ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ ‘മാപ്പ്സി’ൽ സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നേടൂ

ദൃശ്യമാകുന്ന സ്ഥലങ്ങളെക്കുറിച്ചുള്ള തെരുവ് വിലാസങ്ങളും മറ്റ് വിവരങ്ങളും നിങ്ങൾക്ക് കണ്ടെത്താനാകും.

ഒരു മ്യൂസിയത്തിന്റെ ഓപ്പൺ സ്റ്റാറ്റസ്, റേറ്റിങ്ങുകൾ, വിവരണം, ഫോട്ടോകൾ, ബട്ടണുകൾ എന്നിവയുള്ള സ്ഥല കാർഡ്, അവിടേക്ക് വിളിക്കാനോ അതിന്റെ വെബ്സൈറ്റിലേക്ക് പോകാനോ ടിക്കറ്റുകൾ വാങ്ങാനോ ഉള്ള ബട്ടണുകൾ.

ഒരു സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ നേടൂ

  1. നിങ്ങളുടെ iPad-ലെ മാപ്പ്സ് ആപ്പിലേക്ക് പോകൂ.

  2. ഒരു സ്ഥലത്ത് ടാപ്പ് ചെയ്യൂ (ഉദാഹരണത്തിന്, ഒരു മാപ്പിലെ ഒരു നഗരം അല്ലെങ്കിൽ ലാൻഡ്മാർക്ക്, നിങ്ങൾ പിൻ ഉപയോഗിച്ച് അടയാളപ്പെടുത്തിയ സ്ഥലം, അല്ലെങ്കിൽ ‘മാപ്പ്സി’ലെ ഒരു തിരയൽ ഫലം), തുടർന്ന് താഴെപ്പറയുന്നവയിലേതെങ്കിലും ചെയ്യൂ:

    • ലൊക്കേഷനിലേക്കുള്ള ഒരു റൂട്ട് നേടാൻ: ദിശാനിർദേശങ്ങൾ ബട്ടൺ ടാപ്പ് ചെയ്യൂ.

    • കൂടുതൽ വിവരങ്ങൾ കാണാൻ: സ്ഥല കാർഡിൽ താഴേക്ക് സ്ക്രോൾ ചെയ്യൂ.

      വിവരങ്ങളിൽ തെരുവ് വിലാസം, ഫോൺ നമ്പർ, വെബ്പേജ് ലിങ്ക്, ഉപഭോക്തൃ അവലോകനങ്ങൾ എന്നിവയും മറ്റും ഉൾപ്പെട്ടേക്കാം. ധാരാളം റെസ്റ്റോറന്റുകളും മറ്റ് ബിസിനസ്സുകളും ആപ്പ് ക്ലിപ്പുകൾ വാഗ്ദാനം ചെയ്യുന്നു, അത് അവരുടെ സ്ഥല കാർഡുകളിലെ ബട്ടണുകൾ ടാപ്പ് ചെയ്തുകൊണ്ട് ഓർഡർ ചെയ്യാനോ റിസർവേഷൻ നടത്താനോ നിങ്ങളെ അനുവദിക്കുന്നു.

ഒരു സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ സേവ് ചെയ്യൂ

നിങ്ങൾക്ക് ഒരു സ്ഥലം സേവ് ചെയ്യാം അല്ലെങ്കിൽ അത് നിങ്ങളുടെ ഇഷ്ടാനുസൃത ഗൈഡുകളിൽ ഒന്നിലേക്ക് ഒരു പിൻ ആയി, ചേർക്കാം, അല്ലെങ്കിൽ നിങ്ങളുടെ കോൺടാക്റ്റുകളിൽ ഒന്നായി ചേർക്കാം.

  1. നിങ്ങളുടെ iPad-ലെ മാപ്പ്സ് ആപ്പിലേക്ക് പോകൂ.

  2. മാപ്പ്സിൽ അല്ലെങ്കിൽ ഒരു തിരയൽ ഫലത്തിൽ ഒരു സ്ഥലം ടാപ്പ് ചെയ്ത് ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു ഓപ്ഷൻ തിരഞ്ഞെടുക്കൂ.

ഒരു മൂന്നാം കക്ഷിക്ക് റെസ്റ്റോറന്റ് പേരുകൾ അയയ്ക്കുന്നത് നിർത്തൂ

ടേബിൾ-ബുക്കിങ് വിപുലീകരണമുള്ള ഒരു ആപ്പ് നിങ്ങൾ ഇൻസ്റ്റോൾ ചെയ്യുകയാണെങ്കിൽ, റെസ്റ്റോറന്റുകളിൽ റിസർവേഷനുകൾ നടത്താനും അതിന് നിങ്ങളെ സഹായിക്കാനാകും. നിങ്ങൾ കാണുന്ന റെസ്റ്റോറന്റുകളുടെ പേരുകൾ വിപുലീകരണത്തിലേക്ക് അയയ്ക്കുന്നത് നിങ്ങൾക്ക് നിർത്താം.

  1. നിങ്ങളുടെ iPad-ലെ ക്രമീകരണം ആപ്പിലേക്ക് പോകൂ.

  2. ആപ്പുകൾ ടാപ്പ് ചെയ്യൂ, തുടർന്ന് മാപ്പ്സ് ടാപ്പ് ചെയ്യൂ.

  3. ‘റെസ്റ്റോറന്റ് ബുക്കിങ്’ എന്നതിൽ ടാപ്പ് ചെയ്യൂ, എന്നിട്ട് ആപ്പ് വിപുലീകരണം ഓഫ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.