ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ൽ നിങ്ങൾ വായിക്കുകയോ ടൈപ്പ് ചെയ്യുകയോ ചെയ്യുന്ന ടെക്സ്റ്റിന്റെ ഒരു വലിയ പതിപ്പ് കാണൂ

iPad-ലെ ഹോവർ ടെക്സ്റ്റ് ഉപയോഗിച്ച്, ഒരു വലിയ പതിപ്പ് കാണാൻ നിങ്ങൾക്ക് ടെക്സ്റ്റിലൂടെയും സ്ക്രീനിലെ മറ്റ് ഇനങ്ങളിലൂടെയും (ഐക്കണുകൾ പോലുള്ളവ) പോയിന്റർ നീക്കാം. അല്ലെങ്കിൽ നിങ്ങൾ ടൈപ്പ് ചെയ്യുന്ന ടെക്സ്റ്റിന്റെ ഒരു വലിയ പതിപ്പ് ഉള്ള വേറൊരു വിൻഡോ കാണിക്കാൻ ഹോവർ ടൈപ്പിങ് ഉപയോഗിക്കൂ.

നിങ്ങൾ ആരംഭിക്കുന്നതിന് മുൻപ്

ഹോവർ ടെക്സ്റ്റ് ഉപയോഗിക്കാൻ, ട്രാക്ക്പാഡോ മൗസോ പോലുള്ള പോയിന്റിങ് ഡിവൈസിനെ നിങ്ങളുടെ iPad-മായി കണക്റ്റ് ചെയ്യേണ്ടതുണ്ട്. പിന്തുണയ്ക്കുന്ന iPad മോഡലുകളിൽ, നിങ്ങൾക്ക് Apple Pencil (രണ്ടാം ജനറേഷൻ) അല്ലെങ്കിൽ Apple Pencil Pro പോയിന്റിങ് ഡിവൈസായി ഉപയോഗിക്കാം.

ഹോവർ ടൈപ്പിങ് ഉപയോഗിക്കാൻ ഒരു പോയിന്റിങ് ഡിവൈസിനെ കണക്റ്റ് ചെയ്യേണ്ടതില്ല.

ടെക്സ്റ്റിൽ നിങ്ങൾ ഹോവർ ചെയ്യുമ്പോൾ അതിന്റെ ഒരു വലിയ പതിപ്പ് കാണിക്കാൻ

  1. നിങ്ങളുടെ iPad-ലെ ‘ക്രമീകരണം’  ആപ്പിലേക്ക് പോകൂ.

  2. ‘ആക്സസബിലിറ്റി’ ടാപ്പ് ചെയ്ത് ‘ഹോവർ ടെക്സ്റ്റ്’ ടാപ്പ് ചെയ്യൂ, തുടർന്ന് ഹോവർ ടെക്സ്റ്റ് ഓണാക്കൂ

  3. ടെക്സ്റ്റിന്റെ ഒരു വലിയ പതിപ്പ് കാണിക്കാൻ പോയിന്റർ അതിന്റെ മുകളിലൂടെ നീക്കൂ. അല്ലെങ്കിൽ പിന്തുണയ്ക്കുന്ന Apple Pencil-ന്റെ അഗ്രം ടെക്സ്റ്റിന് മുകളിൽ ഹോവർ ചെയ്യൂ.

  4. നിങ്ങൾക്ക് കണക്റ്റ് ചെയ്ത കീബോർഡാണ് ഉള്ളതെങ്കിൽ, ഹോവർ ടെക്സ്റ്റ് വിൻഡോ കാണിക്കാൻ നിങ്ങൾ കൺട്രോൾ കീ അമർത്തിപ്പിടിക്കണം.

iPad നിങ്ങൾ ഒരു കണക്റ്റ് ചെയ്ത കീബോഡിനൊപ്പം ഉപയോഗിക്കുകയാണെങ്കിൽ, ഓരോ തവണയും ഒരു കീ അമർത്തിപ്പിടിക്കാതെ തന്നെ, നിങ്ങൾ ടെക്സ്റ്റിലൂടെ പോയിന്റർ നീക്കുമ്പോൾ നിങ്ങൾക്ക് ’ഹോവർ ടെക്സ്റ്റ്’ വിൻഡോ ഓട്ടോമാറ്റിക്കായി ദൃശ്യമാകും. ക്രമീകരണം  > ആക്സസബിലിറ്റി > ഹോവർ ടെക്സ്റ്റ് എന്നതിലേക്ക് പോയി, ‘സജീവമാക്കൽ ലോക്ക്’ ഓൺ ചെയ്യൂ. സജീവമാക്കൽ ലോക്ക് ഉപയോഗിക്കാൻ, കൺട്രോൾ കീ മൂന്ന് തവണ വേഗത്തിൽ അമർത്തൂ.

ഹോവർ ടെക്സ്റ്റും സജീവമാക്കൽ ലോക്കും സജീവമാക്കാൻ അമർത്തുന്ന കീ നിങ്ങൾക്ക് മാറ്റാം. സജീവമാക്കൽ മോഡിഫയർ ടാപ്പ് ചെയ്ത്, മറ്റൊരു കീ തിരഞ്ഞെടുക്കൂ.

നിങ്ങൾ ടൈപ്പ് ചെയ്യുന്ന ടെക്സ്റ്റിന്റെ ഒരു വലിയ പതിപ്പ് കാണിക്കാൻ

  1. നിങ്ങളുടെ iPad-ലെ ‘ക്രമീകരണം’  ആപ്പിലേക്ക് പോകൂ.

  2. ‘ആക്സസബിലിറ്റി’ ടാപ്പ് ചെയ്ത് ‘ഹോവർ ടെക്സ്റ്റ്’ ടാപ്പ് ചെയ്യൂ, ശേഷം ‘ഹോവർ ടൈപ്പിങ്’ ടാപ്പ് ചെയ്യൂ, തുടർന്ന് ഹോവർ ടൈപ്പിങ് ഓണാക്കൂ.

  3. നിങ്ങൾ ഒരു ടെക്സ്റ്റ് എൻട്രി ഫീൽഡിൽ ടൈപ്പ് ചെയ്യുന്നതിനനുസരിച്ച്, നിങ്ങൾ ടൈപ്പ് ചെയ്യുന്നതിന്റെ ഒരു വലിയ പതിപ്പ് കാണിക്കും.

    ഹോവർ ടൈപ്പിങ് വിൻഡോ താൽക്കാലികമായി മറയ്ക്കാൻ, അതിൽ സ്വൈപ്പ് ചെയ്യൂ. നിങ്ങൾ വീണ്ടും ടൈപ്പ് ചെയ്യാൻ തുടങ്ങുമ്പോൾ ഇത് വീണ്ടും പ്രത്യക്ഷമാകും.

ഹോവർ ടെക്സ്റ്റ് ഇഷ്ടാനുസൃതമാക്കൂ

  1. നിങ്ങളുടെ iPad-ലെ ‘ക്രമീകരണം’  ആപ്പിലേക്ക് പോകൂ.

  2. ‘ആക്സസബിലിറ്റി’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ഹോവർ ടെക്സ്റ്റ്’ ടാപ്പ് ചെയ്യൂ.

  3. താഴെപ്പറയുന്നവയിൽ ഒന്ന് ഇഷ്ടാനുസൃതമാക്കൂ:

    • ഡിസ്പ്ലേ മോഡ്: ഹോവർ ടെക്സ്റ്റോ ഹോവർ ടൈപ്പിങ് വിൻഡോയോ എവിടെ കാണിക്കണമെന്ന് തിരഞ്ഞെടുക്കൂ—ലൈനിൽ (കേഴ്സറിന് സമീപം), സ്ക്രീനിന്റെ മുകളിൽ, അല്ലെങ്കിൽ ഓൺസ്ക്രീൻ കീബോർഡിന് നേരെ മുകളിൽ.

    • ഉള്ളടക്കം: ടെക്സ്റ്റ്, നിറം, അല്ലെങ്കിൽ ടെക്സ്റ്റും നിറവും കാണിക്കാൻ തിരഞ്ഞെടുക്കൂ.

    • സ്ക്രോളിങ് വേഗം: കൂടിയതോ കുറഞ്ഞതോ ആയ വേഗം തിരഞ്ഞെടുക്കൂ (ടെക്സ്റ്റിന്റെ വലിയ ബ്ലോക്കുകൾ കാണുമ്പോൾ ഹോവർ ടെക്സ്റ്റ് വിൻഡോയിൽ സ്ക്രോൾ ചെയ്യാനായി).

    • ഫോണ്ട്: ഒരു ഇഷ്ടാനുസൃത ഫോണ്ട് തിരഞ്ഞെടുക്കൂ.

    • വലിപ്പം: നിങ്ങളുടെ ഇഷ്ടപ്പെട്ട വായനാ വലിപ്പം മാറ്റാൻ സ്ലൈഡർ ക്രമപ്പെടുത്തൂ.

    • ടെക്സ്റ്റ് നിറം: ഗ്രിഡ്, സ്പെക്ട്രം, അല്ലെങ്കിൽ സ്ലൈഡറുകൾ ഉപയോഗിച്ച് ഒരു ടെക്സ്റ്റ് നിറം തിരഞ്ഞെടുക്കൂ.

    • പശ്ചാത്തല നിറം: ഗ്രിഡ്, സ്പെക്ട്രം, അല്ലെങ്കിൽ സ്ലൈഡറുകൾ ഉപയോഗിച്ച് ഒരു പശ്ചാത്തല നിറം തിരഞ്ഞെടുക്കൂ.

    • ബോർഡർ നിറം: ഗ്രിഡ്, സ്പെക്ട്രം, അല്ലെങ്കിൽ സ്ലൈഡറുകൾ ഉപയോഗിച്ച് ഒരു ബോർഡർ നിറം തിരഞ്ഞെടുക്കൂ.

    • സജീവമാക്കൽ മോഡിഫയർ: കൺട്രോൾ, ഓപ്ഷൻ, അല്ലെങ്കിൽ കമാൻഡ് തിരഞ്ഞെടുക്കൂ.

    • സജീവമാക്കൽ ലോക്ക്: ‘സജീവമാക്കൽ ലോക്ക്’ ഓണാക്കൂ.

ഹോവർ ടൈപ്പിങ് ഇഷ്ടാനുസൃതമാക്കൂ

  1. നിങ്ങളുടെ iPad-ലെ ‘ക്രമീകരണം’  ആപ്പിലേക്ക് പോകൂ.

  2. ‘ആക്സസബിലിറ്റി’ ടാപ്പ് ചെയ്ത് ‘ഹോവർ ടെക്സ്റ്റ്’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ഹോവർ ടൈപ്പിങ്’ ടാപ്പ് ചെയ്യൂ

  3. താഴെപ്പറയുന്നവയിൽ ഒന്ന് ഇഷ്ടാനുസൃതമാക്കൂ:

    • ഡിസ്പ്ലേ മോഡ്: ഹോവർ ടെക്സ്റ്റോ ഹോവർ ടൈപ്പിങ് വിൻഡോയോ എവിടെ കാണിക്കണമെന്ന് തിരഞ്ഞെടുക്കൂ—ലൈനിൽ (കേഴ്സറിന് സമീപം), സ്ക്രീനിന്റെ മുകളിൽ, അല്ലെങ്കിൽ ഓൺസ്ക്രീൻ കീബോർഡിന് നേരെ മുകളിൽ.

    • ഫോണ്ട്: ഒരു ഇഷ്ടാനുസൃത ഫോണ്ട് തിരഞ്ഞെടുക്കൂ.

    • വലിപ്പം: നിങ്ങളുടെ ഇഷ്ടപ്പെട്ട വായനാ വലിപ്പം മാറ്റാൻ സ്ലൈഡർ ക്രമപ്പെടുത്തൂ.

    • ടെക്സ്റ്റ് നിറം: ഗ്രിഡ്, സ്പെക്ട്രം, അല്ലെങ്കിൽ സ്ലൈഡറുകൾ ഉപയോഗിച്ച് ഒരു ടെക്സ്റ്റ് നിറം തിരഞ്ഞെടുക്കൂ.

    • ഇൻസേർഷൻ പോയിന്റ് നിറം: ഗ്രിഡ്, സ്പെക്ട്രം, അല്ലെങ്കിൽ സ്ലൈഡറുകൾ ഉപയോഗിച്ച് ഇൻസേർഷൻ പോയിന്റ് നിറം തിരഞ്ഞെടുക്കൂ.

    • പശ്ചാത്തല നിറം: ഗ്രിഡ്, സ്പെക്ട്രം, അല്ലെങ്കിൽ സ്ലൈഡറുകൾ ഉപയോഗിച്ച് ഒരു പശ്ചാത്തല നിറം തിരഞ്ഞെടുക്കൂ.

    • ബോർഡർ നിറം: ഗ്രിഡ്, സ്പെക്ട്രം, അല്ലെങ്കിൽ സ്ലൈഡറുകൾ ഉപയോഗിച്ച് ഒരു ബോർഡർ നിറം തിരഞ്ഞെടുക്കൂ.

    • അക്ഷരത്തെറ്റുള്ള വാക്കിന്റെ നിറം: ഗ്രിഡ്, സ്പെക്ട്രം, അല്ലെങ്കിൽ സ്ലൈഡറുകൾ വഴി അക്ഷരത്തെറ്റുള്ള വാക്കുകൾക്കായി ഒരു നിറം തിരഞ്ഞെടുക്കൂ.

    • ഓട്ടോറോക്റ്റക്റ്റ് ചെയ്ത വാക്കിന്റെ നിറം: ഗ്രിഡ്, സ്പെക്ട്രം, അല്ലെങ്കിൽ സ്ലൈഡറുകൾ എന്നിവ ഉപയോഗിച്ച് ഓട്ടോകോറക്റ്റ് ചെയ്ത വാക്കുകൾക്കായി ഒരു നിറം തിരഞ്ഞെടുക്കൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.