ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ Apple TV ആപ്പിൽ ഹോം ടാബ് വ്യക്തിഗതമാക്കൂ

ഹോം ടാബ് നിങ്ങളുടെ പ്രിയപ്പെട്ട ഷോകൾ, സിനിമകൾ, ചാനലുകൾ, സ്പോർട്ട്സ് എന്നിവ ഒരുമിച്ച് ഒരിടത്ത് കൊണ്ടുവരുന്നു. ‘കാണുന്നത് തുടരൂ’ ഉപയോഗിച്ച് നിങ്ങൾ നിറുത്തിയിടത്ത് നിന്ന് തുടങ്ങൂ, അല്ലെങ്കിൽ നിങ്ങൾക്കുവേണ്ടി മാത്രം വ്യക്തിഗതമാക്കിയ Apple TV ചാനലുകളും സ്ട്രീമിങ് ആപ്പുകളും കണ്ടെത്തൂ.

കുറിപ്പ്: Apple മീഡിയ സേവനങ്ങളുടെ ലഭ്യത രാജ്യമോ പ്രദേശമോ അനുസരിച്ച് വ്യത്യാസപ്പെടുന്നു. Apple മീഡിയ സേവനങ്ങളുടെ ലഭ്യത എന്ന Apple പിന്തുണ ലേഖനം കാണൂ.

’കാണുന്നത് തുടരൂ’ റോയിൽ നിങ്ങൾ നിറുത്തിയിടത്ത് നിന്ന് തുടങ്ങൂ

നിങ്ങൾ ഇതിനകം കാണാൻ തുടങ്ങുകയോ കാണാൻ പ്ലാൻ ചെയ്യുകയോ ചെയ്ത ഉള്ളടക്കം ‘കാണുന്നത് തുടരൂ’ റോ കാണിക്കുന്നു. നിങ്ങൾക്ക് കാണാൻ ഏറ്റവും താൽപ്പര്യമുള്ള ക്രമത്തിലാണ് ഷോകളും മൂവികളും ദൃശ്യമാകുന്നത്. ഉദാഹരണത്തിന്, TV എപ്പിസോഡ് പൂർത്തിയാകുമ്പോൾ അടുത്ത എപ്പിസോഡ് ‘കാണുന്നത് തുടരൂ’വിൽ ഓട്ടോമാറ്റിക്കായി ദൃശ്യമാകും. നിങ്ങൾ ഫോളോ ചെയ്യുന്ന ഒരു ടീമിന്റെ ഒരു ലൈവ് സ്പോർട്ട്സ് ഇവന്റ് പുരോഗമിക്കുമ്പോൾ, Apple TV ആപ്പിൽ കാണാൻ ലഭ്യമാണെങ്കിൽ അത് ‘കാണുന്നത് തുടരൂ’ ലിസ്റ്റിൽ ആദ്യം ദൃശ്യമാകും.

  1. നിങ്ങളുടെ iPad-ലെ Apple TV ആപ്പിലേക്ക് പോകൂ.

  2. സൈഡ്ബാറിലെ ഹോം ടാപ്പ് ചെയ്ത്, ‘കാണുന്നത് തുടരൂ’ റോയിലൂടെ സ്വൈപ്പ് ചെയ്ത് ഒരു ഇനത്തിൽ ടാപ്പ് ചെയ്യൂ.

    നിങ്ങൾക്ക് കാണാൻ ഇനം ലഭ്യമാണെങ്കിൽ, അത് ഉടൻ പ്ലേ ചെയ്യാൻ തുടങ്ങും.

കുറിപ്പ്: ഹോം ടാബിലെ ‘കാണുന്നത് തുടരൂ’ റോ, നിങ്ങൾ Apple TV ആപ്പിലേക്ക് കണക്റ്റ് ചെയ്ത ആപ്പിൽ നിന്നോ ചാനലിൽ നിന്നോ ഉള്ള TV ഷോകൾ, തത്സമയ സ്പോർട്ട്സ് ഇവന്റുകൾ എന്നിവ കാണിക്കുന്നു. ആപ്പുകളും ചാനലുകളും കണക്റ്റ് ചെയ്യുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ചാനലുകളും ആപ്പുകളും കണ്ടെത്തൂ കാണൂ.

നിങ്ങളുടെ വാച്ച്ലിസ്റ്റിൽ ഒരു ഇനം ചേർക്കൂ അല്ലെങ്കിൽ നീക്കം ചെയ്യൂ

നിങ്ങൾക്ക് പിന്നീട് ഉപയോഗിക്കാൻ സേവ് ചെയ്യേണ്ട മൂവികളും TV ഷോകളും നിങ്ങൾക്ക് വാച്ച്ലിസ്റ്റിലേക്ക് ചേർക്കാം. നിങ്ങളുടെ വാച്ച്ലിസ്റ്റിലെ മൂവികളും ടിവി ഷോകളും ‘കാണുന്നത് തുടരൂ’, ‘വാച്ച്ലിസ്റ്റ്’ റോകളിൽ ദൃശ്യമാകും.

കുറിപ്പ്: നിങ്ങൾ സ്പോർട്ട്സ് ഇവന്റുകൾ ചേർക്കുമ്പോൾ, അവ തത്സമയമാകുമ്പോൾ ‘കാണുന്നത് തുടരൂ’, ’വാച്ച്ലിസ്റ്റ്’ റോകളിൽ ദൃശ്യമാകും.

  1. നിങ്ങളുടെ iPad-ലെ Apple TV ആപ്പിലേക്ക് പോകൂ.

  2. താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • നിങ്ങളുടെ വാച്ച്ലിസ്റ്റിലേക്ക് ഒരു ഇനം ചേർക്കാൻ: ഇനം തൊട്ടുപിടിച്ച്, ‘വാച്ച്ലിസ്റ്റിലേക്ക് ചേർക്കൂ’ ടാപ്പ് ചെയ്യൂ.

    • നിങ്ങളുടെ വാച്ച്ലിസ്റ്റിൽ നിന്ന് ഒരു ഇനം നീക്കം ചെയ്യാൻ: ‘കാണുന്നത് തുടരൂ’ അല്ലെങ്കിൽ വാച്ച്ലിസ്റ്റ് എന്നീ റോകളിലെ ഇനത്തിൽ തൊട്ടുപിടിച്ച്, വാച്ച്ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യൂ ടാപ്പ് ചെയ്യൂ.

    • മറ്റൊരു ഡിവൈസിൽ കാണുന്നത് തുടരാൻ: നിങ്ങളുടെ iPhone, iPad, Mac, Apple TV 4K, Apple Vision Pro, അല്ലെങ്കിൽ ഒരേ Apple അക്കൗണ്ടിൽ നിങ്ങൾ സൈൻ ഇൻ ചെയ്തിരിക്കുന്ന പിന്തുണയുള്ള സ്മാർട്ട് ടിവി എന്നിവയിലെ Apple TV ആപ്പിൽ നിങ്ങളുടെ വാച്ച്ലിസ്റ്റ് നിങ്ങൾക്ക് കാണാം.

നിങ്ങളുടെ വാച്ച്ലിസ്റ്റിലേക്ക് ചേർത്ത ഇനങ്ങൾ ഹോം ടാബിലെ ‘കാണുന്നത് തുടരൂ’ റോയിലും വാച്ച്ലിസ്റ്റ് റോയിലും ദൃശ്യമാകും.

നുറുങ്ങ്: ഹോം ടാബിന്റെ മുകളിലുള്ള ഫീച്ചർ ചെയ്ത ഇനങ്ങളിൽ ഈ ഓപ്ഷൻ കാണുമ്പോൾ ‘ചേർക്കൂ’ ബട്ടൺ ടാപ്പ് ചെയ്തും നിങ്ങളുടെ വാച്ച്ലിസ്റ്റിലേക്ക് ഒരു ഇനം ചേർക്കാം.

ചാനലുകളും ആപ്പുകളും കണ്ടെത്തൂ

Apple TV ആപ്പ് പുതിയ ഉള്ളടക്കമോ അല്ലെങ്കിൽ കണക്റ്റ് ചെയ്ത ഒരു ആപ്പിൽ (പിന്തുണയുള്ള സ്ട്രീമിങ് ആപ്പുകൾ മാത്രം) നിന്ന് നിങ്ങൾ കാണുന്ന ഒരു സീരിസിലെ അടുത്ത എപ്പിസോഡോ ശുപാർശ ചെയ്യുന്നു.

  1. നിങ്ങളുടെ iPad-ലെ Apple TV ആപ്പിലേക്ക് പോകൂ.

  2. ഹോം ടാപ്പ് ചെയ്യൂ, ചാനലുകളുടെയും ആപ്പുകളുടെയും റോയിൽ താഴേക്ക് സ്ക്രോൾ ചെയ്യൂ, തുടർന്ന് താഴെ പറയുന്നവയിൽ ഏതെങ്കിലും ഒന്ന് ബ്രൗസ് ചെയ്യാൻ ഇടത്തേക്ക് സ്വൈപ്പ് ചെയ്യൂ:

    • ചാനലുകളും ആപ്പുകളും: നിങ്ങൾ സബ്സ്ക്രൈബ് ചെയ്യുന്ന എല്ലാ ചാനലുകളുമോ Apple TV ആപ്പിലേക്ക് നിങ്ങൾ കണക്റ്റ് ചെയ്ത ആപ്പുകളോ നേരിട്ട് ആക്സസ് ചെയ്യൂ.

    • കൂടുതൽ പര്യവേഷണം ചെയ്യാൻ: സബ്സ്ക്രൈബ് ചെയ്യാനോ കാണാനോ പുതിയ ചാനലുകളോ ആപ്പുകളോ കണ്ടെത്തൂ.

  3. ഒരു ഇനം തുറക്കാൻ അത് ടാപ്പ് ചെയ്യൂ.

നിങ്ങളുടെ Apple അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്തിരിക്കുന്ന എല്ലാ ഡിവൈസുകളിലെയും ഹോം ടാബിലെ ‘ചാനലുകളും ആപ്പുകളും’ റോയിൽ നിങ്ങളുടെ ചാനലുകളും ആപ്പുകളും ദൃശ്യമാകും.

Apple TV ആപ്പിൽ ലഭ്യമായ വീഡിയോ ആപ്പുകളുടെ ലിസ്റ്റിനായി, Apple TV ആപ്പിൽ പിന്തുണയ്ക്കുന്ന ആപ്പുകളുടെ ലഭ്യത എന്ന Apple പിന്തുണ ലേഖനം കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.