കൈമോശം വരുകയോ ചെയ്താൽ അത് കണ്ടെത്താൻ നിങ്ങൾക്ക് ‘കണ്ടെത്തൂ’ ആപ്പ് ഉപയോഗിക്കാം.

നിങ്ങളുടെ AirTag മറന്നുവയ്ക്കുകയാണെങ്കിൽ നിങ്ങൾക്ക് അറിയിപ്പ് നേടാം. നിങ്ങൾ ഒരു AirTag അല്ലെങ്കിൽ ഇനം മറന്നുവയ്ക്കുന്ന സാഹചര്യത്തിൽ വേർപ്പെടൽ അലേർട്ടുകൾ സജ്ജമാക്കൂ എന്നത് കാണൂ.

ഒരു സമയം ഒരു Apple അക്കൗണ്ടിൽ മാത്രമേ AirTag രജിസ്റ്റർ ചെയ്യാനാകൂ, നിങ്ങൾക്ക് മറ്റ് യൂസർമാരുമായി ഒരു AirTag പങ്കിടാം.

നിങ്ങൾക്ക് പിന്തുണയ്ക്കുന്ന മൂന്നാം-കക്ഷി ഉൽപ്പന്നങ്ങൾ ‘കണ്ടെത്തൂ’ എന്നതിലേക്ക് ചേർക്കാനും കഴിയും. ഒരു മൂന്നാം കക്ഷി ഇനം ചേർക്കുകയോ അപ്ഡേറ്റ് ചെയ്യുകയോ ചെയ്യൂ എന്നത് കാണൂ.

ഒരു AirTag ചേർക്കൂ

  1. AirTag-ൽ നിന്ന് ഉൽപ്പന്ന റാപ്പിങ്ങും ബാറ്ററി ടാബും നീക്കം ചെയ്തശേഷം, അത് നിങ്ങളുടെ iPad-ന് സമീപം പിടിക്കൂ.

  2. നിങ്ങളുടെ iPad-ലെ ഹോം സ്ക്രീനിലേക്ക് പോകൂ.

    കുറിപ്പ്: വീണ്ടും ജോഡിയാക്കിനോക്കാൻ, നിങ്ങളുടെ സ്ക്രീൻ ഓഫാക്കി വീണ്ടും ഓണാക്കൂ.

  3. നിങ്ങളുടെ iPad-ന്റെ സ്ക്രീനിൽ ‘കണക്റ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

  4. ലിസ്റ്റിൽ നിന്ന് ഒരു പേര് തിരഞ്ഞെടുക്കൂ അല്ലെങ്കിൽ ഒരു പേര് ടൈപ്പ് ചെയ്യാനും ഒരു ഇമോജി സെലക്റ്റ് ചെയ്യാനും ‘ഇഷ്ടാനുസൃത പേര്’ തിരഞ്ഞെടുക്കൂ, തുടർന്ന് ‘തുടരൂ’ ടാപ്പ് ചെയ്യൂ.

  5. നിങ്ങളുടെ Apple അക്കൗണ്ടിലേക്ക് ഇനം രജിസ്റ്റർ ചെയ്യാൻ ‘തുടരൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘പൂർത്തിയാക്കൂ’ ടാപ്പ് ചെയ്യൂ.

നിങ്ങൾക്ക് ‘കണ്ടെത്തൂ’ ആപ്പിൽ ഒരു AirTag രജിസ്റ്റർ ചെയ്യാനും കഴിയും. ‘ചേർക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘AirTag ചേർക്കൂ’ തിരഞ്ഞെടുക്കൂ.

മറ്റാരുടെയെങ്കിലും Apple അക്കൗണ്ടിൽ ഇനം രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾ അത് ചേർക്കുന്നതിന് മുമ്പ് അവർ അത് നീക്കം ചെയ്യേണ്ടതുണ്ട്. ’കണ്ടെത്തൂ’ ആപ്പിൽ നിന്ന് ഒരു AirTag അല്ലെങ്കിൽ മറ്റേതെങ്കിലും ഇനം നീക്കംചെയ്യൂ എന്നത് കാണൂ.

ഒരു AirTag-ന്റെ പേരോ ഇമോജിയോ മാറ്റൂ

  1. നിങ്ങളുടെ iPad-ൽ ‘കണ്ടെത്തൂ’ ആപ്പ് തുറക്കൂ.

  2. സ്ക്രീനിന്റെ താഴെ ഇടതുവശത്തുള്ള ‘ഇനങ്ങൾ’ ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങൾക്ക് പേരോ ഇമോജിയോ മാറ്റേണ്ട AirTag ടാപ്പ് ചെയ്യൂ.

  3. ‘ഇനത്തിന്റെ പേര് മാറ്റൂ’ ടാപ്പ് ചെയ്യൂ.

  4. ലിസ്റ്റിൽ നിന്ന് ഒരു പേര് തിരഞ്ഞെടുക്കൂ അല്ലെങ്കിൽ ഒരു പേര് ടൈപ്പ് ചെയ്യാനും ഇമോജി സെലക്റ്റ് ചെയ്യാനും ‘ഇഷ്ടാനുസൃത പേര്’ തിരഞ്ഞെടുക്കൂ.

  5. ‘കഴിഞ്ഞു’ ടാപ്പ് ചെയ്യൂ.

ഒരു AirTag-നെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ കാണൂ

നിങ്ങളുടെ Apple അക്കൗണ്ടിലേക്ക് ഒരു AirTag ചേർത്താൽ, അതിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ നിങ്ങൾക്ക് ‘കണ്ടെത്തൂ’ ആപ്പിൽ കാണാൻ കഴിയും.

  1. നിങ്ങളുടെ iPad-ൽ ‘കണ്ടെത്തൂ’ ആപ്പ് തുറക്കൂ.

  2. സ്ക്രീനിന്റെ താഴെ ഇടതുവശത്തുള്ള ‘ഇനങ്ങൾ’ ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങൾക്ക് കൂടുതൽ വിശദാംശങ്ങൾ കാണേണ്ട AirTag ടാപ്പ് ചെയ്യൂ.

  3. മോഡലും, സീരിയൽ നമ്പറും, ഫേംവെയർ പതിപ്പും കാണാൻ AirTag-ന്റെ വിലാസം ടാപ്പ് ചെയ്യൂ.

ബാറ്ററി ലെവൽ കുറവാണെങ്കിൽ, AirTag-ന്റെ ലൊക്കേഷന് താഴെ ഒരു സന്ദേശം ദൃശ്യമാകും. ഇനങ്ങളുടെ ലിസ്റ്റിലെ AirTag-ന്റെ പേരിനടുത്തുള്ള ഒരു കുറഞ്ഞ ബാറ്ററി ഇൻഡിക്കേറ്ററും നിങ്ങൾക്ക് കാണാൻ കഴിയും.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.