ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ ‘ഫോട്ടോസി’ൽ ആളുകളെയും പെറ്റുകളെയും കണ്ടെത്തി പേരുനൽകൂ

ഫോട്ടോസ് ആപ്പ് ആളുകൾ, നായകൾ, പൂച്ചകൾ എന്നിവയുടെ ഫോട്ടോകളും വീഡിയോകളും ‘ആളുകളും പെറ്റുകളും’ ശേഖരത്തിൽ (അല്ലെങ്കിൽ പെറ്റുകളൊന്നും ദൃശ്യമാകുന്നില്ലെങ്കിൽ ആളുകളുടെ ശേഖരം) തരംതിരിക്കുന്നു. നിങ്ങളുടെ ഫോട്ടോ ലൈബ്രറിയിലെ അല്ലെങ്കിൽ ‘ആളുകളും പെറ്റുകളും’ ശേഖരത്തിലെ ഒരു ഫോട്ടോ അല്ലെങ്കിൽ വീഡിയോയിൽ നിന്ന് നിങ്ങൾക്ക് ഒരു വ്യക്തിക്കോ നായയ്ക്കോ പൂച്ചയ്ക്കോ നേരിട്ട് പേര് നൽകാം.

‘ഫോട്ടോസ്’ ആപ്പിൽ ‘ആളുകളും പെറ്റുകളും’ ശേഖരം തുറന്നിരിക്കുന്നു.

ഒരു ഫോട്ടോ അല്ലെങ്കിൽ വീഡിയോയിൽ ഒരു വ്യക്തിക്കോ പെറ്റിനോ പേര് നൽകൂ

ഒരു ഫോട്ടോയിലോ വീഡിയോയിലോ നിങ്ങൾ ഒരു വ്യക്തിക്കോ പെറ്റിനോ പേര് നൽകുമ്പോൾ, അവ ഓട്ടോമാറ്റിക്കായി ‘ആളുകളും പെറ്റുകളും’ ശേഖരത്തിലേക്ക് ചേർക്കപ്പെടുകയും നിങ്ങളുടെ ലൈബ്രറിയിലെ മറ്റ് ഫോട്ടോകളിലും വീഡിയോകളിലും പേര് നൽകപ്പെടുകയും ചെയ്യും.

  1. നിങ്ങളുടെ iPad-ലെ ഫോട്ടോസ് ആപ്പിലേക്ക് പോകൂ.

  2. ഒരു ഫോട്ടോയോ വീഡിയോയോ തുറക്കൂ, തുടർന്ന് വിശദാംശങ്ങൾ കാണാൻ മുകളിലേക്ക് സ്വൈപ്പ് ചെയ്യൂ.

    ഫോട്ടോയിലോ വീഡിയോയിലോ ഉള്ള ആളുകളോ പെറ്റുകളോ താഴെ-ഇടത് കോണിൽ ദൃശ്യമാകും. നിങ്ങൾ പേരുനൽകാത്തവയ്ക്ക് അടുത്തായി ഒരു ചോദ്യചിഹ്നം പ്രത്യക്ഷപ്പെടുന്നു.

  3. അവരുടെ ചിത്രത്തിന് അടുത്തുള്ള ചോദ്യചിഹ്നമുള്ള വ്യക്തിയിലോ വളർത്തുമൃഗത്തിലോ ടാപ്പ് ചെയ്യൂ, തുടർന്ന് ‘പേരും ഫോട്ടോകളും എഡിറ്റ് ചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

    ‘ഫോട്ടോസ്’ ആപ്പിലെ ഒരു തുറന്ന ഫോട്ടോ കാണിക്കുന്ന iPad സ്ക്രീൻ. ഫോട്ടോയുടെ താഴെ ഇടത് കോണിൽ ഫോട്ടോയിൽ ദൃശ്യമാകുന്ന വ്യക്തിയുടെ ഒരു ലഘുചിത്രം.
  4. ‘ഈ വ്യക്തിയുടെ പേര് നൽകൂ’ അല്ലെങ്കിൽ ‘ഈ പെറ്റിന് പേര് നൽകൂ’ ടാപ്പ് ചെയ്യൂ, പേര് നൽകൂ, തുടർന്ന് ‘കഴിഞ്ഞു’ ബട്ടൺ ടാപ്പ് ചെയ്യൂ.

‘ആളുകളും പെറ്റുകളും’ ശേഖരത്തിൽ ഒരു വ്യക്തിയുടെയോ പെറ്റിന്റെയോ പേര് നൽകൂ

  1. നിങ്ങളുടെ iPad-ലെ ഫോട്ടോസ് ആപ്പിലേക്ക് പോകൂ.

  2. ‘ശേഖരങ്ങൾ’ ടാപ്പ് ചെയ്യൂ.

  3. ‘ആളുകളും പെറ്റുകളും’ ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങൾക്ക് പേര് നൽകേണ്ട വ്യക്തിയെയോ പെറ്റിനെയോ ടാപ്പ് ചെയ്യൂ.

    ‘ഫോട്ടോസ്’ ആപ്പിൽ ‘ആളുകളും പെറ്റുകളും’ ശേഖരം തുറന്നിരിക്കുന്നു. സ്ക്രീനിന്റെ മുകളിൽ ഗ്രൂപ്പുകളും, ശേഷം ഓരോ ആളുകളും പെറ്റുകളും.
  4. ‘ഈ വ്യക്തിക്ക് പേര് നൽകൂ’ അല്ലെങ്കിൽ ഈ പെറ്റിന് പേര് നൽകൂ’ ടാപ്പ് ചെയ്ത്, അവയ്ക്ക് പേര് നൽകൂ.

    നിങ്ങളുടെ കോൺടാക്റ്റുകളിൽ ആ വ്യക്തിയെ ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് ‘ഫലങ്ങൾ’ക്ക് താഴെ അവരുടെ പേര് ടാപ്പ് ചെയ്യാം.

  5. ‘കഴിഞ്ഞു’ ബട്ടൺ ടാപ്പ് ചെയ്യൂ.

നിങ്ങൾ പേരിടാൻ ആഗ്രഹിക്കുന്ന വ്യക്തിയോ പെറ്റോ ദൃശ്യമാകുന്നില്ലെങ്കിൽ, കൂടുതൽ മുഖങ്ങൾ കാണാൻ ‘ആളുകളും പെറ്റുകളും’ ശേഖരത്തിന് ചുവടെയുള്ള ‘ആളുകളെ ചേർക്കൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

ആളുകളുടെയും പെറ്റുകളുടെയും ഒരു ഗ്രൂപ്പ് സൃഷ്ടിക്കാൻ, ഗ്രൂപ്പ് ഫോട്ടോകൾ കണ്ടെത്തൂ കാണൂ.

ഒരു വ്യക്തിയുടെയോ പെറ്റിന്റെയോ മുഖ്യ ഫോട്ടോ മാറ്റൂ

‘ആളുകളും പെറ്റുകളും’ ശേഖരത്തിൽ ഒരു വ്യക്തിയുടെയോ പെറ്റിന്റെയോ പ്രധാന ഫോട്ടോ നിങ്ങൾക്ക് മാറ്റാം.

  1. നിങ്ങളുടെ iPad-ലെ ഫോട്ടോസ് ആപ്പിലേക്ക് പോകൂ.

  2. ‘ശേഖരങ്ങൾ’ ടാപ്പ് ചെയ്യൂ.

  3. ‘ആളുകളും പെറ്റുകളും’ ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങൾക്ക് മാറ്റേണ്ട മുഖ്യ ഫോട്ടോയിൽ തൊട്ടുപിടിക്കൂ.

  4. ‘പേരും ഫോട്ടോകളും എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് നിലവിലെ പ്രധാന ഫോട്ടോയുടെ താഴെ വലത് കോണിലുള്ള ഫോട്ടോ ഐക്കണിൽ ടാപ്പ് ചെയ്യൂ.

  5. ഫോട്ടോ ഗ്രിഡിലെ ചോയിസുകളിൽ നിന്ന് ഒരു പുതിയ ഫോട്ടോ സെലക്റ്റ് ചെയ്യൂ, തുടർന്ന് ‘കഴിഞ്ഞു’ ബട്ടൺ ടാപ്പ് ചെയ്യൂ.

ഒരു വ്യക്തിയെയോ പെറ്റിനെയോ പ്രിയപ്പെട്ടതായി അടയാളപ്പെടുത്തൂ

നിങ്ങൾ ഏറ്റവും കൂടുതൽ ഇടപഴകുന്ന ആളുകളെയോ പെറ്റുകളെയോ പ്രിയപ്പെട്ടവയായി അടയാളപ്പെടുത്തുന്നതിലൂടെ ‘ആളുകളും പെറ്റുകളും ശേഖരത്തിൽ’ അവയെ കണ്ടെത്തുന്നത് എളുപ്പമാകും.

  1. നിങ്ങളുടെ iPad-ലെ ഫോട്ടോസ് ആപ്പിലേക്ക് പോകൂ.

  2. ‘ശേഖരങ്ങൾ’ ടാപ്പ് ചെയ്യൂ.

  3. ‘ആളുകളും പെറ്റുകളും’ ടാപ്പ് ചെയ്യൂ, ഒരു വ്യക്തിയുടെയോ പെറ്റിന്റെയോ മുഖ്യ ഫോട്ടോ തൊട്ടുപിടിച്ച്, ‘പ്രിയപ്പെട്ടവ’ ടാപ്പ് ചെയ്യൂ.

നിങ്ങളുടെ പ്രിയപ്പെട്ടവയിൽ ഒരു വ്യക്തിയെയോ പെറ്റിനെയോ നീക്കം ചെയ്യാൻ, ‘ആളുകളും പെറ്റുകളും’ ശേഖരത്തിൽ അവരുടെ മുഖ്യ ഫോട്ടോ തൊട്ട് പിടിച്ച്, ‘പ്രിയപ്പെട്ടതല്ലാതാക്കൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

തെറ്റായ പേരുകൾ ശരിയാക്കൂ

‘ആളുകളും പെറ്റുകളും’ ശേഖരത്തിൽ നിങ്ങൾക്ക് തെറ്റായ ഐഡന്റിഫിക്കേഷനുകൾ പരിഹരിക്കാനാകും.

  1. നിങ്ങളുടെ iPad-ലെ ഫോട്ടോസ് ആപ്പിലേക്ക് പോകൂ.

  2. ശേഖരങ്ങൾ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ആളുകളും പെറ്റുകളും’ ടാപ്പ് ചെയ്യൂ.

  3. തെറ്റായി തിരിച്ചറിഞ്ഞ വ്യക്തിയിലോ പെറ്റിലോ ടാപ്പ് ചെയ്യൂ, തുടർന്ന് സ്ക്രീനിന്റെ മുകളിലുള്ള ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  4. മെനുവിന്റെ മുകളിലുള്ള തെറ്റായ പേര് ടാപ്പ് ചെയ്യൂ, പേര് വീണ്ടും ടാപ്പ് ചെയ്യൂ, ശരിയായ പേര് നൽകൂ, തുടർന്ന് ‘കഴിഞ്ഞു’ ബട്ടൺ ടാപ്പ് ചെയ്യൂ.

നിങ്ങളുടെ ലൈബ്രറിയിൽ ഒരു ഫോട്ടോയോ വീഡിയോയോ കാണുമ്പോൾ തെറ്റായ ഐഡന്റിഫിക്കേഷനുകൾ പരിഹരിക്കാനും കഴിയും. ഫോട്ടോയോ വീഡിയോ വിവരങ്ങളോ കാണാൻ മുകളിലേക്ക് സ്വൈപ്പ് ചെയ്യൂ. താഴെ ഇടത് കോണിലുള്ള വൃത്തത്തിലെ തെറ്റായി തിരിച്ചറിഞ്ഞ വ്യക്തിയേയോ പെറ്റിനെയോ ടാപ്പ് ചെയ്യൂ. ‘ഇത് [പേര്] അല്ല’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ഈ വ്യക്തിയുടെ പേര് മാറ്റൂ’ അല്ലെങ്കിൽ ‘ഈ പെറ്റിന്റെ പേര് മാറ്റൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

ആളുകളും പെറ്റുകളും ശേഖരം അക്ഷരമാലാ ക്രമത്തിലോ മാനുവലായോ തരംതിരിക്കൂ

  1. നിങ്ങളുടെ iPad-ലെ ഫോട്ടോസ് ആപ്പിലേക്ക് പോകൂ.

  2. ‘ശേഖരങ്ങൾ’ ടാപ്പ് ചെയ്യൂ.

  3. ‘ആളുകളും പെറ്റുകളും’ ടാപ്പ് ചെയ്ത് തരംതിരിക്കൂ ടാപ്പ് ചെയ്യൂ, ശേഷം താഴെപ്പറയുന്നവയിലൊന്ന് തിരഞ്ഞെടുക്കൂ:

    • അക്ഷരമാലാക്രമത്തിൽ തരംതിരിക്കൂ: ‘പേര് അനുസരിച്ച് തരംതിരിക്കൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

    • മാനുവലായി തരംതിരിക്കൂ: ‘ഇഷ്ടാനുസൃത ക്രമ പ്രകാരം തരംതിരിക്കൂ’ ടാപ്പ് ചെയ്യൂ, ശേഷം ഒരു മുഖ്യ ഫോട്ടോ തൊട്ടുപിടിച്ച്, അതിനെ ഒരു പുതിയ സ്ഥാനത്തേക്ക് വലിക്കൂ.

ഒരു വ്യക്തിയെയോ പെറ്റിനെയോ മറയ്ക്കൂ

  1. നിങ്ങളുടെ iPad-ലെ ഫോട്ടോസ് ആപ്പിലേക്ക് പോകൂ.

  2. ‘ശേഖരങ്ങൾ’ ടാപ്പ് ചെയ്യൂ.

  3. ‘ആളുകളും പെറ്റുകളും’ ടാപ്പ് ചെയ്യൂ, തുടർന്ന് വ്യക്തിയുടെയോ പെറ്റിന്റെയോ മുഖ്യ ഫോട്ടോ തൊട്ടുപിടിക്കൂ.

  4. [പേര്] മറയ്ക്കൂ അല്ലെങ്കിൽ [പേര്] ഫീച്ചർ ചെയ്യരുത് ടാപ്പ് ചെയ്യൂ.

നുറുങ്ങ്: നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, ഒരു വ്യക്തിയെയോ പെറ്റിനെയോ നീക്കം ചെയ്യുന്നതിനുപകരം നിങ്ങൾക്ക് കുറഞ്ഞ ഇടവേളകളിൽ ഫീച്ചർ ചെയ്യാം. ഒരു വ്യക്തിയെ മിതമായ ഇടവേളയിൽ കാണിക്കൂ അല്ലെങ്കിൽ തീരെ കാണിക്കാതിരിക്കൂ കാണൂ.

നിങ്ങൾ iCloud ഫോട്ടോകൾ ഉപയോഗിക്കുമ്പോൾ, ‘ആളുകളും പെറ്റുകളും’ നിങ്ങളുടെ എല്ലാ ഡിവൈസുകളിലും അപ് ടു ഡേറ്റ് ആയി സൂക്ഷിക്കുന്നു.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.