ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ൽ സ്ക്രിബിൾ ഉപയോഗിച്ച് ടെക്സ്റ്റ് നൽകൂ

പിന്തുണയുള്ള മോഡലുകളിൽ, ടെക്സ്റ്റ് നൽകാൻ നിങ്ങൾക്ക് Apple Pencil (പ്രത്യേകം വിൽക്കപ്പെടുന്നത്), സ്ക്രിബിൾ എന്നിവ ഉപയോഗിക്കാം. ഓൺസ്ക്രീൻ കീബോർഡ് തുറക്കുകയോ ഉപയോഗിക്കുകയോ ചെയ്യാതെ, നിങ്ങൾക്ക് ഒരു സന്ദേശത്തിന് വേഗത്തിൽ മറുപടി നൽകാം, സ്വയം ഒരു ഓർമപ്പെടുത്തൽ എഴുതാം, മറ്റു പലതും. സ്ക്രിബിൾ നിങ്ങളുടെ കൈയക്ഷരത്തെ നിങ്ങളുടെ iPad-ൽ നേരിട്ട് ടെക്സ്റ്റാക്കി മാറ്റുന്നതിനാൽ നിങ്ങളുടെ എഴുത്ത് സ്വകാര്യമായി തുടരുന്നു.

കുറിപ്പ്: സ്ക്രിബിൾ നിരവധി ഭാഷകളിൽ ലഭ്യമാണ്. iOS, iPadOS ഫീച്ചർ ലഭ്യതാ വെബ്സൈറ്റ് കാണൂ.

ഏതെങ്കിലും ടെക്സ്റ്റ് ഫീൽഡിൽ ടെക്സ്റ്റ് നൽകാൻ Apple Pencil ഉപയോഗിക്കൂ

  1. ഏതെങ്കിലും ടെക്സ്റ്റ് ഫീൽഡിൽ Apple Pencil ഉപയോഗിച്ച് എഴുതൂ, സ്ക്രിബിൾ നിങ്ങളുടെ കൈയക്ഷരത്തെ ഓട്ടോമാറ്റിക്കായി ടൈപ്പ് ചെയ്ത ടെക്സ്റ്റാക്കി മാറ്റുന്നു.

    നിങ്ങളുടെ കൈയക്ഷരം ടെക്സ്റ്റ് ഫീൽഡിന്റെ അരികുകൾക്കപ്പുറത്തേക്ക് നീങ്ങുമ്പോൾ പോലും സ്ക്രിബിൾ പ്രവർത്തിക്കുന്നു.

  2. ഒരു ആക്ഷൻ ഷോർട്ട്കട്ട് ഉപയോഗിക്കാൻ ’സ്ക്രിബിൾ ടൂൾബാർ’ ടാപ്പ് ചെയ്യൂ.

    ലഭ്യമായ പ്രവർത്തനങ്ങൾ നിങ്ങൾ ഉപയോഗിക്കുന്ന ആപ്പിനെ ആശ്രയിച്ചിരിക്കുന്നു, കൂടാതെ ’പഴയപടിയാക്കൂ’ ബട്ടൺ ,’കീബോർഡ് കാണിക്കൂ’ ബട്ടൺ തുടങ്ങിയവ ഉൾപ്പെട്ടേക്കാം.

    നിങ്ങൾ ടെക്സ്റ്റ് നൽകുമ്പോൾ ടൂൾബാർ ഓട്ടോമാറ്റിക്കായി മിനിമൈസ് ചെയ്യാൻ പൂരണചിഹ്നം ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ഓട്ടോമാറ്റിക്കായി മിനിമൈസ് ചെയ്യൂ’ ഓണാക്കൂ. പൂർണ്ണ ടൂൾബാർ കാണിക്കാൻ മിനിമൈസ് ചെയ്ത പതിപ്പിൽ ടാപ്പ് ചെയ്യൂ.

കുറിപ്പുകളിലും Freeform-ലും ടെക്സ്റ്റ് നൽകാൻ Apple Pencil ഉപയോഗിക്കൂ

  1. കുറിപ്പുകളിലോ Freeform-ലോ, ടൂൾ പാലറ്റ് കാണിക്കാൻ മാർക്ക്അപ്പ് സ്വിച്ച് ബട്ടൺ ഓഫ് ടാപ്പ് ചെയ്യൂ.

  2. ടൂൾ പാലറ്റിൽ ’കൈയെഴുത്ത്’ ടൂൾ (പേനയുടെ ഇടതുവശത്ത്) ടാപ്പ് ചെയ്യൂ.

  3. Apple Pencil ഉപയോഗിച്ച് എഴുതൂ, സ്ക്രിബിൾ ഓട്ടോമാറ്റിക്കായി നിങ്ങളുടെ കൈയക്ഷരത്തെ ടൈപ്പ് ചെയ്ത ടെക്സ്റ്റാക്കി മാറ്റുന്നു.

Apple Pencil ഉപയോഗിച്ച് ടെക്സ്റ്റ് സെലക്റ്റ് ചെയ്ത് പരിഷ്കരിക്കൂ

Apple Pencil, സ്ക്രിബിൾ എന്നിവ ഉപയോഗിച്ച് നിങ്ങൾ ടെക്സ്റ്റ് നൽകുമ്പോൾ, നിങ്ങൾക്ക് ഇനിപ്പറയുന്നവ ചെയ്യാം:

  • ഒരു വാക്ക് ഡിലീറ്റ് ചെയ്യാൻ: അത് സ്ക്രാച്ച് ഔട്ട് ചെയ്യൂ.

  • ടെക്സ്റ്റ് ഇൻസേർട്ട് ചെയ്യാൻ: ഒരു ടെക്സ്റ്റ് ഏരിയയിൽ തൊട്ടുപിടിച്ച് തുറന്നുവരുന്ന സ്പേസിൽ എഴുതൂ.

  • കാരക്റ്ററുകൾ ചേർക്കാൻ അല്ലെങ്കിൽ വേർതിരിക്കാൻ: അവയ്ക്കിടയിൽ ഒരു ലംബ വര വരയ്ക്കൂ.

  • ടെക്സ്റ്റ് സെലക്റ്റ് ചെയ്യൂ: ടെക്സ്റ്റ് സെലക്റ്റ് ചെയ്യാനും എഡിറ്റിങ് ഓപ്ഷനുകൾ കാണാനും ടെക്സ്റ്റിന് ചുറ്റും ഒരു വൃത്തം വരയ്ക്കൂ അല്ലെങ്കിൽ അതിന് അടിവരയിടൂ. സെലക്ഷൻ മാറ്റാൻ, സെലക്റ്റ് ചെയ്ത ടെക്സ്റ്റിന്റെ തുടക്കത്തിൽ നിന്നോ അവസാനത്തിൽ നിന്നോ വലിക്കൂ.

  • ഒരു വാക്ക് സെലക്റ്റ് ചെയ്യൂ: വാക്കിൽ ഇരട്ട-ടാപ്പ് ചെയ്യൂ.

  • ഒരു പാരഗ്രാഫ് സെലക്റ്റ് ചെയ്യൂ: പാരാഗ്രാഫിനുള്ളിലെ ഒരു വാക്കിൽ മൂന്ന് തവണ ടാപ്പ് ചെയ്യൂ, അല്ലെങ്കിൽ Apple Pencil പാരാഗ്രാഫിന് മുകളിൽ വലിക്കൂ.

നിങ്ങളുടെ കൈയക്ഷരം ടെക്സ്റ്റാക്കി മാറ്റുന്നത് നിറുത്തൂ

ക്രമീകരണം  > Apple Pencil എന്നതിലേക്ക് പോകൂ, എന്നിട്ട് സ്ക്രിബിൾ ഓഫ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.