ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ ‘സന്ദേശങ്ങളി’ൽ Memoji സൃഷ്ടിക്കുകയും അയയ്ക്കുകയും ചെയ്യൂ

നിങ്ങൾക്ക് സ്വന്തമായി വ്യക്തിഗതമാക്കിയ Memoji ഡിസൈൻ ചെയ്യാം-സ്കിൻ ടോൺ, ഗ്ലാസുകൾ, ബോഡി എന്നിവയും മറ്റ് പലതും തിരഞ്ഞെടുക്കൂ. വ്യത്യസ്ത സന്ദർഭങ്ങളിൽ ഉപയോഗിക്കാൻ നിങ്ങൾക്ക് ഒന്നിലധികം Memoji സൃഷ്ടിക്കാം. നിങ്ങൾ സൃഷ്ടിക്കുന്നവ ഉൾപ്പെടെയുള്ള ഓരോ Memoji-യും നിരവധി പോസുകളും ഭാവങ്ങളും ഓട്ടോമാറ്റിക്കായി സൃഷ്ടിക്കുന്നു. പിന്തുണയ്ക്കുന്ന മോഡലുകളിൽ, നിങ്ങളുടെ ശബ്ദം റെക്കോർഡ് ചെയ്യുന്നതും നിങ്ങളുടെ മുഖഭാവങ്ങൾ പ്രതിഫലിപ്പിക്കുന്നതുമായ ആനിമേറ്റഡ് ‘Memoji’ സന്ദേശങ്ങൾ നിങ്ങൾക്ക് അയയ്ക്കാവുന്നതാണ്.

സന്ദേശ സംഭാഷണത്തിൽ തുറന്നിരിക്കുന്ന ഒരു മെനുവിൽ പല വ്യത്യസ്ത പോസുകളിലുള്ള ഒരു Memoji കാണിക്കുന്നു.

Memoji സൃഷ്ടിക്കൂ

  1. നിങ്ങളുടെ iPad-ലെ സന്ദേശങ്ങൾ ആപ്പിലേക്ക് പോകൂ.

  2. ഒരു സംഭാഷണത്തിൽ, ‘ചേർക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. Memoji ടാപ്പ് ചെയ്യൂ. (നിങ്ങൾക്ക് മുകളിലേക്ക് സ്വൈപ്പ് ചെയ്യേണ്ടിവന്നേക്കാം.)

  4. Memoji ചേർക്കൂ ബട്ടൺ ടാപ്പ് ചെയ്യൂ.

    നുറുങ്ങ്: നിങ്ങളുടെ പക്കലുള്ളതിൽ നിന്ന് കാഴ്ചയിലും ദൃശ്യരീതിയിലും അൽപം വ്യത്യസ്തമായ ഒരു പുതിയ Memoji ഉണ്ടാക്കാനായി, അത് സെലക്റ്റ് ചെയ്യാൻ ടാപ്പ് ചെയ്യൂ, ‘എഡിറ്റ് ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ഡ്യൂപ്ലിക്കേറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

  5. ഓരോ ഫീച്ചറിലും (സ്കിൻ, ഹെയർസ്റ്റൈൽ എന്നിവയും വലത് വശത്തുള്ള മറ്റുള്ളവയും ) ടാപ്പ് ചെയ്ത് നിങ്ങൾക്ക് ആവശ്യമുള്ള ഓപ്ഷനുകൾ തിരഞ്ഞെടുക്കൂ.

  6. Memoji നിങ്ങളുടെ ശേഖരത്തിലേക്ക് സേവ് ചെയ്യാൻ ‘‘കഴിഞ്ഞു’ ബട്ടൺടാപ്പ് ചെയ്യൂ.

ആനിമേറ്റഡ് Memoji അല്ലെങ്കിൽ Memoji റെക്കോർഡിങ്ങുകൾ അയയ്ക്കൂ

പിന്തുണയ്ക്കുന്ന മോഡലുകളിൽ, നിങ്ങളുടെ ശബ്ദം റെക്കോർഡ് ചെയ്യുകയും നിങ്ങളുടെ മുഖഭാവങ്ങൾ പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന Memoji സന്ദേശങ്ങൾ നിങ്ങൾക്ക് അയയ്ക്കാവുന്നതാണ്.

  1. നിങ്ങളുടെ iPad-ലെ സന്ദേശങ്ങൾ ആപ്പിലേക്ക് പോകൂ.

  2. ഒരു സംഭാഷണത്തിൽ, ‘ചേർക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. Memoji ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു Memoji തിരഞ്ഞെടുക്കാൻ സ്വൈപ്പ് ചെയ്ത് ടാപ്പ് ചെയ്യൂ.

  4. നിങ്ങളുടെ മുഖഭാവങ്ങളും ശബ്ദവും റെക്കോർഡ് ചെയ്യാൻ ‘റെക്കോർഡ് ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, എന്നിട്ട് നിർത്താൻ റെക്കോർഡിങ് ബട്ടൺ ടാപ്പ് ചെയ്യൂ.

    നിങ്ങളുടെ സന്ദേശം റിവ്യൂ ചെയ്യാൻ റീപ്ലേ ടാപ്പ് ചെയ്യൂ.

  5. നിങ്ങളുടെ സന്ദേശം അയയ്ക്കാൻ റെക്കോർഡിങ് അയയ്ക്കൂ ബട്ടൺ ടാപ്പ് ചെയ്യൂ, അല്ലെങ്കിൽ റദ്ദാക്കാൻ റെക്കോർഡിങ് ഉപേക്ഷിക്കൂ ബട്ടൺ ടാപ്പ് ചെയ്യൂ.

FaceTime സംഭാഷണത്തിൽ നിങ്ങൾ ഒരു Memoji ആകുമ്പോൾ നിങ്ങളുടെ ചലനങ്ങൾ, മുഖഭാവങ്ങൾ, ശബ്ദം എന്നിവ Memoji-യിൽ കാപ്ചർ ചെയ്യാനും കഴിയും.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.