ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ News ഉപയോഗിച്ച് തുടങ്ങൂ

നിങ്ങൾക്ക് ഏറ്റവും താല്പര്യമുള്ള വിഷയങ്ങളെ കുറിച്ച്, നിങ്ങളുടെ പ്രിയപ്പെട്ട സ്രോതസ്സുകളിൽ നിന്ന് നിങ്ങൾ വായിക്കാൻ ആഗ്രഹിക്കുന്ന എല്ലാ സ്റ്റോറികളും News ആപ്പ് ശേഖരിക്കുന്നു. Apple News+ സബ്സ്ക്രൈബർമാർക്ക് പസിലുകളും റെസിപ്പികളും പോലുള്ള ഫീച്ചറുകളും ആക്സസ് ചെയ്യാം.

News ആപ്പിലെ ‘ഇന്ന്’ ഫീഡിൽ നിന്നുള്ള ഒരു സ്റ്റോറി.

ഏറ്റവും പുതിയ വാർത്തകൾ കണ്ടെത്തൂ

ബ്രെയ്ക്കിങ്ങ് ന്യൂസുകൾ മുതൽ ശാസ്ത്രം, വിനോദം വരെയുള്ള സ്റ്റോറികൾ ബ്രൗസ് ചെയ്യാൻ News ആപ്പ് തുറക്കൂ. നിങ്ങൾ എത്രത്തോളം വായിക്കുന്നുവോ അത്രത്തോളം, നിങ്ങൾക്ക് പ്രധാനപ്പെട്ടതെന്താണെന്ന് Siri മനസ്സിലാക്കുകയും നിങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കാവുന്ന സ്റ്റോറികൾ നിർദേശിക്കുകയും ചെയ്യുന്നു.

ഫോളോ ചെയ്യുന്ന ചാനലുകളും വിഷയങ്ങളും ഒരു ലേഖനത്തിന് മുകളിലുള്ള News സൈഡ്‌ബാറിൽ ദൃശ്യമാകും.

നിങ്ങളുടെ ഫീഡ് ഇഷ്ടാനുസൃതമാക്കൂ

നിങ്ങൾക്ക് താൽപ്പര്യമുള്ള ഒരു നിർദിഷ്ട ചാനലോ വിഷയമോ കണ്ടെത്താൻ ‘തിരയൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് അത് ഫോളോ ചെയ്യാൻ ഫോളോ ചെയ്യൂ ബട്ടൺ ടാപ്പ് ചെയ്യൂ. നിങ്ങൾ ഫോളോ ചെയ്യുന്ന ചാനലുകളും വിഷയങ്ങളും ‘ഇന്ന്’ ഫീഡിൽ ദൃശ്യമാകും. നിങ്ങളുടെ ‘ഇന്ന്’ ഫീഡിൽ നിങ്ങൾക്ക് കാണേണ്ടതില്ലാത്ത ഒരു ചാനലോ വിഷയമോ ഉണ്ടെങ്കിൽ, അത് തൊട്ടുപിടിക്കൂ, തുടർന്ന് ‘ചാനൽ ബ്ലോക്ക് ചെയ്യൂ’, ‘വിഷയം ബ്ലോക്ക് ചെയ്യൂ’, അല്ലെങ്കിൽ ‘നിർദേശങ്ങൾ നൽകുന്നത് നിർത്തൂ’ എന്നിവ തിരഞ്ഞെടുക്കൂ.

Apple News+-ലെ ‘കണ്ടെത്തൂ’ പേജ്. ടാബ് ബാറിൽ, News+ സെലക്റ്റ് ചെയ്തിരിക്കുന്നു, അതിന് താഴെയായി, News+ എന്നതിലെ മികച്ചവ എന്ന വിഭാഗം സെലക്റ്റ് ചെയ്തിരിക്കുന്നു.

Apple News+ സബ്സ്ക്രൈബ് ചെയ്യൂ

നിങ്ങൾ Apple News+ സബ്സ്ക്രൈബ് ചെയ്യുമ്പോൾ, പസിലുകൾ, റെസിപ്പികൾ എന്നിവയ്ക്കൊപ്പം നൂറുകണക്കിന് മാസികകളും പത്രങ്ങളും ആക്സസ് ചെയ്യാം. നിങ്ങൾക്ക് ലക്കങ്ങൾ മറ്റുള്ളവരുമായി പങ്കിടുകയോ ഓഫ്‌ലൈൻ വായനയ്ക്കായി അവ ഡൗൺലോഡ് ചെയ്യുകയോ ചെയ്യാം. ആവശ്യപ്പെടുമ്പോൾ, ഒരു സബ്സ്ക്രിപ്ഷൻ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് സ്ക്രീനിലെ നിർദേശങ്ങൾ പിന്തുടരൂ.

News ആപ്പിലെ ‘പസിലുകൾ’ ഫീഡ്.

നിങ്ങളുടെ ബുദ്ധി പരീക്ഷിക്കാൻ ഒരു ഇടവേള എടുക്കൂ

Apple News+ സബ്സ്ക്രൈബർമാർക്ക് ക്രോസ്‌വേഡുകൾ, ക്വാർട്ടൈൽസ്, സുഡോക്കു, ഇമോജി ഗെയിം പോലുള്ള ദിവസേനയുള്ള പസിലുകൾ പരിഹരിക്കാനാകും. സൈഡ്ബാറിൽ ഉള്ള ‘പസിലുകൾ’ ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു പസിൽ തുറക്കാൻ അതിൽ ടാപ്പ് ചെയ്യൂ. ക്വാർട്ടൈൽസിലേതുപോലെ ചില ഗെയിമുകളിൽ ട്യൂട്ടോറിയൽ ഉണ്ടായിരിക്കും, ഉദാഹരണത്തിന് ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘എങ്ങനെ കളിക്കാം’ എന്നതിൽ ടാപ്പ് ചെയ്യൂ.

News ആപ്പിലെ റെസിപ്പി കാറ്റലോഗ്.

ഒരു വിരുന്നൊരുക്കൂ

Apple News+ സബ്സ്ക്രൈബർമാർക്ക് ആയിരക്കണക്കിന് ക്യൂറേറ്റ് ചെയ്തതും വ്യക്തിഗതമാക്കിയതുമായ റെസിപ്പികളിലേക്കും ആക്സസ് ഉണ്ട്. സൈഡ്ബാറിലെ ‘ഭക്ഷണം’ ടാപ്പ് ചെയ്യൂ, തുടർന്ന് ’റെസിപ്പി കാറ്റലോഗ്’ ബട്ടൺ ടാപ്പ് ചെയ്യൂ അല്ലെങ്കിൽ ‘റെസിപി കാറ്റലോഗ്’ ടാപ്പ് ചെയ്യൂ.

കൂടുതൽ അറിയണമെന്നുണ്ടോ?

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.